Search
  • Follow NativePlanet
Share
» » നിത്യഹരിത ഹിമാചൽ കണ്ടിട്ടുണ്ടോ? 7 ദിവസം കറങ്ങാം.. എല്ലാ ചൊവ്വാഴ്ചയും പുറപ്പെടുന്നു.. ഇതാണ് അവസരം

നിത്യഹരിത ഹിമാചൽ കണ്ടിട്ടുണ്ടോ? 7 ദിവസം കറങ്ങാം.. എല്ലാ ചൊവ്വാഴ്ചയും പുറപ്പെടുന്നു.. ഇതാണ് അവസരം

ഹിമാചൽ പ്രദേശ്.. സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ ഹോട്ട് സ്ഥലം.. ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം. സീസണിനനുസരിച്ച് നിറവും രൂപവും ഭാവവും മാറുന്ന ഈ നാട്ടിലേക്ക് നമുക്കു ഒരു യാത്ര പോയാലോ. മികച്ച കലാസ്ഥയും കാഴ്ചകളുമുള്ള ഹിമാചൽ കാണാൻ പാക്കേജ് ഒരുക്കുന്നത് നമ്മുടെ സ്വന്തം ഐ ആർ സി ടി സിയാണ്യാണ്. ഹിമാചലി‍ന്‍റെ അധികം കാണാൻ കിട്ടാത്ത കാഴ്ചാവസന്തങ്ങളെ പരിചയപ്പെടാനും കൊതിതീരെ കാണാനും അനുവദിക്കുന്ന യാത്രയാണിത്.

ട്രെയിനിനു പോയി ട്രെയിനിനു മടങ്ങിയെത്തുന്ന, എല്ലാ അർത്ഥത്തിലും ഏറെ സൗകര്യപ്രദമായ ഈ പാക്കേജ് ആഴ്ചയില് എല്ലാ ദിവസവും പുറപ്പെടുന്നു എന്നതാണ് ഹൈലൈറ്റ്. പ്ലാൻ ചെയ്തു തുടങ്ങിയാൽ ഈ വല്യഅവധിക്കാലത്ത് നീണ്ട യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്ക് പോക്കറ്റ് കാലിയാക്കാതെ ഹിമാചൽ കണ്ടുവരാം. ഐ ആർ സി ടി സി എവർഗ്രീൻ ഹിമാചൽ യാത്രാ പ്ലാനിനെക്കുറിച്ച് വായിക്കാം.

Evergreen Himachal- Special Train Tour Package By IRCTC

ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന എവർഗ്രീൻ ഹിമാചൽ യാത്ര ഐ ആർ സി ടി സിയുടെ ഏറ്റവും പുതിയ പാക്കേജുകളിലൊന്നാണ്. ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തു ഉറപ്പുള്ള സീറ്റില്‌ ഹിമാചൽ കാണാൻ അനുവദിക്കുന്ന പാക്കേജ് കൂടുതലും തീർത്ഥയാത്രികരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും സാധാരണക്കാരെ ഒട്ടും നിരാശപ്പെടുത്തില്ല. ചൊവ്വാഴ്ട പുറപ്പെട്ട് തിങ്കളാഴ്ച മടങ്ങുന്ന വിധത്തിലാണ് പാക്കേജ്.

എല്ലാ എല്ലാ ചൊവ്വാഴ്ചയുംകൊൽക്കത്ത ഹൗറ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും. രാത്രി 11.55 ന്‍റെ ട്രെയിൻ നമ്പർ 12331 ഹിമഗിരി എക്സ്പ്രസിലാണ് പോകുന്നത്. ബുധനാഴ്ച മുഴുവൻ ട്രെയിൻ തന്നെയാവും. വ്യാഴാഴ്ച രാവിലെ 5.45 ന് ട്രെയിൻ അംബാല കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ എത്തും. അവിടുന്ന് നേരെ ധരംശാലയിലേക്ക് പോരും. ഒന്നു ഫ്രഷ് ആയ ശേഷം യാത്രകൾക്കായി ഇറങ്ങും. മക്ലിയോഡഗഞ്ചിൽ ദലൈലാമ ക്ഷേത്രമാണ് പ്രധാനമായും കാണുന്നത്. തുടർന്ന് വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് വരും.

