Search
  • Follow NativePlanet
Share
» »ഇരുതോട് വെള്ളച്ചാട്ടം- തേക്കിൻതോട്ടത്തിലൂടെ നടന്നു ചെല്ലാം, കാടിനുള്ളിൽ കാത്തിരിക്കുന്നത് ഒന്നല്ല രണ്ടിടം

ഇരുതോട് വെള്ളച്ചാട്ടം- തേക്കിൻതോട്ടത്തിലൂടെ നടന്നു ചെല്ലാം, കാടിനുള്ളിൽ കാത്തിരിക്കുന്നത് ഒന്നല്ല രണ്ടിടം

പാറക്കെട്ടുകളിലൂടെ ചിതറിത്തെറിച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം.... പാലരുവി പോലെ തൂവെള്ള നിറത്തിൽ പിന്നിലെ വെള്ളം താഴെക്കൊഴുകുമ്പോൾ പുറകിലെ പാറയൊന്നും കാണാനേ പറ്റില്ല, തെറിച്ചു തെറിച്ചൊഴുകുന്ന വെള്ളത്തുള്ളികളും ഇവിടേക്കുള്ള യാത്രയും പിന്നെ മഴയുടെ തണുപ്പും കുളിരും കൂടിയാകുമ്പോൾ ഒന്നു പോയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ.. ഇത് ഇരുതോട് വെള്ളച്ചാട്ടം. പത്തനംതിട്ടയിൽ അധികമാരും അറിയാതെ കിടക്കുന്ന ഒരിടം.

പത്തനംതിട്ടകാർക്ക് പോലും ഇങ്ങനെയൊരു വെള്ളച്ചാട്ടം അവരുടെ നാട്ടിലുണ്ട് എന്നറിയോ എന്ന കാര്യം സംശയമാണ്. ആളും ബഹളവും ഇല്ലാതെ, സന്ദർശകരോ പടംപിടുത്തക്കാരോ അറിയാതെ കാടിന്റെ ശാന്തതയിൽ, ഒഴുകി പതിക്കുന്ന ഇരുതോട് വെള്ളച്ചാട്ടം യഥാർത്ഥത്തിൽ ഒരുപാട് സാധ്യതകളുള്ള ഒരിടമാണ്. മനസ്സുവെച്ചാൽ ജില്ലയിലെ തന്നെ മികച്ച പല ലക്ഷ്യസ്ഥാനങ്ങളോടും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇടമായി മാറാൻ ഇരുതോട് വെള്ളച്ചാട്ടത്തിന് കഴിയും.

Iruthode Waterfalls

കോന്നി തണ്ണിത്തോട് പേരുവാലി വനത്തിനുള്ളിലെ ചാവരുപാണ്ടി അരുവിയിലാണ് ഇരുതോട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തവരുപാണ്ടി തടാകം എന്നും ഇതറിയപ്പെടുന്നു. ഇവിടെ എത്തിച്ചേരുന്നതിനു മുന്‍പു തന്നെ വളരെ ദൂരത്തിൽ നിന്നും ആർത്തലച്ചൊഴുകി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാം. കാടിനുള്ളിലൂടെ കയറി അടുത്തുചെല്ലും തോറും മുഴക്കവും ഗാംഭീര്യവും കൂടുമെങ്കിലും തൊട്ടടുത്തു ചെന്നാലോ കാഴ്ചയിൽ ശാന്തതയോടെ നിൽക്കുന്ന അതിമനോഹരമായ ഇരുതോട് വെള്ളച്ചാട്ടം കാണാം.

നൂറടി ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നതെങ്കിലും ഈ പാച്ചിലിൽ പലപല പാറകളില്‌ തട്ടിയും തലോടിയും പതിക്കുന്നത് പാറകൊണ്ടു രൂപപ്പെട്ട കുളത്തിലേക്കാണ്. ഈ പതനസ്ഥലത്തു നിന്നു വീണ്ടും പാറയിലൂടെ തന്നെയൊഴുകി വെള്ളച്ചാട്ടത്തിന്റെ രൂപത്തിലെത്തുന്നു. ചവരുപാണ്ടി തടാകത്തിനു കരയിലൂടെ ഏകദേശം അര കിലോമീറ്റർ ചെറിയൊരു ട്രെക്കിങ് നടത്തിയാൽ ഇരുതോട് വെള്ളച്ചാട്ടത്തിനു അടുത്തെത്താം.

രണ്ടു വെള്ളച്ചാട്ടങ്ങള്‍ മാത്രമല്ല, അതിന്റെ പശ്ചാത്തലത്തിലെ കാട്, കാട്ടുപൂക്കൾ, മഴക്കാലത്താണെങ്കിൽ കോടമഞ്ഞ്, മഴ കുളിര് എന്നിങ്ങനെ ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. വെള്ളച്ചാട്ടത്തിനടുത്ത് അരുവിക്ക് സമീപമുള്ള പാറക്കെട്ടുകളും സമീപത്തെ മരങ്ങളും വള്ളിപ്പടപ്പും മനോഹരമായ ഒരു കാഴ്ചാനുഭവവും നല്കുന്നു.

കോന്നി- തണ്ണിത്തോട് റോഡിലെ പെരുവാളി തേക്കിന് തോട്ടത്തിന് സമീപം നിന്നാൽ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം ആസ്വദിക്കാം. തേക്കിൻ തോട്ടത്തിലൂലെ വഴിയിലൂടെ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്ത് എത്തുകയും ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+