Search
  • Follow NativePlanet
Share

പുരി -  ജഗന്നാഥ ഭഗവാന്‍െറ നാട്

67

ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന നഗരമാണ്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം വിശ്വപ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിന്‍െറ പേരിലാണ്. അതുകൊണ്ട് തന്നെ ഇവിടം ജഗന്നാഥ പുരി എന്നും അറിയപ്പെടാറുണ്ട്.

കൃഷ്ണന്‍െറ കൂടെ രാധ,ദുര്‍ഗ, ലക്ഷ്മി, പാര്‍വതി,സതി,  ശക്തി എന്നിവയാണ് ഇവിടത്തെ പ്രതിഷ്ഠകള്‍. ഇങ്ങനെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ  ഏക ക്ഷേത്രമായ ഇവിടെ സന്ദര്‍ശിക്കാതെ ഹൈന്ദവ തീര്‍ഥാടനം പൂര്‍ണമാകില്ളെന്നാണ് വിശ്വാസം. ജഗന്നാഥ ഭഗവാന്‍െറ പുണ്യസ്ഥലം എന്ന്വിശ്വസിക്കപ്പെടുന്ന പുരിയെ  പുരാണങ്ങളില്‍ പുരുഷോത്തമ പുരി, പുരുഷോത്തമ ക്ഷേത്ര, പുരുഷോത്തമ ദമ,നീലാചല, നീലാദ്രി, ശ്രീക്ഷേത്ര, ശങ്കക്ഷേത്രം എന്നീ പേരുകളിലും പരാമര്‍ശിച്ചിട്ടുണ്ട്.

പുരി രഥോല്‍സവം

എല്ലാ വര്‍ഷവും ജൂലൈയില്‍ നടക്കുന്ന പുരിയിലെ രഥോല്‍സവ കാഴ്ച വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായ വിസ്മയാനുഭവമാണ്.  നൂറുകണക്കിന് സ്വദേശികളുംവിദേശികളുമായ സഞ്ചാരികള്‍ക്കും ഭക്തര്‍ക്കുമിടയിലൂടെ നീങ്ങുന്ന രഥങ്ങളില്‍ മനോഹരമായ അലങ്കരിച്ച ചിലതില്‍ ജഗന്നാഥന്‍െറയും ബലഭദ്രന്‍െറയും സുഭദ്രയുടെയുമെല്ലാം വിഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കും തിരിച്ചുമാണ് രഥോല്‍സവം നടക്കാറ്. പുരിയുടെ മാത്രമല്ല ഒഡീഷയുടെ തന്നെ ടൂറിസം ഭൂപടത്തിലെ സുപ്രധാന സംഭവമാണ് ഈ രഥോല്‍സവം.

പുരിക്ക് ചുറ്റുമുള്ള കാഴ്ചകള്‍  

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഏഴ് പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് പുരി. ഐതിഹ്യവും മിത്തുകളും ഇടകലര്‍ന്ന അസംഖ്യം ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. പുരി ജഗന്നാഥ ക്ഷേത്രത്തെ കൂടാതെ ചക്രതീര്‍ഥ ക്ഷേത്രം, മൗസിമ ക്ഷേത്രം, സുനാര ഗൗരംഗ് ക്ഷേത്രം, ശ്രീലോക്നാഥ് ക്ഷേത്രം, ശ്രീ ഗുണ്ഡിച്ച ക്ഷേത്രം, അലര്‍നാഥ് ക്ഷേത്രം, ബലിഹാര്‍ ചണ്ഡി ക്ഷേത്രം തുടങ്ങിയവയാണ് പുരിയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍.  ആത്മീയതതെ പൂര്‍ണാര്‍ഥത്തില്‍ പ്രണയിക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഗോവര്‍ധന്‍ മഠത്തിലെ സന്ദര്‍ശനവും താമസവും വേറിട്ട അനുഭവമായിരിക്കും. ഒരു പിടി പ്രാദേശിക മിത്തുകളാണ്   ബേഡി ഹനുമാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉള്ളത്. പുരി കടല്‍തീരമാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രം.

ഈ തീരത്തോടുള്ള പ്രിയം കണ്ടറിഞ്ഞ സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്താറുള്ള പുരി ബീച്ച് ഫെസ്റ്റിവലിന് ജനസഞ്ചയങ്ങളാണ് ഒഴുകിയത്തൊറ്. ഹൈന്ദവര്‍ പുണ്യസ്ഥലമായി കരുതുന്ന ഈ തീരം മനോഹരമായ ഒരു ചിത്രമെന്നത് പോലെ മനോഹരമാണ്.

