Search
  • Follow NativePlanet
Share
» »ബെംഗളൂരുവിലെ വിഷു ആഘോഷം ഒട്ടും കുറയ്ക്കേണ്ട..ദർശനത്തിന് ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ, സ്ഥലവും സമയവും

ബെംഗളൂരുവിലെ വിഷു ആഘോഷം ഒട്ടും കുറയ്ക്കേണ്ട..ദർശനത്തിന് ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ, സ്ഥലവും സമയവും

ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും മലയാളികൾ വിഷു ആഘോഷിക്കും. സദ്യയും വിഷുക്കണിയും വിഷുക്കോടിയും മാത്രമല്ല, ക്ഷേത്രദർശനം കൂടിയാണ് വിഷുവിന്‍റെ പുണ്യം. മേടം 1 ആയ വിഷുവിന് സാധിക്കുന്നവർ പോകുന്നത് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ദിവസം കൂടിയാണ് വിഷു. മറുനാടുകളിൽ ജീവിക്കുമ്പോൾ ചെലപ്പോൾ ക്ഷേത്രദര്ശനം സാധ്യമായേക്കില്ല. എന്നാൽ നിങ്ങൾ ബെംഗളൂരുവിലാണെങ്കിൽ വിഷുവിന് ഇവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പോകാം.

ബാംഗ്ലൂരിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി ക്ഷേത്രങ്ങളാണുള്ളത്. കേരളത്തിനു പുറത്ത് മലയാളികൾ വസിക്കുന്ന പ്രധാന ഇടങ്ങളിലൊന്നായ ബാംഗ്ലൂരിൽ വിഷുവും വലിയ രീതിയിൽ ആഘോഷിക്കാറുണ്ട്. വീട്ടിലാണ് ആഘോഷമെങ്കിൽ കണിയും സദ്യയും ഒക്കെയുണ്ട്. സദ്യ വീട്ടിലാക്കാത്തവർക്ക് ബെംഗളൂരുവിലെ ഹോട്ടലുകൾ വിഷു സദ്യ വിളമ്പുന്നു. ഇതാ, വിഷുവിന് ബാംഗ്ലൂരിൽ പോകാൻ പറ്റിയ കൃഷ്ണ ക്ഷേത്രങ്ങൾ നോക്കാം.

Bengaluru Vishu Best Krishna Temples to Visit This Festive Season

1. ഇസ്കോൺ ക്ഷേത്രം, രാജാജി നഗർ

ബെംഗളൂരുവിലെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ഇസ്കോൺ. ഇവിടെ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന ക്ഷേത്രം കൂടിയാണിത്. വാരാന്ത്യങ്ങളിലാണ് ഇവിടെ പൊതുവേ തിരക്ക് കൂടുന്നത്. ശ്രീ രാധാകൃഷ്ണ ചന്ദ്ര ക്ഷേത്രം
എന്നതാണ് ഇതിന്‍റെ യഥാർത്ഥ പേര്. ലോകത്തിലെ ഏറ്റവം വലിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ദ്രാവിഢ വാസ്തുവിദ്യയും ആധുനിക രീതികളും ചേർന്നതാണ് ഇതിന്‍റെ നിർമ്മിതി. 1997 ലാണ് ബെംഗളൂരു ഇസ്കോൺ ക്ഷേത്രം നിർമ്മിക്കുന്നത്.

ഇവിടെ ദർശനത്തിന് മുക്കാൽ മണിക്കൂർ മുതൽ ഏകദേശം ഒരു മണിക്കൂർ വരെ വേണ്ടി വന്നേക്കാം. തിരക്കു കൂടുതലുള്ള വാരാന്ത്യങ്ങളിൽ സമയം കൂടുതലെടുക്കും. ഇസ്‌കോൺ വൈകുണ്ഠ ഹിൽ എന്ന സ്ഥലത്താണ ക്ഷേത്രം. സാധാരണ ദിവസങ്ങളില്‍ രാവിലെ 4:30 മുതൽ 5:00 വരെയും 7:15 മുതൽ 12:40 വരെയും
വൈകുന്നേരം 4:15 മുതൽ 8:10 വരെയും വാരാന്ത്യങ്ങളും (ശനി, ഞായർ) പൊതു അവധി ദിനങ്ങളും:
രാവിലെ 4:30 മുതൽ 5:00 വരെയും, രാവിലെ 7:15 മുതൽ ഉച്ചയ്ക്ക് 1:10 വരെയും വൈകുന്നേരം 4:15 മുതൽ രാത്രി 8:25 വരെയും ആണ് ദർശന സമയം.

