തെക്കേ ഇന്ത്യയിലെ, നമ്മുടെ അടുത്തുള്ള വിനോദ സഞ്ചാര ഇടങ്ങളിലേക്ക് ഒരു യാത്ര പോയാലോ? ഒരുപാട് ദൂരെയൊന്നുമല്ല, ഹംപിയും മൈസൂരും ഗോവയും നാസിക്കും കണ്ട് ഇവിടുത്തെ പ്രധാന കാഴ്ചകളും ചരിത്രയിടങ്ങളും ക്ഷേത്രങ്ങളും കണ്ട് ട്രെയിനിലൊരു യാത്ര! ഐആർസിടിസിയുടെ ഭാരത് ഗൗരസ് ടൂറിസ്റ്റ് ട്രെയിനിൽ കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ എന്നീ സ്ഥലങ്ങൾ ആണ് സന്ദർശിക്കുന്നത്.
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന യാത്ര ജൂൺ 17ന് കൊച്ചുവേളിയിൽ നിന്നാരംഭിച്ച് 26ന് തിരികെ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കംഫോർട്ട്, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ക്ലാസുകളിലായാണ് സ്ലീപ്പർ ക്ലാസിലും എസി ത്രീ ടയറിലുമായാണ് ഐആർസിടിസി യാത്ര ഒരുക്കിയിട്ടുള്ളത്. സ്റ്റാൻഡേർഡ് ക്ലാസിൽ 544 പേര്‍ക്കും കംഫോർട്ട് ക്ലാസിൽ 210 പേര്‍ക്കും ഉൾപ്പെടെ ആകെ 754 പേർക്കാണ് യാത്ര ചെയ്യുവാൻ അവസരമുളളത്.

കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ കൊല്ലം, കോട്ടയം, കായംകുളം ജന., എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, പോടന്നൂർ, ഈറോഡ്, സേലം ജംങ്ഷൻ എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്ര ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും സാധിക്കും.
ടിക്കറ്റ് നിരക്ക് തിരഞ്ഞെടുക്കുന്ന ക്ലാസ് അനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പർ ക്ലാസിൽ മുതിർന്നവര്‍ക്ക് 18,350 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 17,040 രൂപയും നിരക്ക് വരും. കംഫർട്ട് ക്ലാസിൽ ത്രീ ട.ർ എസി യാത്രയ്ക്ക് മുതിർന്നവർക്ക് 28,280 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 26,700 രൂപയും ആണ് നിരക്ക്. യാത്രയിലെ രാത്രി താമസം, മൂന്നു നേരം വെജിറ്റേറിയൻ ഭക്ഷണം, ഐ ആർ സി ടി സി മാനേജർമാരുടെ സൗകര്യം, ട്രെയിനിലെ സുരക്ഷ തുടങ്ങി കാര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ ടാക്സുകളും ടിക്കറ്റ് നിരക്കില്‍ ഉൾപ്പെടുന്നു.
ഇതേ സമയം വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ചാർജുകൾ, ടൂര്‍ ഗൈഡ് ചാർജ്, തുടങ്ങിയ കാര്യങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വേണ്ടി വരുന്ന ചാർജുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.
യാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം - 8287932095 കോഴിക്കോട് - 8287932098 എറണാകുളം - 8287932082, എന്നീ നമ്പറുകളില് ബന്ധപ്പെടാം.

സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങള്‍
മൈസൂർ - സെന്റ് ഫിലോമിന ചർച്ച്, മൈസൂർ പാലസ്, ബൃന്ദാവൻ ഗാർഡൻ, ചാമുണ്ഡി ഹിൽസ്, റെയിൽ മ്യൂസിയം.
ഹംപി-
ഷിർദി - ഷിർദി സായി മന്ദിർ, ഷാനി ഷിംഗ്നാഗ്പൂർ.
നാസിക് -ത്രയംബകേശ്വർ ക്ഷേത്രം , പഞ്ചവടി.
ഗോവ - കലാൻഗുട്ട് ബീച്ച്, വാഗറ്റർ, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ.
ചരിത്രസഞ്ചാരികളുടെയും തീർത്ഥാടകരുടെയും ലക്ഷ്യസ്ഥാനമാ? സെന്‍റ് ഫിലോമിനാസ് ദേവാലയം മൈസൂരിലെ പ്രധാന കാഴ്ചകളിലൊന്നാണ്. പ്രസിദ്ധമായ മൈസൂർ കൊട്ടാരം, ട്രെയിൻ യാത്രകളുടെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്ന, ഇന്ത്യയിലെ തന്നെ രണ്ടാമത്തെ റെയിൽ മ്യൂസിയമായ മൈസൂർ റെയിൽ മ്യൂസിയം, ബൃന്ദാവൻ ഗാർഡൻ, ചാമുണ്ഡി ക്ഷേത്രം, ഹിൽസ്, എന്നിവിടങ്ങളാണ് മൈസൂരിൽ സന്ദർശിക്കുന്നത്.
ഷിർദ്ദിയിൽ ഷിര്‍ദ്ദി സായി ബാബാ ക്ഷേത്രം, ശനിയെ ആരാധിക്കുന്ന ശനിശിംഗനാപൂർ ക്ഷേത്രം, നാസിക്കിൽ ത്രയംബകേശ്വര ക്ഷേത്രം, പഞ്ചവടി എന്നിവിടങ്ങളും ഗോവയിൽ കലാൻഗുട്ട് ബീച്ച്, വാഗറ്റർ, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ എന്നീ സ്ഥലങ്ങളുമാണ് സന്ദർശിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














