Search
  • Follow NativePlanet
Share
» »കൊച്ചി-മൂന്നാർ ടൂർ പാക്കേജ്, ടീ കൗണ്ടിയില്‍ താമസം.. എസി ബസിൽ യാത്ര, ഇപ്പോൾ ബുക്ക് ചെയ്യാം

കൊച്ചി-മൂന്നാർ ടൂർ പാക്കേജ്, ടീ കൗണ്ടിയില്‍ താമസം.. എസി ബസിൽ യാത്ര, ഇപ്പോൾ ബുക്ക് ചെയ്യാം

കൊച്ചിയിൽ നിന്ന് ഒരു വാരാന്ത്യ യാത്ര പോകുവാൻ ആഗ്രഹിക്കുമ്പോൾ ആദ്യം തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണ് മൂന്നാർ. ഒന്നും രണ്ടുമല്ല, എത്ര തവണ പോയിട്ടുണ്ടെങ്കിലും ഓരോ തവണയും മൂന്നാർ തരുന്ന കാഴ്ച ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. മാത്രമല്ല, എത്ര വട്ടം മൂന്നാർ കണ്ടാലും ഒരു യാത്രയും നിങ്ങളെ മടുപ്പിക്കില്ല. ഇതൊക്കെ കേൾക്കുമ്പോള് ഒന്നൂടെ മൂന്നാറിൽ പോയാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ...

എങ്കിൽ ഇത്തവണ ഐ ആർ സി ടി സിക്ക് ഒപ്പം മൂന്നാറിൽ പോയാലോ.. കൊച്ചിയിൽ നിന്നും റോഡ് മാര്‍ഗ്ഗം മൂന്നാറിൽ പോയി കാഴ്ചകളെല്ലാം കണ്ട് മടങ്ങി വരുന്ന പാക്കേജ് ഗ്രൂപ്പ് ആയി യാത്ര ചെയ്യുന്ന എല്ലാവർക്കും ഉപയോഗപ്പെടുക്കാൻ പറ്റിയ ഒന്നാണ്. ഇതാ 'ഐആർസിടിസി എൻചാന്‍റിങ് മൂന്നാർ' പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

Kochi-Munnar

രണ്ട് രാത്രിയും മൂന്ന് പകലും ദൈർഘ്യമുള്ള എൻചാന്‍റിങ് മൂന്നാർ പാക്കേജ് ഏത് ദിവസവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒന്നാമത്തെ ദിവസം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ നിങ്ങളെ പിക്ക് ചെയ്യുന്നതു മുതൽ യാത്രാ പാക്കേജ് ആരംഭിക്കും. കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് പോകുന്നത്. മൂന്നാർ ടീ മ്യൂസിയം മാത്രമാണ് ആദ്യ ദിവസം കാണുന്നത്. ബാക്കിയുള്ള സമയം മൂന്നാറിൽ ഷോപ്പിങ്ങിന് ചിലവഴിക്കാം.

രണ്ടാമത്തെ ദിവസം ഇരവികുളം ദേശീയോദ്യാനം, കുണ്ടള ലേക്ക്, ഇക്കോ പോയിന്‍റ്, മാട്ടുപെട്ടി ഡാം എന്നിവിടങ്ങളാണ് കാണുന്നത്. വൈകുന്നേരത്തോടെ തിരികെ വന്ന് മൂന്നാറിൽ നിങ്ങൾക്ക് ഷോപ്പിങ് നടത്തിയും അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിച്ചും ഒക്കെ സമയം ചിലവഴിക്കാം. മൂന്നാം ദിവസം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് റോഡ് മാർഗം എറണാകുളത്ത് എത്തിക്കുന്നതോടെ യാത്ര അവസാനിക്കും.

സെപ്റ്റംബർ മാസത്തിൽ 1-4 വരെ ആളുകളുള്ള ഗ്രൂപ്പിൽ സിംഗിൾ ഒക്യുപൻസിയിൽ 23,040/-രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 11,985/- രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 8,895/- രൂപ, 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ബെഡ് വേണമെങ്കിൽ 3,720/- രൂപ, ബെഡ് വേണ്ടെങ്കിൽ 2,480/- രൂപ എന്നിങ്ങനെയും

2023 ഒക്ടോബർ മുതൽ മാർച്ച് വരെ 1-4 വരെ ആളുകളുള്ള ഗ്രൂപ്പിൽ സിംഗിൾ ഒക്യുപൻസിയിൽ 23,970/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 12,460/-- രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 9,305/- രൂപ, 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ബെഡ് വേണമെങ്കിൽ 3,720/- രൂപ, ബെഡ് വേണ്ടെങ്കിൽ 1,865/- രൂപ എന്നിങ്ങനെയും ആണ് ടിക്കറ്റ് നിരക്ക്.

മൂന്നാറിലേക്ക് എസി ബസിൽ യാത്ര, രണ്ട് രാത്രി മൂന്നാറിലെ ഹോട്ടലിൽ താമസവും പ്രഭാത ഭക്ഷണവും, ട്രാവൽ ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുന്നു. കെടിഡിസി ടീ കൗണ്ടിയിലോ അല്ലെങ്കിൽ അതുപോലെയുള്ള സ്ഥലത്തോ ആണ് താമസം ഏർപ്പെടുത്തുക.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931934 , 8287931959 , 8287932117 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയാൻ packageCode=SEH020

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+