ഉദയസൂര്യനെ കാണണമെന്ന് ആഗ്രഹമുള്ളവരും അസ്തമയ സൂര്യനെ കണ്‍നിറയെ കണ്ട് തീര്‍ഥാടനം അവസാനിപ്പിക്കാന്‍ കൊതിക്കുന്നവരും പുരി കൊണാര്‍ക്ക് മറൈന്‍ ഡ്രൈവില്‍ സ്ഥിതി ചെയ്യുന്ന ബലിഗായി ബീച്ചിലാണ് എത്തേണ്ടത്. ഹൈന്ദവ ശ്മശാനമായ സ്വര്‍ഗ്ധര്‍ ആണ് മതപരമായ പ്രാധാന്യമുള്ള മറെറാരു സ്ഥലം. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്ന് തനെന വിളിക്കാവുന്ന രഘുരാജ്പൂര്‍ പുരിയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ശാഖി ഗോപാല്‍ ആകട്ടെ പുരിയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. കടല്‍തിരകളില്‍ തെന്നി നീങ്ങുന്ന സര്‍ഫിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് പുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സതാപദാ ഏറെ ഇഷ്ടപ്പെടും. ബസുകളും ടാക്സി വാഹനങ്ങളും സതാപദയിലേക്ക് ഓടുന്നുണ്ട്.

കരകൗശല പെരുമയുടെ നാട്

പുരിയിലെ കുടില്‍ വ്യവസായങ്ങളുടെയും കരകൗശല നിര്‍മാണ മേഖലയുടെയും മഹിമ ലോകമറിയുന്നതാണ്. കൊത്തുപണികളോടെയുള്ള കല്ലുകള്‍,മരത്തില്‍ കൊത്തിയെടുത്ത ദൈവ രൂപങ്ങളും മറ്റും ടെറാകോട്ട, ഓടുകൊണ്ടുള്ള വിവിധ രൂപങ്ങള്‍, കസവുകൊണ്ടുള്ള വസ്തുക്കള്‍,  കടല്‍ചിപ്പികള്‍ കൊണ്ട് തീര്‍ത്ത രൂപങ്ങള്‍, എന്നിവ പുരിയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തിന് മാറ്റുകൂട്ടുന്നവയാണ്. ഇവ നിര്‍മിക്കുന്ന നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.

കസവില്‍ തീര്‍ത്ത വസ്തുക്കള്‍ വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് പുരിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പിപ്ലിയാണ് മികച്ച ചോയിസ്. എന്തായാലും പുരി സന്ദര്‍ശിക്കുന്നവര്‍ ആ യാത്രയുടെ ഓര്‍മക്കായി മികച്ച കരകൗശല വസ്തുക്കള്‍ വാങ്ങിവെക്കാന്‍ മറക്കണ്ട. വായു, റെയില്‍,റോഡ് മാര്‍ഗങ്ങളിലൂടെ എത്താവുന്ന പുരി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയാണ്.

പുരി പ്രശസ്തമാക്കുന്നത്

പുരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പുരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പുരി

  • റോഡ് മാര്‍ഗം
    ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച റോഡ് സൗകര്യമാണ് ഇങ്ങോടുള്ളത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് ഓടുന്നുണ്ട്. കൊല്‍ക്കത്ത -പുരി റൂട്ടിലും ബസുകള്‍ ഓടുന്നുണ്ട്. പുരിയിലെ കാഴ്ചകള്‍ കാണാന്‍ സംസ്ഥാന ടൂറിസം കോര്‍പ്പറേഷന്‍ ഡീലക്സ് ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒഡീഷയുടെ മറ്റു ഭാഗങ്ങളിലേക്കും കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ഗുവാഹത്തി, ബാംഗ്ളൂര്‍,ചെന്നൈ എന്നിവിടങ്ങളിലേക്കും ട്രെയിനുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭുവനേശ്വര്‍ ആണ് അടുത്ത എയര്‍പോര്‍ട്ട്. 56 കിലോമീറ്റര്‍ ദൂരമുള്ള പുരി ഭുവനേശ്വര്‍ റൂട്ട് ഒരു മണിക്കൂര്‍ കൊണ്ട് പിന്നിടാനാകും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനമുണ്ട്. ബസ്,ടാക്സി സര്‍വീസുകളും ധാരാളം ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed