Search
  • Follow NativePlanet
Share
» » മഴ നനയാം, ആസ്വദിക്കാം.. അഞ്ച് മണിക്കൂർ കായൽ യാത്ര, രാത്രി പാക്കേജ് വേറെ! ഇത്തവത്തെ മൺസൂൺ അടിപൊളി...

മഴ നനയാം, ആസ്വദിക്കാം.. അഞ്ച് മണിക്കൂർ കായൽ യാത്ര, രാത്രി പാക്കേജ് വേറെ! ഇത്തവത്തെ മൺസൂൺ അടിപൊളി...

മഴ നനഞ്ഞ്, കാടും മേടും കയറി കാഴ്ചകള്‍ കണ്ട്, കാട്ടാറുകളിൽ കുളിച്ചു കയറി, കായല്‍ കാഴ്ചകളും കണ്ടുള്ള യാത്രയും ഒക്കെ ചേരുന്നതാണ് കേരളത്തിലെ മഴക്കാലം. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന മലകളും അതിനിടയിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും കണ്ണിനും മനസ്സിനും കുളിരേകുന്ന സമയം. ഇതിനെല്ലാമിടയിൽ വിട്ടുപോകരുതാത്ത ഒരിടം കൂടിയുണ്ട്. നമ്മുടെ കായലുകൾ. അല്ലെങ്കിലും ആലപ്പുഴയിലെയും കുമരകത്തെയും മഴക്കാല യാത്ര വേറെ ലെവൽ തന്നെയാണ്!

കായലും കെട്ടുവള്ളവും വിദേശികൾക്കു മാത്രം പറ്റുന്ന ഒന്നായിരുന്നെന്ന ധാരണയായിരുന്നു പണ്ടുണ്ടായിരുന്നത്. ഇന്നതൊക്കെ മാറി നമ്മുടെ നാട്ടുകാരും ഇന്ന് ഹൗസ് ബോട്ടുകളുടെ ആരാധകരായി മാറിയിട്ടുണ്ട്. പാർട്ടികളും കല്യാണങ്ങളും ഗെറ്റ് റ്റുഗദറുകളുമെല്ലാം കെട്ടുവഞ്ചിയിലായിട്ടുണ്ട്. ഇത്തവണത്തെ മഴക്കാലവും നമ്മുടെ കെട്ടുവഞ്ചിയിലാക്കിയാലോ? ചെറുതൊന്നുമല്ല, നിരസിക്കാൻ പറ്റാത്ത കിടിലൻ പാക്കേജുകളാണ് കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ പുറത്തിറക്കിയിരിക്കുന്നത്.

 Monsoon Special Backwater Houseboat Travel

പകൽ മുഴുവൻ ഭക്ഷണത്തോടൊപ്പം ഹൗസ് ബോട്ടിൽ യാത്ര ചെയ്തു ചെലവഴിക്കുവാൻ പറ്റിയ പാക്കേജും രാത്രി ഹൗസ് ബോട്ടിൽ ചിലവഴിക്കാനും പറ്റുന്ന പാക്കേജുകളുണ്ട്. ദിനയാത്രയെന്ന പകൽ യാത്ര രാവിലെ 11.00 ന് തുടങ്ങി അഞ്ച് മണിക്ക് അവസാനിക്കും. രാപ്പകൽ യാത്രയിൽ ഉച്ചയ്ക്ക് 12.00ന് ചെക്ക് ഇൻ ചെയ്യണം. പിറ്റേ ദിവസം രാവിലെ 9.00 മണി വരെയാണ് പാക്കേജുള്ളത്.

കുമരകത്തെ ചീപ്പുങ്കലിൽ നിന്നാരംഭിക്കുന്ന യാത്രയിൽ വെൽകം ഡ്രിങ്ക്, ഉച്ചയ്ക്ക് കപ്പയും മീൻ കറിയും സ്പെഷൽ കരിമീൻ ഫ്രൈയും ചേർന്നുള്ള ഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണവും, വൈകിട്ട് അത്താഴവും പിറ്റേന്നത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്നതാണ് പാക്കേജ്. രാത്രി താമസിക്കാൻ ഹൗസ് ബോട്ടിൽ എസി റൂമും സഞ്ചാരികൾക്ക് ലഭിക്കും.

വ്യത്യസ്ത പാക്കേജുകള്‍

യാത്രക്കാർക്ക് അവരുടെ സൗകര്യവും ആളുകളുടെ എണ്ണവും കണക്കിലെടുത്ത് പാക്കേജ് തിരഞ്ഞെടുക്കാം. സംഘങ്ങളായി വരുന്നവർക്ക് യാത്രയിൽ ഗൈഡിന്റെ സേവനവും ലഭ്യമാകും. നവദമ്പതികൾക്കായുള്ള രാപകൽ ടൂർ പാക്കേജിന് 13,500 രൂപയാണ്. 24 പേരുള്ള സംഘങ്ങളിൽ ഒരാൾക്ക് കുറഞ്ഞത് 1100 രൂപ വീതവും 34 പേരടങ്ങുന്ന സംഘങ്ങൾക്ക് ഒരാൾക്ക് 950 രൂപയുമാണ് ചാർജ്. സംഘയാത്രയ്ക്ക് അഞ്ച് കിടപ്പുമുറികൾ വരെയുള്ള ബോട്ടുകൾ ഉണ്ട്.

ടൂർ പാക്കേജിന്റെ ബുക്കിംഗ് ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 0471- 2314023, 2724023, 9495405075 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കായലിന്‍റെ ഭംഗിയിൽ ഏറ്റവും മികച്ച കാഴ്ചകൾ കണ്ടുള്ള ഈ യാത്രയില് നിങ്ങൾക്ക് കേരളത്തിന്റെ ഉൾനാടൻ മേഖലകളിലേക്ക് യാത്ര ചെയ്യാനും സാധിക്കും. കുടുംബമായി വരുന്നവർ, ഗ്രൂപ്പ് ആയി വരുന്നവർ, നവ ദമ്പതികളുടെ ഹണിമൂൺ പാക്കേജ് എന്നിങ്ങനെ യാത്രക്കാർക്ക് അവരുടെ സൗകര്യത്തിനുസരിച്ചുള്ള പാക്കേജ് തിരഞ്ഞെടുക്കാം. കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ ആണ് സഹകരണ ടൂറിസം ഫെഡറേഷൻ മൺസൂൺ ഹൗസ് ബോട്ട് ടൂറിസം പാക്കേജ് ആരംഭിച്ചിട്ടുള്ളത്.

മൺസൂണ്‍ ടൂറിസം

കേരളത്തിലെ മൺസൂൺ ടൂറിസം വിദേശ രാജ്യങ്ങളിൽ വരെ വളരെ പ്രസിദ്ധി നേടിയിട്ടുള്ളതാണ്. ആലപ്പുഴ, കുമരകം തുടങ്ങിയ ഇടങ്ങളിലെ മൺസൂൺ ആസ്വദിക്കാനാണ് കൂടുതലും സഞ്ചാരികൾ എത്തുന്നത്. കുമരകത്തിന്റെ ഗ്രാമീണ കാഴ്ചകളും നാട്ടിൻപുറങ്ങളും ആസ്വദിക്കുക എന്ന ലക്ഷ്യത്തിലാണ് ഉത്തരേന്ത്യൻ സഞ്ചാരികൾ ഇവിടെ എത്തുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ നേതൃത്വത്തിലും നിരവധി പാക്കേജുകൾ ഇവിടെ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+