Search
  • Follow NativePlanet
Share
» »ജയലളിത മുതല്‍ ഖുഷ്ബു വരെ, തമിഴ്നാ‌ട്ടില്‍ ജനിക്കാത്ത തമിഴ് നടിമാര്‍

ജയലളിത മുതല്‍ ഖുഷ്ബു വരെ, തമിഴ്നാ‌ട്ടില്‍ ജനിക്കാത്ത തമിഴ് നടിമാര്‍

By Maneesh

തമി‌ഴ്നാട്ടില്‍ ജനിച്ചവരെ മാത്രമേ തമിഴ് ജനത സ്നേഹിക്കു എന്നൊന്നുമില്ല. തമിഴരെ സ്നേഹിക്കുന്ന ആരേയും തമിഴ്നാട്ടുകാര്‍ തിരി‌ച്ചും സ്നേഹിക്കും. അതുകൊണ്ടാണല്ലോ മഹാരാഷ്ട്രക്കാരനായ രജനികാന്തും പാലക്കാട്ടുകാരനായ എം ജി ആറും തമിഴ് മക്കളുടെ സൂപ്പര്‍ത്താര‌ങ്ങളായത്.

തമിഴ് ജനതയെ രോമാഞ്ചം കൊള്ളിച്ച നായികമാരില്‍ ഭൂരിഭാഗവും തമിഴ്നാട്ടുകാരല്ല. എന്തിനേറെ ആദ്യകാല തമിഴ്നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ ജന്മസ്ഥലം പോലും തമിഴ് നാട്ടിലല്ല.

തമിഴ്നാ‌ട്ടില്‍ ജനിക്കാത്ത തമിഴ് നടിമാരുടെ ജന്മസ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം

01. ജയലളിത, മേലുകോട്ട

01. ജയലളിത, മേലുകോട്ട

തമിഴ് നടിയും തമിഴ് നാട് മുഖ്യമ‌ന്ത്രിയുമായ ജയലളിത ജനിച്ചത് തമി‌ഴ്നാട്ടില്‍ അല്ല. കര്‍ണാടകയിലെ മണ്ഢ്യ ജില്ലയിലെ മേലുകോട്ട എന്ന സ്ഥലത്താണ്. ബാംഗ്ലൂരില്‍ നിന്ന് 133 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. തമിഴില്‍ ഈ സ്ഥലം മേല്‍ക്കോട്ടൈ എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: Prakashfotos

മേലുകോട്ടയേക്കുറിച്ച്

മേലുകോട്ടയേക്കുറിച്ച്

കര്‍ണാടകയില്‍ മൈസൂരിനടുത്തായി മാണ്ഡ്യാ ജില്ലയിലെ പാണ്ഡവപുര താലുക്കിലാണ് മേലുകോട്ട സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് മേലുകോട്ടെ. തിരുനാരായണപുരം എന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. വിശദമായി വായിക്കാം

Photo Courtesy: Ranganatha C

02. ശ്രേയ ഷരണ്‍, ഡെറാഡൂണ്‍

02. ശ്രേയ ഷരണ്‍, ഡെറാഡൂണ്‍

ശിവാജി, അഴകിയ തമിഴ് മകന്‍ എന്നീ തമിഴ് സിനിമകളിലൂടെ തമിഴ് മക്കളുടെ മനം കവര്‍ന്ന ശ്രേയ ഷരണ്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ജനിച്ചത്.
Photo Courtesy: BollywoodHungama

ഡെറാഡൂണി‌നെക്കുറിച്ച്

ഡെറാഡൂണി‌നെക്കുറിച്ച്

ഡൂണ്‍ താഴ്‌വര എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഡെറാഡൂണ്‍ ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയര്‍ നില്‍ക്കുന്ന ഈ സ്ഥലം ശിവാലിക്‌ മലനിരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഡെറാഡൂണിന്റെ കിഴക്ക്‌ വശത്തു കൂടി ഗംഗയും പടിഞ്ഞാറ്‌ വശത്തു കൂടി യമുനയും ഒഴുകുന്നു. വിശദമായി വായിക്കാം
Photo Courtesy: Paul Hamilton

