Search
  • Follow NativePlanet
Share
» »ടിക്കറ്റ് ഇല്ലാതെ ട്രെയിൻ യാത്ര.. ക്യൂ നിൽക്കാനുള്ള മടി മാത്രമോ? വിചിത്രമായ അഞ്ച് കാരണങ്ങൾ

ടിക്കറ്റ് ഇല്ലാതെ ട്രെയിൻ യാത്ര.. ക്യൂ നിൽക്കാനുള്ള മടി മാത്രമോ? വിചിത്രമായ അഞ്ച് കാരണങ്ങൾ

ഇന്ത്യൻ റെയിൽവേയിൽ തന്നെ ഏറ്റവും അധികം നടക്കുന്ന നിയമലംഘനങ്ങളിൽ ഒന്നാണ് ടിക്കറ്റ് ഇല്ലാതെയുള്ള ട്രെയിൻ യാത്ര. ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം റെയിൽവേയ്ക്ക് വരുത്തിക്കൊണ്ട് ആയിരക്കണക്കിന് ആളുകൾ ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര നടത്തുന്നു. ഇതിൽ ചിലപ്പോഴൊക്കെ പിടിക്കപ്പെടുമെങ്കിലും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല എന്നതാണ് യാഥാർത്ഥ്യം.

കഴിഞ്ഞ ദിവസത്തെ ഒരു റിപ്പോർട്ട് അനുസരിച്ച് വെസ്റ്റേൺ റെയിൽവേ മൂന്നു ദിവസം നടത്തിയ പരിശോധനയിൽ 5,274 ആളുകളെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിച്ചു. 13.93 ലക്ഷം രൂപയാണ് ഇവരിൽ നിന്നും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ ഫൈൻ ഇനത്തിൽ മാത്രം റെയിൽവേയ്ക്ക് ലഭിച്ചത്. എന്തുകൊണ്ടായിരിക്കാം ആളുകൾ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് എന്നാലോചിച്ചിട്ടുണ്ടോ?

Reasons For Why Do People Choose Ticketless Travel

ഏതെങ്കിലും ഒക്കെ കാരണത്താൽ ഭൂരിഭാഗം ആളുകളും ഒരിക്കലെങ്കിലും ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തിട്ടുണ്ടാവും. അവസാന നിമിഷം ട്രെയിൻ വരുന്നതിനു മുൻപേ ഓടിയെത്തുമ്പോൾ ടിക്കറ്റ് എടുക്കാൻ പറ്റാതെ വരുന്നതു മുതൽ പല ന്യായീകരണങ്ങളും ഉണ്ടാകുമെങ്കിലും റെയില്‍വേയുടെ കണ്ണിൽ ഇതെല്ലാം നിയമലംഘനമാണ്. ഇതാ ടിക്കറ്റ് എടുക്കാതെ ട്രെയിൻ യാത്ര ചെയ്യുന്നതിന് കൂടുതലും ആളുകൾ പറയാൻ സാധ്യയയുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നേരത്തെ വന്ന ഹിന്ദുസ്ഥാൻ ടൈംസിന്‍റെ റിപ്പോർട്ട് അനുസരിച്ച് കൊവിഡ് മഹാമാരിയാണ് കൂടുതൽ ആളുകൾ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുവാൻ ആരംഭിച്ചതിന് കാരണമെന്ന് പറയുന്നുണ്ട്. ഈ സമയത്ത് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് ആളുകൾ ഒരു ശീലമാക്കി മാറ്റി. അതോടൊപ്പം പരിശോധിക്കാൻ ടിക്കറ്റ് എക്സാമിനർമാര്‍ ആവശ്യത്തിനില്ലാതിരുന്നതും ആളുകളെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു.

Indian-Railway

ടിക്കറ്റ് ലഭിക്കാൻ നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുന്നതാണ് ചിലരെ ടിക്കററ് ഇല്ലാതെ യാത്ര ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്. ട്രെയിൻ സമയം കണക്കാക്കി എത്തുമ്പോൾ ടിക്കറ്റിനു വേണ്ടിയുള്ള വരി നിന്ന് സമയം കളയാൻ ആളുകൾ താല്പര്യപ്പെടുന്നില്ല. രണ്ടോ മൂന്നോ ആഴ്ചയിൽ ഒരിക്കൽ ഫൈൻ കൊടുത്ത് യാത്ര ചെയ്യുവാനാണ് വരി നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിലും നല്ലതെന്ന് പല യാത്രക്കാരും സമ്മതിച്ചതായി റെയില്‍വേയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അപൂർവ്വം ചിലരെങ്കിലും സ്റ്റേഷനിലും ട്രെയിനിലും ടിക്കറ്റ് ചെക്കർ കാണില്ലെന്ന വിശ്വാസത്തിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുക എന്ന റിസ്ക് എടുക്കുന്നു. വേറെ ചിലർ കയ്യിൽ പണമില്ലാത്ത കാരണം ടിക്കറ്റ് എടുക്കാതെ ഡിജിറ്റൽ ആയി പിഴ അടയ്ക്കാൻ സന്നദ്ധരായി തന്നെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുമുണ്ടെന്നാണ് റെയില്‍വേയിൽ ജോലി ചെയ്യുന്നവർ പറയുന്നത്.

മതിയായ ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്താൽ

ട്രെയിനിൽ മതിയായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കാത്ത് ഫൈൻ ഉൾപ്പെടെയുള്ള ശിക്ഷകൾ ഉണ്ട്. റെയിൽവേ ആക്ട് സെക്ഷൻ 138 അനുസരിച്ച്അവർ യാത്ര ചെയ്‌ത ദൂരത്തിനോ ട്രെയിൻ ആരംഭിച്ച സ്‌റ്റേഷനിൽ നിന്നോ ഉള്ള സാധാരണ യാത്രാകൂലിയും അധിക ചാർജായ അതായത് 250/- അല്ലെങ്കിൽ തത്തുല്യമായ നിരക്കോ ആണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താലുള്ള ശിക്ഷ.

ട്രെയിനിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം

ടിക്കറ്റ് എടുക്കാതെ ട്രെയിനിലുള്ള യാത്ര ശിക്ഷാർഹമാണ്. മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രയാണെങ്കിൽ സമയം കളയാതെ വേഗത്തിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യാൻ ടിക്കറ്റിന് യുടിഎസ് ആപ്പ് ഉപയോഗിക്കാം ഇത് ഡൗൺലോഡ് ചെയ്താൽ സ്റ്റേഷനിൽ വെച്ച് തന്നെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് ബുക്കിങ് നടത്താം.

സ്റ്റേഷന് 15 മീറ്റർ അകലെ നിന്ന് ആപ്പ് വഴി തന്നെ അല്ലാതെയും ബുക്കിങ് നടത്താം. ഓൺലൈൻ ആയി തന്നെ ടിക്കറ്റിന്റെ പൈസ അടയ്ക്കുകയും ചെയ്യാം. റെയിൽവേ സ്റ്റേഷനിലെ ക്യൂവിൽ നിന്നും രക്ഷപെടാം എന്നതും സ്റ്റേഷനിലേക്കുള്ള വഴിയിൽ വെച്ച്തന്നെ ബുക്കിങ് പൂര്‍ത്തിയാക്കാം എന്നതുമാണ് ഇതിൻറെ ഗുണം. ഓണ്ലൈൻ ആയി എടുക്കാം എന്നതും പ്രത്യേകതയാണ്. വീണ്ടും ഓർമ്മിപ്പിക്കുന്നു- ടിക്കറ്റ് എടുക്കാതെ ട്രെയിനിലുള്ള യാത്ര ശിക്ഷാർഹമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+