Search
  • Follow NativePlanet
Share
» »ഇനി ഫോണിൽ നൂറ് ആപ്പ് വേണ്ട, വരുന്നു സൂപ്പർ ആപ്പ്! ടിക്കറ്റ് ബുക്കിങ്, ട്രാക്കിങ് എല്ലാം ഇനി ഒരിടത്ത്

ഇനി ഫോണിൽ നൂറ് ആപ്പ് വേണ്ട, വരുന്നു സൂപ്പർ ആപ്പ്! ടിക്കറ്റ് ബുക്കിങ്, ട്രാക്കിങ് എല്ലാം ഇനി ഒരിടത്ത്

ട്രെയിൻ ബുക്ക് ചെയ്യാന്‍ ഒരു ആപ്പ്, ട്രെയിൻ എവിടെ എത്തി, എപ്പോൾ വരുമെന്നറിയാൻ മറ്റൊരു ആപ്പ്... ഇനി യാത്രയ്ക്കിടയിൽ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അ്ത് രജിസ്റ്റർ ചെയ്യാൻ മറ്റൊരു ആപ്പ്. ചുരുക്കത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ചോ ആറോ ആപ്പ് ഫോണിൽ ഉണ്ടെങ്കില്‍ മാത്രമേ ധൈര്യത്തിൽ ഒരു ട്രെയിൻ യാത്ര നടത്താൻ കഴിയൂ. എന്നാൽ ഇതൊക്കെ ഉടനെ പഴങ്കഥയാകാൻ പോവുകയാണ്.

ട്രെയിൻ യാത്രയിലെ പലവിധ ആവശ്യങ്ങൾക്കായി റെയില്‍വേ പുറത്തിറക്കിയ ആപ്പുകളും സ്വകാര്യ ആപ്പുകളും ഫോണിൽ നിന്ന് ഇനി ഉടനെതന്നെ ഡിലീറ്റ് ചെയ്യാം. ഇതിനെല്ലാം പകരമായി എല്ലാ സേവനങ്ങളും കിട്ടുന്ന ഒരു 'സൂപ്പർ ആപ്പ്' പുറത്തിറക്കാൻ ഒരുങ്ങുകയാണ് റെയിൽവേയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Indian Railways All In One Railways App

റിപ്പോർട്ട് അനുസരിച്ച് നിലവിൽ ഒരു ഡസനിലധികം മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വാഗ്ദാനം ചെയ്യുന്ന ടിക്കറ്റിംഗ്, ട്രെയിൻ ട്രാക്കിംഗ്, മറ്റ് സേവനങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഒറ്റ ആപ്പിൽ കൊണ്ടുവരികയാണ് ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളുടെ ഉത്തരവാദിത്തമുള്ള റെയിൽവേ മന്ത്രാലയത്തിന്റെ വിഭാഗമായ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS)നാണ് സൂപ്പർ ആപ്പ് വികസിപ്പിക്കാനുള്ള ചുമതല.

ഇതോടെ റെയിൽ മദാദ് (പരാതികൾക്കും നിർദ്ദേശങ്ങൾക്കും), UTS (അൺ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ ബുക്കിംഗ്), യാത്രക്കാർക്കുള്ള ദേശീയ ട്രെയിൻ അന്വേഷണ സംവിധാനം (ട്രെയിൻ സ്റ്റാറ്റസ്) എന്നി സൗകര്യങ്ങളെല്ലാം ഒറ്റ ആപ്പിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത് കൂടാതെ ഐആർസിടിസി സേവനങ്ങൾ ആയ റെയില്‍ കണക്റ്റ് (ടിക്കറ്റ് ബുക്കിംഗ് ആന്‍ഡ് കാന്‍സലേഷന്‍), ഇ-കാറ്ററിംഗ്, വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും ഇതിൽ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

പോർട്ട് റീഡ് (റേഡിയോ ടാഗുകൾ വായിക്കുകയും എഴുതുകയും ചെയ്യുന്നു), സതാർക്ക് (പരിശോധനാ റിപ്പോർട്ടുകൾ നടത്തുന്നു), ടിഎംഎസ്-നിരീക്ഷൻ (ജിയോ-ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ട്രാക്ക് അസറ്റുകൾ പരിശോധിക്കുന്നു) കൂടാതെ ഐആർസിടിസി റെയിൽ കണക്ട് (ട്രെയിൻ ടിക്കറ്റ് ബുക്കിംഗും റദ്ദാക്കലും), ഐആർസിടിസി ഉൾപ്പെടെയുള്ള മറ്റൊരു കൂട്ടം ആപ്പുകളും ഇ-കാറ്ററിങ് ഫൂഡ് ഓൺ ട്രാക്ക് (ട്രെയിൻ സീറ്റിലേക്ക് ഭക്ഷണം എത്തിക്കുന്നു), ഐആർസിടിസി എയർ (ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്) എന്നിവയും സൂപ്പർ ആപ്പിന് കീഴിൽ കൊണ്ടുവരാമെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

സൂപ്പർ ആപ്പ് ചെലവ്

ഏകദേശം 90 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഇതിൽ ആപ്പ് വികസിപ്പിക്കുന്നതിനും മൂന്ന് വർഷത്തേക്ക് ഇത് പ്രവർത്തിപ്പിക്കുന്നതിനും ഉള്ള ചെലവും ഉൾപ്പെടുന്നു.

ഐആർസിടിസിയുടെ പ്രധാന ആപ്പുകൾ

100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഐആർസിടിസി റെയിൽ കണക്ട് ആപ്പാണ് റെയിൽവേയുടെ ഏറ്റവും ജനപ്രിയ ആപ്പ്. റിസർവ്ഡ് വിഭാഗത്തിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് ഇതുപയോഗിക്കുന്നത്. മറ്റൊന്ന് യുടിഎസ് ആപ്പ് ആണ്. അൺറിസര‍്വ്ഡ് ട്രെയിൻ ടിക്കറ്റുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകള് തുടങ്ങിയവ ബുക്ക് ചെയ്യാനാണ് ഇതുപയോഗിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+