03. അസിന്‍, കൊച്ചി

03. അസിന്‍, കൊച്ചി

ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമകളുടെ നായികയായി തിളങ്ങിയ അസിന്‍ കൊ‌ച്ചിക്കാരിയാണ്.
Photo Courtesy: BollywoodHungama

കൊ‌ച്ചിയേക്കുറിച്ച്

കൊ‌ച്ചിയേക്കുറിച്ച്

അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി. വിശദമായി വായിക്കാം

Photo Courtesy: shabbir
04. ഐശ്വര്യ റായ്, മംഗലാപുരം

04. ഐശ്വര്യ റായ്, മംഗലാപുരം

ഇരുവര്‍, എന്തിരന്‍, രാവണ്‍ എന്നി സിനിമകളിലൂടെ തമിഴ് നാട്ടിലും പ്രശസ്തയായ ഈ ബോളിവുഡ് സുന്ദരി ജനിച്ചത് കര്‍ണാടകയിലെ മംഗ‌ലാപുരത്താണ്.
Photo Courtesy: Bollywood Hungama

മംഗലാപുരത്തേക്കുറി‌ച്ച്

മംഗലാപുരത്തേക്കുറി‌ച്ച്

മംഗളാദേവിയുടെ നാട് എന്ന അര്‍ത്ഥത്തിലാണ് മംഗലാപുരത്തിന് ആ പേര് കിട്ടിയത്. പേര്‍ഷ്യന്‍ ഗള്‍ഫുമായി വ്യാപാരബന്ധം നടത്തിയിരുന്നു പഴയ മംഗലാപുരം ഭരണാധികാരികള്‍. പതിനാലാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളില്‍ മംഗലാപുരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. വിശദമായി വായിക്കാം
Photo Courtesy: Vinay bhat

05. സദാ, രത്നഗിരി

05. സദാ, രത്നഗിരി

അന്യന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സദാ എന്ന സുന്ദരി ശ്രദ്ധിക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സദായുടെ ജനനം.

Photo Courtesy: Bollywood Hungama

രത്നഗിരിയേക്കുറിച്ച്

രത്നഗിരിയേക്കുറിച്ച്

മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരമാണ് രത്‌നഗിരി. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. മനോഹരമായ ബീച്ചുകളാണ് രത്‌നഗിരിയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രാക്കി മാറ്റുന്നത്. വിശദമായി വായിക്കാം

Photo Courtesy: Jairaj991

06.പ്രിയാമണി, ബാംഗ്ലൂര്‍

06.പ്രിയാമണി, ബാംഗ്ലൂര്‍

പരുത്തിവീരനിലൂടെ തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രിയാമണി മലയാളി ആണെങ്കിലും ബാംഗ്ലൂരില്‍ ആയിരുന്നു ജനിച്ചത്.

Photo Courtesy: rgvzoomin (Ram Gopal Varma)

ബാംഗ്ലൂരിനെക്കുറിച്ച്

ബാംഗ്ലൂരിനെക്കുറിച്ച്

ബെണ്ടകളൂരു എന്നായിരുന്നു ബാംഗ്ലൂരിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് ഇംഗ്ലീഷുകാര്‍ അതിനെ ബാംഗ്ലൂര്‍ എന്ന ഉച്ചരിക്കുകയും പിന്നീട് അത് ഔദ്യോഗികമായി ബംഗളൂരു എന്നാക്കി മാറ്റുകയും ചെയ്തു. വിശദമായി വായിക്കാം

Photo Courtesy: Amol.Gaitonde

07. റോജ, തിരു‌പ്പതി

07. റോജ, തിരു‌പ്പതി

ഒരുകാലത്ത് തമിഴ് സിനിമയുടെ രോമാഞ്ചമായിരുന്ന റോജ ആന്ധ്രക്കാരിയാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് റോജ ജനിച്ചത്.

