Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ സ്വർണ്ണഖനനം; മഞ്ഞലോഹം തേടി പുറത്തുപോകേണ്ട.. ടൺ കണക്കിന് ശേഖരം

ഇന്ത്യയിലെ സ്വർണ്ണഖനനം; മഞ്ഞലോഹം തേടി പുറത്തുപോകേണ്ട.. ടൺ കണക്കിന് ശേഖരം

സ്വർണ്ണവില ഓരോ ദിവസവും ഉയരുകയാണ്. സമീപകാല ചരിത്രത്തിൽ ഒരിക്കലും ഇത്രത്തോളം വില സ്വർണ്ണത്തിന് കൂടിയിട്ടില്ല. മഞ്ഞലോഹം ഒരു നിക്ഷേപമായി കണക്കാക്കി മേടിച്ചു വയ്ക്കുന്നവരാണ് അധികവും. എന്നാൽ ഇതൊക്കെ എവിടെ നിന്ന് കുഴിച്ചെടുക്കുന്നു എന്നറിയാമോ? ഇന്ത്യയിലെത്തുന്ന സ്വർണ്ണം പുറംരാജ്യങ്ങളിൽ നിന്നു കൊണ്ടുവരുന്നവയാണ്.

എന്നാൽ ഒരുകാലത്ത് ഇന്ത്യയിലും ധാരാളം സ്വർണ്ണഖനികൾ ഉണ്ടായിരുന്നു. ഇന്നും പഴയ ഖനികളിലും മറ്റിടങ്ങളിലും സ്വർണ്ണ നിക്ഷേപം ഉണ്ടെങ്കിലും ഖനനം നടക്കുന്നില്ല. ഇതാ, ഇന്ത്യയിൽ സ്വർണ്ണ നിക്ഷേപമുള്ള കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം..

Gold Mining in India 5 Major Gold Mines You Should Know About

1. കോലാർ ഗോൾഡ് ഫീൽഡ്

കെ ജി എഫ് എന്ന കോലാർ ഗോൾഡ് ഫീൽഡ് അറിയാത്തവർ കാണില്ല. നേരത്തെ അറിയില്ലെങ്കിലും ഇതേ പേരിലിറങ്ങിയ സിനിമയിലൂടെ പലർക്കും ഇതിന്‍റെ ചരിത്രം അറിയാം. ഇന്ത്യയിലെ ഏറ്റവും പഴയതും ആഴം കൂടിയതുമായ 0സ്വർണ്ണഖനിയാണ് കോലാറിലുള്ളത്. 1880ൽ പ്രവർത്തനം തുടങ്ങിയ ഖനി 2001 വരെ തുടർന്നിരുന്നു. പിന്നീട് പാരിസ്ഥിതികമായ ചില കാരണങ്ങൾ കാരണം അടച്ചു പൂട്ടുകയായിരുന്നു. മാത്രമല്ല, ഇവിടുത്തെ ചെലവ് കൂടുതലായിരുന്നുവെന്നും പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള കാരണമായിരുന്നു.

2. ജോന്നാഗിരി സ്വർണ്ണഖനി

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണഖനിയാണ് ആന്ധ്രാ പ്രദേശിലെ ജോന്നാഗിരി സ്വർണ്ണഖനി. 1994 ൽ ഇവിടെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്വർണ്ണശേഖരം കണ്ടെത്തിയിരുന്നു. ഡെക്കാൻ ഗോൾഡ് മൈൻസ്സ് പ്രൈവവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിലാണ് ഇവിടമുള്ളത്. 2023 ൽ ഇവിടെ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു. എന്നാൽ സ്വർണ്ണഖനനം തുടങ്ങുന്നതിനുള്ള ഓരോ ഘട്ടങ്ങള്‌ ഇവിടെ പിന്നിടുകയാണ്. ഏറ്റവും പുതിയതായി ഇവിടുത്തെ സ്വർണ ഖനന സംസ്കരണ പ്ലാന്റിന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിദഗ്ധ മൂല്യനിർണയ സമിതിപരിസ്ഥിതി അനുമതിക്കായി ശുപാർശ ചെയ്തിരിക്കുകയാണ്.
പ്രവർത്തനം ആരംഭിച്ചാല്‍ 1.2 ടൺ സ്വർണ്ണം വാർഷിക ഉത്പാദനമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3. ലാവാ സ്വർണ്ണഖനി

