Search
  • Follow NativePlanet
Share
» »എട്ടായിരം രൂപയുണ്ടോ? താമസവും ഭക്ഷണവുമടക്കം മൈസൂർ, കൂർഗ് യാത്ര.. നോ പറയാൻ പറ്റാത്ത പാക്കേജ്

എട്ടായിരം രൂപയുണ്ടോ? താമസവും ഭക്ഷണവുമടക്കം മൈസൂർ, കൂർഗ് യാത്ര.. നോ പറയാൻ പറ്റാത്ത പാക്കേജ്

കൊട്ടാരങ്ങളുടെ നാടായ മൈസൂരും ഇന്ത്യയുടെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗും സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ എന്നും ഉൾപ്പെട്ടിട്ടുള്ള സ്ഥലങ്ങളാണ്. കേരളത്തിനോട് അടുത്തു കിടക്കുന്നത് എന്നതു മാത്രമല്ല, ബാംഗ്ലൂരിൽ നിന്ന് എളുപ്പത്തിൽ എത്താം എന്നതും അവധി കിട്ടിയാൽ ഇവിടേക്ക് ബാഗ് പാക്ക് ചെയ്യുവാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു. മൈസൂർ കൊട്ടാരങ്ങളുടെ ഭംഗിയുള്ള കാഴ്ച ഒരുക്കുമ്പോൾ കൂർഗ് മുഴുവൻ പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുകയാണ്.

പാക്കേജ് എടുത്ത് കൂര്‍ഗും മൈസൂരും കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായാണ് ഐആർസിടിസി മൈസൂർ - കൂർഗ് ഹോളിഡേ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലാൻ ചെയ്തു പോകുന്ന ബുദ്ധിമുട്ടുകളില്ലാതെ, താമസവും ഭക്ഷണവും യാത്രാ സൗകര്യങ്ങളും എല്ലാം ക്രമീകരിച്ചിരിക്കുന്ന പാക്കേജാണിത്.

Coorg Mysore IRCTC Budget Package

രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന മൈസൂർ - കൂർഗ് ഹോളിഡേ പാക്കേജ് മൈസൂരിൽ നിന്ന് ആരംഭിക്കും. നിങ്ങളുടെ സൗകര്യം പോലെ ബസ് സ്റ്റാന്‍ഡിലോ റെയിൽവേ സ്റ്റേഷനിലോ വന്ന് നിങ്ങളെ ഐആർസിടിസി ടൂറിസത്തിന്‍റെ ഉത്തരവാദിത്തപ്പെട്ടവർ എത്തി കൂട്ടുന്നതോടെ യാത്ര ആരംഭിക്കും. ആദ്യം പോകുന്നത് ചാമുണ്ഡി ഹില്‍സിലേക്കാണ്. മൈസൂരു നഗരക്കാഴ്ചകളെ അകലയെകാക്കി കുന്നു കയറിപ്പോകുന്ന ഈ യാത്ര എത്തിനിൽക്കുന്ന് മൈസൂർ രാജാക്കന്മാരുടെ കുലദൈവമായ ചാമുണ്ഡേശ്വരിയുടെ ക്ഷേത്രത്തിലാണ്. പ്രാർത്ഥിക്കുവാനും ക്ഷേത്ര പരിസരം ചുറ്റിനടന്നു കാണുവാനും ഒക്കെ അവസരമുണ്ട്.

തുടർന്നുള്ള മൈസൂർ മൃഗശാല സന്ദർശനം കൗതുകം നല്കുന്ന അനുഭവമാണ്. സിംഹലും കടുവയും ജിറാഫും ഒക്കെ അടങ്ങളുടം മൃഗലോകത്തെ തൊട്ടടുത്തു നിന്നു പരിചയപ്പെടാം. മൈസൂരിലെ ഏറ്റവും പ്രധാന ആകർഷണമായ കൊട്ടാരം, സെന്‍റ് ഫിലോമിനാസ് ചർച്ച്. ശ്രീരംഗപട്ടണം. ടിപ്പു സുൽത്താന്‍റെ കൊട്ടാരം എന്നിവയും വൈകുന്നേകം വൃന്ദാവന് ഗാർഡനും സന്ദർശിക്കും. രാത്രി താമസം മൈസൂരാണ്.