പ്രകൃതി സൗന്ദര്യത്തിനും, ബുദ്ധ വിഹാരങ്ങൾക്കും, സംസ്കാരത്തിനും പേരുകേട്ട ഇടമാണ് ധർമ്മശാല. ദലൈലാമയുടെ ആശ്രമമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹിമാലയത്തിന്റെ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാൻ ട്രയിണ്ടിലേക്ക് കുന്ന് കയറുന്നത് ഇവിടെയെത്തുന്ന സഞ്ചാരികൾ വിട്ടുകളയാത്ത ഒന്നാണ്.

നാലാം ദിവസം വെള്ളിയാഴ്ച രാവിലെ ഭക്ഷണ ശേഷം ഡൽഹൗസിയിലേക്ക് ചമ്പ വഴി യാത്ര ചെയ്ത് എത്തും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് രാത്രി അവിടെ തങ്ങും. അഞ്ചാം ദിവസം ശനിയാഴ്ച ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കാജ്ജിയാറിൽ എത്തും. പകൽ മുഴുവൻ ഇവിടെ ചെലവഴിച്ച് രാത്രി താമസത്തിനായി ഹോട്ടലിലേക്ക് പോകും.

പടിഞ്ഞാറൻ ഹിമാലയത്തിലെ ധൗലധർ നിരകളുടെ താഴ്‍‍‍വാരത്തായി സ്ഥിതി ചെയ്യുന്ന ഖജ്ജിയാർ ഡൽഹൗസിയിൽ നിന്ന് ഒരു മണിക്കൂർ യാത്രാ സമയം ദൂരെയാണ്. പൈൻ മരങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ തുടങ്ങിയവയുടെ വശ്യമനോഹരമായ കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. സാഹസിക വിനോദങ്ങൾക്കൊപ്പം ഭൂപ്രകൃതിയും ഇവിടേക്ക് വരാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു. ട്രെക്കിങ്, പാരാഗ്ലൈഡിങ്, കുതിരസവാരി തുടങ്ങിയവ ഇവിടെ ചെയ്യാം.

ഖജ്ജിയാർ തടാകം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. സുരക്ഷിതമായ ഇവിടെ വെറുതേ വന്നിരുന്നാൽ മാത്രംമതിയാകും. ഇവിടെ തന്നെയുള്ള, 2755 മീറ്റർ ഉയരമുള്ള ...
ദെയ്ൻകുൻ‌ട് നിര ഈ പ്രദേശത്തിന്‍റെ മൊത്തം കാഴ്ചകൾ ആസ്വദിക്കാൻ വഴിയൊരുക്കുന്നു. ഖജ്ജിയാറിലും കാലാടോപിലുമായി സ്ഥിതി ചെയ്യുന്ന കാലാടോപ് ഖജ്ജിയാർ സാങ്ച്വറിയും ഇവിടെ കാണണം.യാത്രയുടെ ആറാം ദിവസം ഞായറാഴ്ചയാണ്. ഡൽഹൗസിയിലെ പ്രാദേശിക കാഴ്ചകൾ കാണാനുള്ള ടൂർ ആണ് ഈ ദിവസം ഒരുക്കിയിട്ടുള്ളത്.

ഹിമാചൽ പ്രദേശിലെ ധൗലാധർ പർവതനിരയ്ക്ക് സമീപമുള്ള അഞ്ച് കുന്നുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഉയർന്ന പട്ടണമാണ് ഡൽഹൗസി. സെന്റ് ഫ്രാൻസിസ്, സെന്റ് ജോൺസ് പള്ളികൾ ഉൾപ്പെടെയുള്ള കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾ ആണ് ഇവിടുത്തെ പ്രധാന കാഴ്ച. ബ്രിട്ടീഷുകാരുടെ കാലത്ത് അതായത്, 1800 കളിൽ നിർമ്മിച്ചവയാണ് ഈ ദേവാലയങ്ങൾ.
അതിനുശേഷം അംബാലയിലേക്ക് മടങ്ങിവരും. ഏഴാം ദിവസം അംബാലയിൽ നിന്ന് രാവിലെ 5.17ന് ട്രെയിന്‌ കയറി 11.30 ന് ഹൗറയിൽ എത്തുന്നതോടെ യാത്ര സമാപിക്കും.

