Search
  • Follow NativePlanet
Share
» »3 മണിക്കൂറിൽ തിരുവനന്തപുരത്തെ ക്ഷേത്രങ്ങൾ കാണാം.. അനന്തപുരി ക്ഷേത്രദർശനം യാത്ര, എങ്ങനെ ബുക്ക് ചെയ്യാം

3 മണിക്കൂറിൽ തിരുവനന്തപുരത്തെ ക്ഷേത്രങ്ങൾ കാണാം.. അനന്തപുരി ക്ഷേത്രദർശനം യാത്ര, എങ്ങനെ ബുക്ക് ചെയ്യാം

തിരുവനന്തപുരം പുണ്യക്ഷേത്രങ്ങളുടെ നാടാണ്. തലസ്ഥാനത്ത് എത്തിയാൽ വിശ്വാസികളും അല്ലാത്തവരും ഒക്കെ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചേ മടങ്ങാറുള്ളൂ. ഐതിഹ്യങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തമായ ക്ഷേത്രങ്ങൾ കണ്ടുതീർക്കുകയെന്നത് ചിലപ്പോൾ സമയക്കുറവ് മൂലം സാധിച്ചെന്നു വരില്ല. പ്രത്യേകിച്ച് മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് തിരുവനന്തപുരത്ത് വരുന്നവരാണെങ്കില്‍. എന്നാൽ ഈ സമയക്കുറവ് നിങ്ങൾക്ക് തടസ്സമാകാതെ, തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രങ്ങൾ സന്ദര്‍ശിക്കാം.

കെഎസ്ആർടിസി ഒരുക്കുന്ന അനന്തപുരി ക്ഷേത്രദർശനം യാത്ര ഇവിടുത്തെ പ്രധാന ക്ഷേത്രളുടെ സന്ദർശനവും ദർശനവും ഉറപ്പുനല്കുന്ന യാത്രകളാണ്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, വെൺപാലവട്ടം ക്ഷേത്രം, പത്മനാഭ സ്വാമി ക്ഷേത്രം എന്നിങ്ങനെ അഞ്ച് ക്ഷേത്രങ്ങള്‌ ഏറ്റവും കുറഞ്ഞ സമയത്തിൽ ദർശനം പൂർത്തിയാക്കി മടങ്ങുവാൻ ഈ യാത്ര സഹായിക്കുന്നു.

KSRTC Ananthapuri Temple Darshan Package

രാവിലെ 6.00 മണിക്ക് ആരംഭിക്കുന്ന യാത്ര 9.20 ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തുന്നതോ അവസാനിക്കുന്നു. ഏതെങ്കിലും ആവശ്യങ്ങൾക്കാതി തിരുവനന്തപുരത്ത് വന്നവർക്ക് ഒൻപതരയോടെ ക്ഷേത്രദർശനം തീർത്ത് വന്ന കാര്യങ്ങളുടെ തിരക്കിലേക്ക് കടക്കാം. അതല്ല, തിരികെ മടങ്ങുന്നതിന് മുൻപാണ് ദർശനമെങ്കിൽ ഒൻപതര കഴിഞ്ഞുള്ള ട്രെയിനുകൾ നോക്കുകയും ചെയ്യാം.
2025 ഏപ്രിൽ 3 വ്യാഴാഴ്ച മുതൽ ഈ യാത്ര ആരംഭിച്ചു കഴിഞ്ഞു. എല്ലാ ദിവസവും രാവിലെ 6.0 മണിക്ക് പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് കെ എസ് ആർ ടി സിയുടെ അനന്തപുരി ക്ഷേത്രദർശനം യാത്ര ആരംഭിക്കുന്നു.

ആദ്യം പഴവങ്ങാടി ക്ഷേത്രത്തിലേക്ക് വിശ്വാസികൾ എത്തുകയാണ് വേണ്ടത്. അവിടുന്ന് ദർശനം പൂർത്തിയാത്തി ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് പോകും. രാവിലെ 6.15 മുതൽ 6.40 വരെയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ചെലവഴിക്കുന്നത്. അവിടുന്ന് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലോക്ക് പോകും. 6.55 മുതൽ 7.20 വരെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ തീർത്ഥാടക സംഘം ചെലവഴിക്കും. അവിടുന്ന് കരിക്കകം ക്ഷേത്രത്തിലേക്കാണ് വരുന്നത്. കരിക്കകം ക്ഷേത്രത്തിൽ 7.50 ന് എത്തിച്ചേരുന്ന ബസ് 8.20 വരെ കരിക്കകം ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യും. പിന്നീട് വെൺപാലവട്ടം ക്ഷേത്രത്തിലേക്ക് പോകും.

8.30 മുതൽ 8.50 വരെ വെൺപാലവട്ടം ക്ഷേത്രത്തിൽ അനന്തപുരി ദർശന തീർത്ഥാടകർ ചെലവിടും. തുടർന്ന് 9.20 ന് തീർത്ഥാടകരെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിക്കും. ഇവിടെ സമയം പോലെ ദർശനം നടത്തി തീർത്ഥാടകർക് മടങ്ങാം. വെറും മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്തെ ഏറ്റവും പേരുകേട്ട ക്ഷേത്രങ്ങൾ ദർശിക്കാനുള്ള അവസരം യാത്രക്കാർക്ക് പ്രയോജനപ്രദമായ ഒന്നാണ്.

അനന്തപുരി ക്ഷേത്രദർശനം യാത്ര ബുക്കിങ്

യാത്രക്കാർക്ക് നേരിട്ട് ബുക്ക് ചെയ്യണമെങ്കിൽ തമ്പാനൂർ കെ എശ് ആർ ടി സി സ്റ്റേഷനിലെ റിസർവ്വേഷൻ കൗണ്ടറിലൂടെ ബുക്കിങ് നടത്താം. ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യുവാൻ കെ എസ് ആർ ടി സിയുടെ www.online ksrtcswift.com എന്ന സൈറ്റിൽ പ്രവേശിച്ച് Travelling From:ANANTHAPURI DARSHANAM
GOING TO: TEMPLE PACKAGE എന്ന് കൊടുത്ത് സീറ്റ് സെലക്ട് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് 9995986658, 9447479789 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ എസ് ആർ ടി സിയുടെ അനന്തപുരി ക്ഷേത്രദർശനം യാത്രയുടെ നിരക്ക് 150 രൂപയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+