Search
  • Follow NativePlanet
Share
» » ലോൺലി പ്ലാനറ്റ് 2025 ലെ യാത്രകൾക്ക് മികച്ചത്; പട്ടികയിൽ പോണ്ടിച്ചേരി, കാണേണ്ട കാഴ്ചകൾ

ലോൺലി പ്ലാനറ്റ് 2025 ലെ യാത്രകൾക്ക് മികച്ചത്; പട്ടികയിൽ പോണ്ടിച്ചേരി, കാണേണ്ട കാഴ്ചകൾ

സഞ്ചാരികളുടെ ബൈബിളാണ് ലോൺലി പ്ലാനറ്റ്. യാത്രകളെക്കുറിച്ച് അറിയുവാനും ഓരോ ഇടങ്ങൾ പരിചയപ്പെടുവാനും എന്തൊക്കെ കാണണം, എവിടെയൊക്കെ പോകണം എന്നിങ്ങനെ ഓരോ സ്ഥലങ്ങളെയും കുറിച്ച് എല്ലാം അറിയുവാൻ ഇതിനേക്കാൾ മികച്ച ഒന്നില്ല. എല്ലാ വർഷവും തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളക്കം നിരവധി പട്ടികയും ലോൺലി പ്ലാനറ്റ് പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ 2025ൽ യാത്ര ചെയ്യാൻ മികച്ചത് എന്ന ഒരു ലിസ്റ്റ് വന്നിരിക്കുകയാണ്.

ബെസ്റ്റ് ഇൻ ട്രാവൽ പട്ടികയുടെ പതിനഞ്ചാം പതിപ്പിൽ 2025 ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 ലക്ഷ്യസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നിനൊന്ന് മികച്ച, സഞ്ചാരികളെ ആവേശം കൊള്ളിക്കുന്ന , നിർബന്ധമായും സഞ്ചരിക്കേണ്ട ഇടങ്ങളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിൽ ഇന്ത്യക്കാർക്ക് മൊത്തത്തിൽ അഭിമാന്‍ സാധിക്കുന്ന വിധത്തില്‍ ഒരിടവും ഉണ്ട്. പുതുച്ചേരി എന്ന പോണ്ടിച്ചേരിയാണ് ബെസ്റ്റ് ഇൻ ട്രാവൽ 2025 പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ലക്ഷ്യസ്ഥാനം.

വൗ ഫാക്ടർ മുതൽ വൈവിധ്യം വരെ

അത്ര എളുപ്പമല്ല ലോൺലി പ്ലാനറ്റ് ബെസ്റ്റ് ഇൻ ട്രാവൽ 2025 പട്ടികയിൽ ഇടം നേടുകയെന്നത്. ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചെറുതല്ലെന്ന് ചുരുക്കം. അതുല്യമായ അനുഭവങ്ങൾ, വൗ ഫാക്ടർ, സുസ്ഥിരത, സമൂഹം, വൈവിധ്യം ഇതിനോടൊക്കെ നിരന്തരമായ പ്രതിബദ്ധത എന്നിങ്ങനെ എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇതിനായി വേണ്ടത്.

രാജ്യങ്ങളുടെയും നഗരങ്ങളുടെയും പട്ടിക

വെവ്വേറെയാണുള്ളത്. കസാക്കിസ്ഥാൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ഫ്രാൻസിലെ ടൗളൂസ് നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നഗരങ്ങളിൽ രണ്ടാം സ്ഥാനമാണ് പോണ്ടിച്ചേരി നേടിയത്. ബൾഗേറിയയിലെ ബാൻസ്കോ, തയ്ലൻഡിലെ ചിയാങ് മായി, ഇറ്റലിയിലെ ജെനോവ, യുഎസ്എയിലെ പിറ്റ്സ്ബർഗ്, ജപ്പാനിലെ ഒസാക്ക, ബ്രസീലിലെ കുരിറ്റിബ, സ്പെയിനിലെ പാൽമ ഡി മല്ലോർക്ക, കാനഡയിലെ എഡ്മണ്ടൻ എന്നിവയാണ് നഗരങ്ങളുടെ പട്ടികയിലെ മറ്റിടങ്ങൾ.

പോണ്ടിച്ചേരി

വൈവിധ്യങ്ങളുടെയും അതിശയങ്ങളുടെയും പരിധിയില്ലാത്ത കാഴ്ചകളുടെയും നാടാണ് പോണ്ടിച്ചേരി. പുതുച്ചേരിയെന്ന പേരിലേക്ക് മാറിയെങ്കിലുംമറ്റു മാറ്റങ്ങളൊന്നും ഈ നാടിനില്ല. പാവങ്ങളുടെ പാരീസ് എന്നു വിളിക്കപ്പെടുന്ന, ഫ്രഞ്ച് ആധിപത്യത്തിന്‍റം അടയാളങ്ങൾ ഇന്നുമുള്ള ഇവിടം ആഭ്യന്തര സഞ്ചാരികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. കെട്ടിടങ്ങളുടെ രൂപത്തിലും കഫേകളുടെ പേരിലും രുചി വൈവിധ്യങ്ങളിലും എന്തിനധികം, മതിലിൽ പൂത്തു നിൽക്കുന്ന ചെടികളില് വരെ ഒരു ഫ്രഞ്ച് മയം ഇവിടെ കാണാം.

കടൽപ്പാത,ബീച്ച്, അതിമനോഹരമായ തെരുകുകൾ, രാത്രി ജീവിതം, പഴയ കെട്ടിടങ്ങൾ എന്നിങ്ങനെ കണ്ടു നടക്കാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. കടലു മാത്രമല്ല, കായലും പുതുച്ചേരിയുടെ ഭാഗമാണ്. ഇത്രയൊക്കെ ഉള്ള ഈ നാട് ഒത്തിരി വലുതാണെന്നു തോന്നുന്നുണ്ടോ? വെറും ഇരുപത്തിരണ്ടു കിലോമീറ്റർ വിസ്താരമേ പുതുച്ചേരിക്കുള്ളൂ.

ഇന്നും അഭിമാനത്തോടെ പഴമയെ കൂട്ടുപിടിക്കുന്നവരും കൊണ്ടുനടക്കുന്നവരുമാണ് പോണ്ടിച്ചേരിക്കാർ. ചുവരുകളിൽ മാത്രമല്ല, വഴികളിലും വാഹനങ്ങളിലും എല്ലാം അതുകാണാം.

ബീച്ചുകളും കടലും ബോട്ടാണിക്കൽ ഗാർഡനും മ്യൂസിയവും ഒക്കെയാണ് പ്രധാന കാഴ്ചകളെങ്കിലും പോണ്ടിച്ചേരിയില് ആരാധകർ കൂടുതലുള്ളത് അരബിന്ദോ ആശ്രമംത്തിനാണ്. ആത്മീയാന്വേഷികളാണ് ഇവിടെ എത്തുന്നവരിൽ ഏറിയ പങ്കും. സഞ്ചാരികളും ഇവിടം കാണാതെ മടങ്ങാറില്ല.

ആഗോള ഗ്രാമം എന്നറിയപ്പെടുന്ന ഓറോവില്ലയാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. അരബിന്ദ ഘോഷിന്റെ അമ്മയുടെ ആഗ്രഹ പ്രകാരം നിർമിച്ച ധ്യാനകേന്ദ്രമാണ് ഓറോവില്ലിൽ അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവകാണ് കഴിയുന്നത്. ധ്യാനിക്കാനും സമാധാനത്തിൽ സമയം ചെലവഴിക്കാനും ഒക്കെയാണ് ആളുകൾ ഇവിടേക്ക് വരുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: pondicherry travel 2025
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+