Search
  • Follow NativePlanet
Share
» »ഭാരത് ഗൗരവ് ട്രെയിനിൽ ദക്ഷിൺ ഭാരത് യാത്ര, തിരുപ്പതി മുതൽ കന്യാകുമാരി വരെ കാണാം

ഭാരത് ഗൗരവ് ട്രെയിനിൽ ദക്ഷിൺ ഭാരത് യാത്ര, തിരുപ്പതി മുതൽ കന്യാകുമാരി വരെ കാണാം

ദക്ഷിൺ ഭാരത് യാത്ര എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാ പാക്കേജിനെക്കുറിച്ചും സന്ദർശിക്കുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചും വിശദമായി വായിക്കാം..

കേരളത്തിൽ നിന്നും ഉത്തരേന്ത്യ കറങ്ങുവാൻ ഇഷ്ടംപോലെ പാക്കേജുകൾ ഐആർസിടിസി ഒരുക്കാറുണ്ട്. ഇപ്പോഴിതാ, ദക്ഷിണേന്ത്യ കാണുവാനും ഇവിടുത്തെ പ്രധാന തീർത്ഥാടന സ്ഥാനങ്ങൾ സന്ദർശിക്കുവാനും ആഗ്രഹമുള്ളവർക്കായി കിടിലൻ പാക്കേജ് ഐആർസിടിസി ഒരുക്കിയിരിക്കുകയാണ്.
ദക്ഷിൺ ഭാരത് യാത്ര എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാ പാക്കേജിനെക്കുറിച്ചും സന്ദർശിക്കുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചും വിശദമായി വായിക്കാം..

ദക്ഷിൺ ഭാരത് യാത്ര

ദക്ഷിൺ ഭാരത് യാത്ര

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ദക്ഷിൺ ഭാരത് യാത്ര ഉത്തരേന്ത്യയിൽ നിന്നും ഒരു മികച്ച ട്രെയിൻ യാത്ര ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ പാക്കേജാണ്. ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിൽ തേർഡ് എസി കോച്ചിൽ നടത്തുന്ന ഈ യാത്രയിൽ ദക്ഷിണേന്ത്യയിലെ തീർത്ഥാടന സ്ഥാനങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്.

PC:Rupinder Singh/Unsplash

മാർച്ച് 11ന്

മാർച്ച് 11ന്

മാർച്ച് 11 ന് ആരംഭിക്കുന്ന യാത്രയിലെ ബോർഡിങ് സ്റ്റേഷനുകൾ സിക്കാർ, ജയ്പൂർ, സവായ് മാധോപൂർ, കോട്ടാ എന്നിവിടങ്ങളാണ്. ഡീ ബോർഡിങ് സ്റ്റേഷനുകളും ഇത് തന്നെയാണ്,
രാമേശ്വരം, മധുരെ, കന്യാകുമാരി, തിരുപ്പതി, മല്ലികാർജ്ജുന ജ്യോതിർലിംഗ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാണ് ഇതിൽ സന്ദർശിക്കുന്നത്. മാർച്ച് 11, 12 തിയതികളിൽ പൂർണ്ണമായും ട്രെയിനുള്ള യാത്രയാണ്.

PC:Cory Woodward/Unsplash

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

യാത്രയുടെ മൂന്നാം ദിവസം അതായത്, മാർച്ച് 13-ാം തിയതി ഉച്ചകഴിഞ്ഞ് രാമേശ്വരത്ത് ട്രെയിൻ എത്തിച്ചേരും. അതേ ദിവസം രാത്രി താമസം രാമേശ്വരത്ത് ആണ്. ഈ സമയം ഇവിടുത്തെ പ്രധാന കാഴ്ചകൾക്കും മറ്റുമായി യാത്രക്കാരുടെ ഇഷ്ടാനുസരണം ചിലവഴിക്കാം. പിറ്റേ ദിവസം (മാർച്ച് 14) പുലർച്ചെ ക്ഷേത്ര ദർശനം കഴിഞ്ഞ് മധുരൈയിലേക്ക് തിരിക്കും. ഉച്ചയോടെ മധുരെയിലെത്തി ക്ഷേത്ര ദർശനം നടത്തും. കൂടുതൽ കാഴ്ചകളിലേക്ക് പോകുവാൻ സമയം ഉണ്ടായിരിക്കുന്നതല്ല. തുടർന്ന് ട്രെയിൻ കന്യാകുമാരിയിലേക്ക് തിരിക്കും.