ഇന്ത്യയിൽ അത്രയൊന്നും പ്രസിദ്ധി കിട്ടാത്ത സ്വർണ്ണഖനിയാണ് ലാവാ സ്വർണ്ണഖനി. ജാർഖണ്ഡിലെ ചാണ്ടിൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ സ്വര്‍ണ്ണഖനി ഇനിയും പൂർണ്ണമായും എക്സ്പ്ലോർ ചെയ്യപ്പെടാത്ത ഇടമാണ്. ഈ പ്രദേശത്തെ അയിരുകളുടെയും ധാതുക്കളുടെയും ഉയർന്ന ശേഖരം ഇവിടുത്തെ സ്വർണ്ണശേഖരം എത്രത്തോളം ഉണ്ടാകുമെന്നതിന്‍റെ സൂചന നല്കുന്നു. നിലവിൽ ലഭ്യമായ സാങ്കേതിക വിദ്യകളും ഖനന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാൽ മികച്ച സ്വർണ്ണ ഉത്പാദനം നടത്താൻ പറ്റുന്ന ഇടമായി ഇവിടം മാറിയേക്കും.

4. രാമഗിരി സ്വർണ്ണഖനി

ആന്ധ്രാ പ്രദേശിൽ വളരെ പുരാതന കാലം മുതലേ സ്വർണ്ണഖനനം തുടങ്ങിയ ഇടമാണ് രാമഗിരി സ്വർണ്ണഖനി. ചരിത്രം പറയുന്നതനുസരിച്ച് വിജയ നഗര രാജാക്കന്മാരുടെ കാലം മുതലേ ഇവിടെ നിന്നും സ്വർണ്ണ കുഴിച്ചെടുത്തിരുന്നുവെന്നാണ്. എന്നാൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ കുറച്ചുകൂടി വ്യാപകമായി ഖനനം തുടങ്ങുന്നത്. 1905 നും 1927 നും ഇടയിൽ M/s ജോൺ ടെയ്ലർ ആൻഡ് സൺസ് എന്ന കമ്പനിക്ക് കീഴിൽ ഇവിടെ നിന്ന് സ്വർണ്ണ അയിരുകൾ കുഴിച്ചെടുത്തു. ഇനിയും ഇവിടെ നാലു ടണ്ണോണം സ്വർണ്ണ ശേഖരം ഉണ്ടെന്നാണ് കണക്ക്. നിലവിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ഇവിടം അടിച്ചിട്ടിരിക്കുകയാണ്.

5. ഹട്ടി സ്വർണ്ണഖനി

കർണ്ണാടക ഗവൺമെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള സ്വർണണഖനിയാണ് ഹട്ടി. ഇന്ത്യയിൽ ഇന്ന് പ്രവർത്തിക്കുന്ന ഒരേയൊരു സ്വർണ്ണഖനിയാണിത്. 1.8 ടൺ സ്വർണ്ണമാണ് ഓരോ വർഷവും ഇവിടുന്ന് കുഴിച്ചെടുക്കുന്നത്. റായ്ച്ചൂർ ജില്ലയുടെ ഭാഗമായ ഇവിടെ ഹട്ടി എന്നും ഉട്ടി എന്നും പേരായ രണ്ട് ഖനികളാണുള്ളത്. പുരാണങ്ങളിലും മറ്റും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ഈ ഖനിയിൽ ഭൂമി തുരന്നുള്ള ഖനനവും ഓപ്പൺ പിറ്റ് ഖനനും ഉണ്ട്. ഇവിടുത്തെ സ്വർണ്ണ സംസ്കരണ പ്ലാന്‍റിന് ഒരു വർഷം 3000 ടണ്ണോളം സ്വർണ്ണം സംസ്കരിക്കാനുള്ള ശേഷിയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+