Bengaluru Vishu Best Krishna Temples to Visit This Festive Season

2. ശ്രീ ഗോവിന്ദ ക്ഷേത്ര റോക്ക് ടെംപിൾ

പുരാതനമായ ഗുഹാ ക്ഷേത്രങ്ങളുടെ യാത്രാനുഭവം നല്കുന്ന ഇടമാണ് ബസവനഗുഡിയിലെ
ശ്രീ ഗോവിന്ദ ശിലാ ക്ഷേത്രം. കൃത്രിമമായി നിർമ്മിച്ച പാറക്കെട്ടിലാണ് ഇവിടെ കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ കൗതുകങ്ങളാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്. പാറയിൽ നിർമ്മിച്ച ക്ഷേത്ര തുരങ്കത്തിന്റെ ഉള്ളിലേക്ക് പോകുമ്പോൾ നിങ്ങൾക്ക് ഒരു ഇടുങ്ങിയ പാത കാണാം. ഇതുവഴി യാത്ര തുടർന്നാൽ ഗോവർദ്ധന കുന്നുകൾ വിരലിൽ പിടിച്ചിരിക്കുന്ന ശ്രീകൃഷ്ണന്റെ അതിശയകരമായ ഒരു ശില്പം കാണാം.

ബസവനഗുഡി എൻആർ കോളനിയില് ബിഎംഎസ് എഞ്ചിനീയറിംഗ് കോളേജിന് എതിർവശത്തായാണ്
ശ്രീ ഗോവിന്ദ ക്ഷേത്ര റോക്ക് ടെംപിൾ സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ, വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമാണ് ഇവിടുത്തെ ദർശന സമയം.

3. രാമാ രാധാ കൃഷ്ണ ക്ഷേത്രം

ബെംഗളൂരുവിലെ ക്ഷേത്രങ്ങളിൽ താരതമ്യേന ചെറുതാണെങ്കിലും നിർമ്മിതി കൊണ്ട് അത്ഭുതപ്പെടുത്തുന്ന സ്ഥലമാണ് എച്ച് എസ് ആർ ലേ ഔട്ടിലെ രാമാ രാധാ കൃഷ്ണ ക്ഷേത്രം. ഇവിടുത്തെ കൃഷ്ണന്‍റെ രൂപം അതിമനോഹരമാണെന്നാണ് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നത്. ഒരു വശത്ത് ബലരാമനും മറുവശത്ത് രാധയ്ക്കും നടുവിലായാണ് കൃഷ്ണ പ്രതിഷ്ഠ. ഇതിൽ കൃഷ്ണന്‍റെ രൂപം താരതമ്യേന വലുതാണ്. നിറയെ പൂക്കളും മാലകളുമായാണ് ഇവിടെ മൂന്നു പ്രതിഷ്ഠകളെയും കാണാൻ സാധിക്കുക. കൂടാതെ രാമന്‍റെയും ഹനുമാന്‍റെയം പ്രതിഷ്ഠകളും ഇവിടെയുണ്ട്.

എച്ച് എസ് ആർ ലേ ഔട്ട് ഫിഫ്ത്ത് സെക്ടറിൽഅഗാരാ വില്ലേജ് 24 മെയിൻ റോഡിലാണ് രാമാ രാധാ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 9 മുതൽ 11 വരെയും , വൈകുന്നേരം 5.30 4 മുതൽ രാത്രി11.30 വരെയുമാണ് ഇവിടുത്തെ ദർശന സമയം.

4. യോഗേശ്വര കൃഷ്ണ ക്ഷേത്രം

ബനശങ്കരിയില്‍ സ്ഥിതി ചെയ്യുന്ന യോഗേശ്വര കൃഷ്ണ ക്ഷേത്രം വിഷു യാത്രകൾക്ക് പോകാൻ പറ്റിയ ഇടമാണ്. പ്രാർത്ഥിച്ച് വേഗം പോകാതെ ഇവിടെ വന്നിരുന്ന് ധ്യാനിക്കുവാനും സമയം ചെലവഴിക്കുവാനുമാണ് കൂടുതലും ആളുകൾ എത്തുന്നത്. ബനശങ്കരി തേഡ് സ്റ്റേജിൽ തേഡ് ബ്ലോക്കില്‍ വിബിഎച്ച്സിഎസ് ലേഔട്ടിൽ ഫിഫ്ത്ത് ക്രോസ് റോഡിൽ യോഗേശ്വര കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രാവിലെ 7.00 മുചൽ രാത്രി 10.30 വരെയാണ് ദർശനം സമയം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore vishu krishna temples
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+