പ്രധാന യാത്ര ട്രെയിനിലാണെങ്കിലും സ്ഥലങ്ങൾ കാണാൻ കാർ ഒരുക്കിയിട്ടുണ്ട്. സെഡാൻ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 24400 രൂപ, ഡബിൾ ഷെയറിങ്ങിന് ഒരാൾക്ക് 28250 രൂപ, സിംഗിൾ ഷെയറിങ്ങിന് 46250 രൂപ എന്നിങ്ങനെയാണ് നിരക്ക്.
അതേസമയം ഇന്നോവ പോലുള്ള മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളാണ് എടുത്തുന്നതെങ്കിൽ ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 23750 രൂപ, ഡബിൾ ഷെയറിങ്ങിന് ഒരാൾക്ക് 24800 എന്നിങ്ങനെ നിരക്ക് മാറും. അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 12350 രൂപയാണ് നിരക്ക്.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് ഹിമഗിരി എക്സ്പ്രസിൽ ഉറപ്പാ തേഡ് എസി ടിക്കറ്റ്, യാത്ര ചെയ്യുന്ന ദിവസങ്ങളിൽ പ്രഭാത ഭക്ഷണം, ഹോട്ടൽ താമസം, യാത്രയ്ക്ക് തിരഞ്ഞെടുത്ത പാക്കേജിൽ ഉൾപ്പെടുന്ന വാഹനം എന്നിവ ഉൾപ്പെടെയാണ് r ഈ ഐ ആർ സി ടി സി പാക്കേജ് നിരക്ക് വരുന്നത്. ടാക്സും ഈ നിരക്കിൽ ഉൾപ്പെടുന്നു. ഒരു യാത്രയിൽ ആകെ ആറ് പേർക്ക് മാത്രമാണ് പങ്കെടുക്കുവാൻ സാധിക്കുക. ഗ്രൂപ്പായി പോകുന്നവർ നേരത്തെ തന്നെ സീറ്റ് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.

എന്നാൽ, മുകളിൽ പരാമർശിച്ചിട്ടില്ലാത്ത ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ, റോപ്‌വേ, കുതിരസവാരി എന്നിവയുടെ നിരക്കുകൾ. ടിപ്പുകൾ & ഗ്രാറ്റുവിറ്റി, മിനറൽ വാട്ടർ, റൂം ഹീറ്റർ, സോഫ്റ്റ് , ഹാർഡ് ഡ്രിങ്കുകൾ, പോർട്ടർ , സ്റ്റിൽ / വീഡിയോ ക്യാമറ ഫീസ് തുടങ്ങിയ വ്യക്തിഗത ചെലവുകൾ, യാത്രാ പദ്ധതിയിൽ പറഞ്ഞിരിക്കുന്നതൊഴിച്ചുള്ള വാഹനങ്ങളുടെ അധിക കാഴ്ചകൾ അല്ലെങ്കിൽ അധിക ഉപയോഗം, ഗൈഡ് നിരക്കുകൾ.
ട്രെയിൻ ഭക്ഷണം എന്നിവയെല്ലാം യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. ഇവയൊന്നും പാക്കേജിൽ ഉൾപ്പെട്ടിട്ടില്ല.

യാത്രയിൽ അസൻസോൾ, ജാസിദിഹ്, കിയുൽ, പട്ന, ഡിഡി ഉപാധ്യായ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും കയറാനും ഇറങ്ങാനും സൗകര്യമുണ്ടായിരിക്കും. ഇതല്ലാത്ത മറ്റൊരു സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് പാക്കേജിന് കയറാൻ സാധിക്കില്ല. വേണമെങ്കിൽ അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താം.

ധർമ്മശാല, അംബാല എന്നിവിടങ്ങളിൽ ഹോട്ടലിൽ താമസം നേരത്തെ തന്നെ ക്രമീകരിച്ചതാണ്. ഡൽഹൗസി ഹൈറ്റ്സ്/ റീജന്റ് റിസോർട്ട് എക്സോട്ടിക്ക/മോഹൻ ടുലിപ് എന്നിവിടങ്ങളിലോ അല്ലെങ്കിൽ സമാന സൗകര്യങ്ങളുള്ള ഹോട്ടലിലോ ആയിരിക്കും താമസം.

ബുക്കിങ്ങിന്- നിഖിൽ പ്രസാദ്-8595904074
കൃഷ്ണേന്ദു ദാസ്- 7003125135
ശ്യാം പ്രസാദ്-6290861577,
രഞ്ജൻ മുഖർജി- 8100829002 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+