തിരുപ്പതിയേക്കുറി‌ച്ച്

തിരുപ്പതിയേക്കുറി‌ച്ച്

പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. വിശദമായി വായിക്കാം
Photo Courtesy: Magentic Manifestations

08. രംഭ, വിജയവാഡ

08. രംഭ, വിജയവാഡ

ആന്ധ്രപ്രദേശിലെ വിജയവാഡയിലായിരുന്നു ഒരുകാലത്ത് തമിഴ് യുവാക്കാളുടെ ഹരമായിരുന്ന രംഭയുടെ ജനനം

വിജയവാഡയേക്കുറിച്ച്

വിജയവാഡയേക്കുറിച്ച്

ആന്ധ്ര പ്രദേശിലെ വലിയ നഗരമായ വിജയവാഡ കൃഷ്ണ ജില്ലയില്‍ കൃഷ്ണ നദിയുടെ തീരത്താണ്. ബേസവാഡയെന്നുംകൂടി അറിയപ്പെടുന്ന വിജയവാഡ ആന്ധ്രയുടെ വ്യാവസായി തലസ്ഥാനമെന്ന് കണക്കാക്കപ്പെടുന്ന സ്ഥലംകൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: edla70

09. നമിത, സൂററ്റ്

09. നമിത, സൂററ്റ്

തമിഴ് സിനിമയിലെ മാദക നടിയായ നമിത ഗുജറാത്തുകാരിയാണെന്ന് അറിയു‌ന്നവര്‍ ചുരുക്കമാണ്. ഗുജറാത്തി‌ലെ സൂറത്തിലാണ് നമിതയുടെ ജനനം.

സൂററ്റിനേക്കുറിച്ച്

സൂററ്റിനേക്കുറിച്ച്

ഗുജറാത്തിന് തെക്ക്-പടിഞ്ഞാറുള്ള തുറമുഖനഗരമാണ് സൂററ്റ്.വജ്രവ്യവസായവും തുണിവ്യവസായവുമാണ് ഇന്ന് സൂററ്റിന്‍റെ മുഖമുദ്രയെങ്കിലും ഇന്ത്യചരിത്രം പരിശോധിച്ചാല്‍ തിളങ്ങുന്ന ഒരു ഭൂതകാലവും സൂററ്റിനുണ്ടെന്ന് മനസ്സിലാകും. വിശദമായി വായിക്കാം

Photo Courtesy: Rahul Bhadane
10. നയന്‍താര, ബാംഗ്ലൂര്‍

10. നയന്‍താര, ബാംഗ്ലൂര്‍

തിരുവല്ലയിലെ മലയാളി കുടുംബത്തി‌ലാണ് ജനിച്ചതെങ്കിലും നയന്‍താരയുടെ ജന്മസ്ഥ‌ലം ബാംഗ്ലൂരാണ്.

11. ഭൂമിക, ന്യൂഡല്‍ഹി

11. ഭൂമിക, ന്യൂഡല്‍ഹി

സില്ലന് ഒരു കാതല്‍ എന്ന സിനിമയിലൂടെ പ്രശസ്തയായ ഭൂമികയുടെ ജന്മ സ്ഥലം. ന്യൂഡല്‍ഹിയാണ്. വിശദമായി വായിക്കാം

Photo Courtesy: http://www.bollywoodhungama.com

12. ഗൗതമി, നിഡദവോലു

12. ഗൗതമി, നിഡദവോലു

ആന്ധ്രക്കാരിയാണ് ഗൗതമി. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ നിഡദവോ‌ലുവിലെ തടിമല്ല എന്ന ഗ്രാമത്തിലാണ് ഗൗതമിയുടെ ജനനം.

13. ഇനിയ, തിരുവനന്ത‌പുരം

13. ഇനിയ, തിരുവനന്ത‌പുരം

മലയാളിയായ ഇനിയ ജനിച്ചത് തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ്. വിശദമായി വായിക്കാം

14. രേവതി, കൊച്ചി

14. രേവതി, കൊച്ചി

തെന്നിന്ത്യന്‍ സിനിമകളിലെ സ്ഥിരം നായികയായിരുന്ന രേവതിയുടെ ജന്മസ്ഥലം കൊച്ചിയാണ്.

15. ഖുഷ്ബു, അന്ധേരി

15. ഖുഷ്ബു, അന്ധേരി

ഒരുകാലത്ത് തമിഴ് പ്രേക്ഷകരെ ഇളക്കി മറിച്ച ഖുഷ്ബു ജനിച്ചത് മഹരാഷ്ട്രയിലെ അന്ധേരിയിലാണ്.

