Search
  • Follow NativePlanet
Share
» »കൊച്ചി യാത്രകൾക്ക് ഇനി ഇന്ദ്ര, ഇന്ത്യയിലെ ഏറ്റവും നീളമേറിയ സൗരോർജ ബോട്ട്

കൊച്ചി യാത്രകൾക്ക് ഇനി ഇന്ദ്ര, ഇന്ത്യയിലെ ഏറ്റവും നീളമേറിയ സൗരോർജ ബോട്ട്

കൊച്ചി എന്നും സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങളാണ് നല്കുന്നത്. ഒരു തവണ പോയവർക്കും ഒരുപാടു തവണ കൊച്ചിയിൽ കറങ്ങുന്നവര്‍ക്കും എന്നും വ്യത്യസ്തമായ അനുഭവങ്ങൾ, ഒരിക്കൽ കണ്ട കൊച്ചിയായിരിക്കില്ല പിന്നെ കാണുന്നത്. ഇപ്പോഴിതാ കൊച്ചി യാത്രകളിൽ പുതിയൊരു ആകർഷണം കൂടി വന്നിരിക്കുകയാണ്. കൊച്ചി കായലിലെ യാത്രകൾക്ക് ഇനി കൂട്ടായി ഇന്ദ്രയുണ്ടാകും. എന്താണ് ഈ ഇന്ദ്ര എന്നല്ലേ..

ഇന്ത്യയിലെ ഏറ്റവും നീളമേറിയ സോളാർ ക്രൂസ് ബോട്ട് ആണ് ഇന്ദ്ര. സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ദ്ര കൊച്ചി യാത്രകൾ ഇനി വ്യത്യസ്തമാക്കുമെന്ന് പറയാതെ വയ്യ. കൊച്ചിയിൽ എത്തിയാൽ രണ്ട് മണിക്കൂർ സമയം എങ്ങനെ വെറൈറ്റിയായി ചെലവഴിക്കണം, ഒരുപാട് കാഴ്ചകൾ കാണണം, എന്നൊക്കെ ആഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷനാണ് ഇന്ദ്ര.

Indra Solar Tourist Boat in Kochi- Timings Fare Snd Places To Visit

PC:NavalBoats

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്ര ബജറ്റ് യാത്രക്കാരെ മുന്നിൽക്കണ്ടാണ് ഇറക്കിയിരിക്കുന്നത്. 24 മീറ്റർ ആണ് ബോട്ടിന്‍റെ ആകെ നീളം. രണ്ട് നിലകളാണ് ഉള്ളത്. ഇതിൽ താഴത്തെ നില ശീതീകരിച്ചതാണ്. ആകെ 3.7 കോടി രൂപയാണ് ഇതിന്‍റെ നിർമാണ ചെലവ്. സൗരോർജത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇത് ലഭ്യമല്ലാത്ത, മഴക്കാലം പോലുള്ള സമയങ്ങളിൽ വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാനും കഴിയും. 25 കിലോ വാട്ടിന്റെ സോളാർ പാനലാണ് ബോട്ടിലുള്ളത്.

ഒരു സമയം നൂറ് പേർക്കു വരെ ഇതിൽ യാത്ര ചെയ്യാൻ സാധിക്കും. ദിവസവും രണ്ട് സർവീസുകൾ വീതമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാവിലെ 11.00 മണിക്കും വൈകുന്നേരം 4.00 മണിക്കും ആണിത്. ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിങ്‌ഡൺ ഐലൻഡ് എന്നിവിടങ്ങളിലൂടെയാണ് യാത്ര.

മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് (5 മുതൽ 11 വയസ്സുവരെ) 150 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കുടുംബശ്രീയുടെ നേതൃത്വത്തിൽ ബോട്ടിൽ ഭക്ഷണവും ഉണ്ടാകും. ബുക്കിങ്ങിന്‌ 94000 50351, 94000 50350

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: kochi lake കൊച്ചി
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+