PC:Raimond Klavins/Unsplash

കന്യാകുമാരി

കന്യാകുമാരി

യാത്രയുടെ നാലാം ദിവസം (മാർച്ച് 14) രാത്രിയോടെ കന്യാകുമാരിയിൽ ട്രെയിനെത്തും. തുടർന്ന് പിറ്റേദിവസം (മാർച്ച് 15) പകൽ കന്യാകുമാരി ക്ഷേത്രം, സമീപത്തെ പ്രധാന കാഴ്ചകൾ തുടങ്ങിയവ കാണും. ശേഷം വൈകുന്നേരത്തോടു കൂടി തിരുപ്പതിയിലേക്ക് യാത്ര തുടരും.

PC:Adityan Ramkumar/Unsplash

തിരുപ്പതി

തിരുപ്പതി

യാത്രയുടെ ആറാം ദിവസം മാർച്ച് 16ന് ട്രെയിൻ രാവിലെ തിരുപ്പതിയിലെത്തും. രാവിലെ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനു സൗകര്യമുണ്ട്. അന്ന് രാത്രി താമസം തിരുപ്പതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 17-ാം തിയതിയും തിരുപ്പതി ദർശനം യാത്രയിൽ ക്രമീകരിച്ചിട്ടുണ്ട്. അതിനു ശേഷം യാത്ര നേരെ ആന്ധ്രയിലെ തന്നെ കുർണൂൽ ടൗണിലേക്ക് തുടരും.

PC:Usha Kiran/Unsplash

മല്ലികാർജുന ജ്യോതിർലിംഗ ക്ഷേത്രം

മല്ലികാർജുന ജ്യോതിർലിംഗ ക്ഷേത്രം

ഇന്ത്യയിലെ പ്രസിദ്ധ ജ്യോതിർലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ മല്ലികാർജുന ജ്യോതിർലിംഗ ക്ഷേത്രം ആണ് യാത്രയുടെ എട്ടാം ദിവസം സന്ദര്‍ശിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ ചിലവഴിക്കും. തുടർന്ന് രാത്രിയോടു കൂടി മടക്കയാത്ര ആരംഭിക്കും. 19-ാം തിയതി മുഴുവൻ ട്രെയിനിലായിരിക്കും. 20-ാം തിയതി വൈകുന്നേരത്തോടു കൂടി യാത്ര സമാപിക്കും.

PC:Prakash Sahoo/Unsplash

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രക്കാർ അവർ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾക്കനുസരിച്ച് രണ്ടു തരത്തിലുള്ള നിരക്കുകൾ ലഭ്യമാണ്. സുപ്പീരിയർ ക്ലാസിൽ സിംഗിൾ ഒക്യുപൻസിക്ക് 38040 രൂപയും ഡബിൾ അല്ലങ്കിൽ ട്രിപ്പിൾ ഒക്യുപൻസിക്ക് 29260 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 26340 രൂപയും ആണ് നിരക്ക്
സ്റ്റാൻഡേർഡ് ക്ലാസിൽ സിംഗിൾ ഒക്യുപൻസിക്ക് 33930 രൂപയും ഡബിൾ അല്ലങ്കിൽ ട്രിപ്പിൾ ഒക്യുപൻസിക്ക് 26100 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 23490 രൂപയും ആണ് നിരക്ക്.
ആകെ 600 സീറ്റുകളാണ് യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത് 300 സീറ്റ് സ്റ്റാൻഡേർഡ് ക്ലാസിലും 300 സീറ്റ് സുപ്പീരിയർ ക്സാസിലുമായാണുള്ളത്.

PC:Gautam Ramuvel/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+