16. നഗ്മ, മുംബൈ

16. നഗ്മ, മുംബൈ

കാതലന്‍, ബാഷ തുടങ്ങിയ സിനിമകളിലൂടെയാണ് മുംബൈക്കാരിയായ നഗ്മ തെന്നിന്ത്യന്‍ സിനിമ കീഴടക്കിയത്.

17. തമന്ന, മുംബൈ

17. തമന്ന, മുംബൈ

പതിനഞ്ചാം വയസില്‍ ബോളിവുഡ് സിനിമകളിലൂടെ സിനിമാ ലോകത്ത് എത്തിയ തമന്ന, പയ്യ, കല്ലൂരി തുടങ്ങിയ സിനിമകളിലൂടെയാണ് തമിഴ് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. തമന്നയും മുംബൈക്കാരിയാണ്.

18. ഹന്‍സിക, മുംബൈ

18. ഹന്‍സിക, മുംബൈ

തമി‌ഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഹന്‍സികയുടെ ജന്മനാടും മുംബൈ ആണ്.

19. സി‌മ്രാന്‍, മുംബൈ

19. സി‌മ്രാന്‍, മുംബൈ

ഒരുകാലത്ത് ‌തമിഴ് സിനിമകളിലെ സ്ഥിരം റൊമാന്റിക് നായികയായിരുന്ന

20. ലൈല, മുംബൈ

20. ലൈല, മുംബൈ

പിതാമഹൻ എന്ന സിനിമയിലെ അഭിനയത്തിന് നാഷണൽ അവാർഡ് വരെ നേടിയ ലൈല മുംബൈക്കാരിയാണ്.

21. ജ്യോതിക, മുംബൈ

21. ജ്യോതിക, മുംബൈ

തമിഴ് നാ‌ട്ടിലെ ലേഡി സൂപ്പർ സ്റ്റാർ ജ്യോതികയും മുംബൈക്കാരിയാണ്.

22. ദേവയാനി, മുംബൈ

22. ദേവയാനി, മുംബൈ

കാണുമ്പോൾ തമിഴ് പെൺകുട്ടിയുടെ ലുക്ക് ഉണ്ടെങ്കിലും ദേവയാനിയുടെ ജന്മസ്ഥലം മുംബൈ ആണ്.

23. ജനെലിയ ഡിസൂസ, മുംബൈ

23. ജനെലിയ ഡിസൂസ, മുംബൈ

മുംബൈയിലെ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ജനെലിയയുടെ ജനനം

24. സില്‍ക്ക് സ്മിത, എലൂരു

24. സില്‍ക്ക് സ്മിത, എലൂരു

ആന്ധ്രപ്രദേശിലെ എലൂരു എന്ന സ്ഥലത്താണ്. ഇന്ത്യൻ സിനിമയുടെ സെക്സ് ഐക്കണായ സിൽക്ക് സ്മിത ജനിച്ചത്.

25. ഷക്കീല, നെല്ലൂര്‍

25. ഷക്കീല, നെല്ലൂര്‍

ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ഇക്കിളി പടങ്ങളിലൂടെ ജനഹൃദയങ്ങളിൽ കയറി പറ്റിയ ഷക്കീലയുടെ ജനനം

26. കിരൺ, ജയ്‌പൂർ

26. കിരൺ, ജയ്‌പൂർ

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരാണ് കിരണിന്റെ ജന്മസ്ഥലം. വിക്രം നായകനായ ജെമിനി പോലുള്ള സിനിമകളിലൂടെയാണ് കിരൺ തമിഴ് ജനതകളുടെ ഇടയിൽ പ്രശസ്തയായത്. വിശമായി വായിക്കാം

27, ‌മുംതാസ്, മുംബൈ

27, ‌മുംതാസ്, മുംബൈ

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു മുംതാസ്. ഐറ്റം ഡാ‌ൻസുകളിലൂടെ പേരെടുത്ത മുംതാസ് മുംബൈക്കാരിയാണ്.

28. അനുഷ്ക ഷെട്ടി, മംഗലാപുരം

28. അനുഷ്ക ഷെട്ടി, മംഗലാപുരം

മംഗലാപുരത്താണ് അനുഷ്കാ ഷെട്ടി ജനിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+