Search
  • Follow NativePlanet
Share
» »റെയിൽവേ കൗണ്ടർ ടിക്കറ്റ് ഓൺലൈനിൽ റദ്ദാക്കാം.. പൈസ കിട്ടാൻ വേറേ നടക്കണം, പുതിയ മാറ്റം

റെയിൽവേ കൗണ്ടർ ടിക്കറ്റ് ഓൺലൈനിൽ റദ്ദാക്കാം.. പൈസ കിട്ടാൻ വേറേ നടക്കണം, പുതിയ മാറ്റം

റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരെ അലട്ടുന്ന പ്രശ്നം യാത്ര പോകാൻ പറ്റിയില്ലെങ്കിൽ ക്യാൻസൽ ചെയ്യാൻ വീണ്ടും ഇവിടെ വരണമല്ലോ എന്നതാണ്. ബുക്ക് ചെയ്തിട്ടും പോകാൻ കഴിയാത്ത യാത്രകളുണ്ടെങ്കിലും കൗണ്ടർ ടിക്കറ്റ് റദ്ദാക്കാൻ വീണ്ടും റെയിൽവേ സ്റ്റേഷൻ വരെ എത്തേണ്ട ബുദ്ധിമുട്ട് മൂലം വേണ്ടെന്നു വെച്ചവർ നമ്മളില് പലരുമുണ്ടാകും. എന്നാൽ ഇനി പരിപാടി വേണ്ട! ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാവുന്ന പുതിയൊരു തീരുമാനം റെയിൽവേ എടുത്തിരിക്കുകയാണ്.

റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ ഇനി ഓൺലൈന്‍ വഴി റദ്ദാക്കാം. റെയിൽവേ സ്റ്റേഷനിൽ പോയി വീണ്ടും ക്യൂ നിൽക്കേണ്ടതില്ലെന്ന് ചുരുക്കം. ഐആർസിടിസിയുടെ വെബ്സൈറ്റിൽ കൗണ്ടര്‌ ടിക്കറ്റുകൾ റദ്ദാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതല്ലെങ്കിൽ 139 എന്ന ടോള്‍ ഫ്രീ നമ്പറിലും ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം ലഭിക്കും.

Indian Railways Update Counter Ticket Cancellation Now Available Online

പണം വേണമെങ്കിൽ കൗണ്ടർ തന്നെ ശരണം

എന്നാല്‌ ടിക്കറ്റ് റദ്ദാക്കാൻ ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും റീഫണ്ട് ചെയ്തു കിട്ടുന്ന തുക തിരികെ കിട്ടാൻ കൗണ്ടറിൽ തന്നെ പോകണം. ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്കു ടിക്കറ്റ് പണം റിസർവേഷൻ കൗണ്ടറിൽ നിന്നു തിരിച്ചു വാങ്ങാം. ഓൺലൈനിൽ റദ്ദാക്കിയ ശേഷം അസ്സൽ ടിക്കറ്റുമായി കൗണ്ടറിൽ ചെന്നാൽ പണം തിരികെ നല്കുന്ന വിധത്തിലാണ് ക്രമീകരണം.

രാജ്യസഭയിൽ ബിജെപി എംപി മേധ വിശ്രം കുൽക്കർണി ഉന്നയിച്ച കൗണ്ടറുകളിൽ നിന്ന് വാങ്ങിയ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് റദ്ദാക്കാൻ സ്റ്റേഷനിൽ പോകേണ്ടതുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പുതിയ തീരുമാനം അറിയിച്ചത്. പുതിയ രീതി വന്നതോടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറുകളിലെ തിരക്ക് കുറയും.

ട്രെയിൻ ടിക്കറ്റ് എങ്ങനെ എടുക്കാം

രണ്ടു തരത്തിലാണ് യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ എടുക്കുവാൻ സാധിക്കുക. ഐആര്‍സിടിസി അല്ലെങ്കിൽ മറ്റ് അംഗീകൃത വെബ്സൈറ്റുകൾ വഴി ഓൺലൈൻ ആയും റെയിൽവേ കൗണ്ടറുകൾ വഴി ഓഫ്ലൈൻ ആയും എടുക്കാം. ഓണ്ലൈൻ വഴി ഐആര്‍സിടിസി വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ എടുക്കുമ്പോൾ ഒരു യൂസര്‍ ഐഡി ഉണ്ടായിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ പേരും മറ്റു വിവരങ്ങളും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് ഒരു ഐഡി സൃഷ്ടിക്കുകയും ചെയ്യാം.

പെട്ടന്നുള്ള യാത്രകൾക്കും ചെറിയ ദൂരത്തേയ്ക്കുള്ള ട്രെയിൻ യാത്രകൾക്കും ഓഫ്ലൈൻ ആയി, അതായത് റെയിൽവേ കൗണ്ടറിൽ പോയി ടിക്കറ്റ് എടുക്കാം. ഓൺലൈൻ ആയി എടുക്കുവാൻ അറിയാത്തവർക്ക് പറ്റിയ മാർഗവും ഓഫ്ലൈൻ തന്നെയാണ്. റെയില്‍വേ സ്റ്റേഷനിലെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറുകൾ വഴി ടിക്കറ്റ് എടുക്കാം. ശനി,ഞായര്‍ ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടുമണി വരെ പിആര്‍എസ് കൗണ്ടറുകള്‍ പ്രവർത്തിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: train indian railway
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+