പിറ്റേന്ന്, അതായത് രണ്ടാം ദിവസം മൈസൂരിനോ് വിട പറഞ്ഞ് യാത്ര കൂർഗിലേക്ക് പോകും. കൂർഗിൽ കാണുന്ന സ്ഥലങ്ങളിൽ പ്രധാന ടൂറിസം ആകർഷണങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. സുവർണ്ണ ക്ഷേത്രം, കാവേരി നിസര്‍ഗധമ എന്നിവ കൂർഗിലേക്കുള്ള യാത്രാ മധ്യേ കണ്ട് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. ഒന്നു വിശ്രമിച്ച് യാത്രയ്ക്കുള്ള ഊർജം വീണ്ടെടുത്ത ശേഷം അബ്ബി വെള്ളച്ചാട്ടം, രാജാസീറ്റ്, ഓംകാരേശ്വര ക്ഷേത്രം എന്നിവ സന്ദർശിക്കും. തിരികെ കൂർഗിലെത്തി രാത്രി ഹോട്ടലിൽ താമസം.

മൂന്നാം ദിവസം കാവേരി നദിയുടെ ഉത്ഭവമായ തലക്കാവേരി കാണാൻ പോകും. നമ്മുടെ കാസര‍്കോഡ് ജില്ലയുടെ ഒരതിർത്തായി പാണത്തൂരിന് അടുത്താണ് തലക്കാവേരി സ്ഥിതി ചെയ്യുന്ന ബാഗമണ്ഡലയുള്ളത്. ഇവിടം കണ്ട് ക്ഷേത്രദർശനവും കാവേരി നദിയുടെ തുടക്കവും കണ്ടശേഷം ഉച്ചകഴിഞ്ഞ് മൈസൂരിലേക്ക് തിരിക്കും. സമയം കിട്ടിയാൽ രാത്രി മൈസൂര്‍ കൊട്ടാരം ദീപങ്ങളാല് അലങ്കരിച്ചിരിക്കുന്ന കാഴ്ചയും കാണും. തുടർന്ന് നിങ്ങളുടെ സൗകര്യം പോലെ ബസ് സ്റ്റാന്‍ഡിലോ റെയിൽവേ സ്റ്റേഷനിലോ എത്തിക്കും.

മൈസൂർ, കൂർഗ് സൈറ്റ് സീയിങ്, എസി വണ്ടിയിൽ യാത്ര. രാത്രി താമസത്തിന് എസി റൂം, പ്രഭാത ഭക്ഷണം. ട്രാവൽ ഇൻഷുറന്‍സ, ടോൾ എന്നിവയടക്കം 8,300 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്കുള്ള നിരക്കാണിത്. ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 11,280 രൂപ, സിംഗിൾ ഷെയറിങ്ങിന് 21,760/- രൂപ എന്നിങ്ങനെയും 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 4,190 രൂപയും പ്രത്യേകം ബെഡ് വേണ്ടെങ്കില്‍ 3,090 രൂപയുമാണ് നിരക്ക്.

Take a Poll

മൈസൂരിൽ നിന്നും എല്ലാ ദിവസവും ഈ യാത്ര പുറപ്പെടുന്ന എന്നതാണ് മറ്റൊരു പ്രത്യേകത. പെട്ടന്ന് ഒരു യാത്ര പോകണമെന്ന് തോന്നുമ്പോൾ ബുക്ക് ചെയ്ത് പോയാൽ മതി.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
MYSORE-COORG HOLIDAY PACKAGE (SBH03) എന്ന് സേർച്ച് ചെയ്യുകയോ അല്ലെങ്കിൽ ഐആർസിടിസി - ടൂറിസം ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ
ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931292
മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931294
ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ: - 8595931293 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

FAQs
ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന നാട്

കർണ്ണാടകയിലെ കൂര്‍ഗ് എന്ന കൊടക് ആണ് ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന നാട്

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: mysore coorg travel packages
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+