Search
  • Follow NativePlanet
Share
» »580 രൂപക്ക് വയനാട് പോകാം.. 2000ന് ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര.. വമ്പൻ പാക്കേജുകളുമായി കെഎസ്ആർടിസി

580 രൂപക്ക് വയനാട് പോകാം.. 2000ന് ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര.. വമ്പൻ പാക്കേജുകളുമായി കെഎസ്ആർടിസി

അവധിക്കാലം നീണ്ടുനിവർന്നു കിടക്കുകയാണ്. സ്കൂൾ തുറക്കുന്നതിനു മുൻപ് പറ്റുന്ന ഇടങ്ങളെല്ലാം കണ്ടുവരാനുള്ള തയ്യാറെടുപ്പിലാകും കുട്ടികള്‍. കുട്ടികൾ മാത്രമല്ല മുതിർന്നവരും വേനൽച്ചൂടിൽ നിന്ന് രക്ഷപെടാന്‍ ഈ സമയത്ത് യാത്രകളെ ആശ്രയിക്കുന്നു. എന്നാല്‌ ഏറ്റവും പാട് പറ്റിയ ഒരു സ്ഥലം ബജറ്റിനുള്ളിൽ പോയി വരാൻ കണ്ടെത്തുക എന്നാണ്.

ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നത് പതിവുപോലെ കെഎസ്ആർടിസിയാണ്. മേയ് മാസത്തില് തീരെ കുറഞ്ഞ തുകയിൽ കേരളത്തിനുള്ളിലെ വിവിധ ഇടങ്ങളിലേക്ക് ബജറ്റ് ടൂറിസം സെൽ യാത്രകൾ നടത്തുന്നു. പോക്കറ്റ് കീറില്ല എന്നതു മാത്രമല്ല, പല പാക്കേജുകളും താമസവും ഭക്ഷണവും ഉൾപ്പെടായണ് ഒരുക്കിയിരിക്കുന്നത് എന്നതിനാൽ അതിനേക്കുറിച്ചും യാത്രക്കാർ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.
മേയ് മാസത്തിൽ കെഎസ്ആർടിസി നിലമ്പൂർ ബജറ്റ് ടൂറിസം സെൽ ക്രമീകരിച്ചിരിക്കുന്ന യാത്രകൾ അറിയാം.

KSRTC Nilambur Launches May 2025 Tour Packages

വയനാട് യാത്ര

നിലമ്പൂർ ബജറ്റ് ടൂറിസം സെല്ലിന്‍റെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രയാണ് വയനാട്ടിലേക്കുള്ളത്. മേയ് 1, 18 എന്നീ തിയതികളിലാണ് ഏകജിന വയനാട് യാത്ര നടത്തുന്നത്. കെഎസ്ആർടിസി ഓർഡിനറി ബസിലുള്ള യാത്രയ്ക്ക് ബസ് നിരക്ക് മാത്രമാണ് 580 രൂപ. ഭക്ഷണം, പ്രവേശന ഫീസ് തുടങ്ങിയ നിരക്കുകൾ യാത്രക്കാര്‍ സ്വയം വഹിക്കണം.

നെല്ലിയാമ്പതി യാത്ര

നിലമ്പൂരിൽ നിന്നുള്ള മറ്റൊരു ഏകദിന പാക്കേജാണ് നെല്ലിയാമ്പതിയിലേക്ക്. കേശവന്‌‍പാറ, പോത്തുണ്ടി ഡാം. വ്യൂ പോയിന്‍റുകൾ, വെള്ളച്ചാട്ടം ഓറഞ്ച് തോട്ടങ്ങൾ കണ്ടുവരുന്ന യാത്ര മേയ് 1, 7, 18,25 എന്നീ തിയതികളിൽ പുറപ്പെടുന്നു. ഓർഡിനറി ബസിലാണ് യാത്ര. ബസ് നിരക്ക് മാത്രമാണ് 840 രൂപയാണ്. ഭക്ഷണം, പ്രവേശന ഫീസ് തുടങ്ങിയ നിരക്കുകൾ യാത്രക്കാര്‍ സ്വയം വഹിക്കണം.

മാമലക്കണ്ടം- മൂന്നാര്‍ യാത്ര

മാമലക്കണ്ടം എന്ന മനോഹരമായ ഗ്രാമം കണ്ട് മൂന്നാറിലേക്ക് കയറി ഒരു പകലും രാത്രിയും ചെലവഴിക്കുന്ന യാക്ര മേയ് മാസത്തിൽ മൂന്നാറിന്‍റെ ഭംഗി കാണാൻ കാത്തിരിക്കുന്നവർക്കുള്ള അവസരമാണ്. മേയ് 3, 13,27 എന്നീ തിയതികളിൽ പുലർച്ചെ നാല് മണിക്ക് ഫാസ്റ്റ് പാസ‍ഞ്ചർ ബസിൽ മൂന്നാർ യാത്ര പുറപ്പെടും. ഉച്ചഭക്ഷണം, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ 1780 രൂപയാണ് നിരക്ക്.

ഗവി യാത്ര

മലപ്പുറത്തു നിന്ന് ഗവി കണ്ടുവരുന്ന യാത്ര ഏറെ അന്വേഷണങ്ങൾ വരുന്ന പാക്കേജാണ്. ഗവിയിലെ കാടുകളിലൂടെയുള്ള യാത്ര കൂടാതെ, അടവിയിലെ കുട്ടവഞ്ചി സവാരിയും ആസ്വദിക്കാം. മേയ് 4 ന് രാത്രി 8.00 മണിക്ക് പുറപ്പെടുന്ന യാത്ര ഡീലക്സ് ബസിലാണ്. പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഒഴികെ 3200 രൂപയാണ് നിരക്ക്.

അതിരപ്പിള്ളി, സിൽവർസ്റ്റോം

വേനൽക്കാലത്ത് വെള്ളച്ചാട്ടം കാണുന്നതും ഇറങ്ങുന്നതും ഒരു രസം തന്നെയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് ചാലക്കുടി സിൽവർസ്റ്റോം അമ്യൂസ്മെന്‍റ് പാർക്കിൽ ഒരു പകലും ചെലവഴിച്ച് വരുന്ന യാത്ര മേയ് 4ന് രാവിലെ 5.00 മണിക്ക് പുറപ്പെടും. ഉച്ചഭക്ഷണം, സിൽവർ സ്റ്റോം പാർക്ക്, സിൽവർസ്റ്റോം സ്നോ സ്റ്റോം പ്രവേശനം തുടങ്ങിയവ ഉൾപ്പെടെ 1770 രൂപയാണ് നിരക്ക്.

മറയൂർ- കാന്തല്ലൂർ -മൂന്നാര്‍

മറയൂർ- കാന്തല്ലൂർ -മൂന്നാര്‍ എന്നീ മൂന്നിടങ്ങളും ഒരു യാത്രയില് കണ്ടുവരുന്ന പാക്കേജ് മേയ് 9ന് രാത്രി 8.00 മണിക്ക് പോകും. താമസം, ബസ്, ഒരു ദിവസത്തെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നർ, ജീപ്പ് യാത്ര, ക്യാംപ് ഫയർ എന്നിവ ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.

ആലപ്പുഴ ഹൗസ് ബോട്ട് യാത്ര

അവധിക്കാലത്ത് ഒരു മനോഹരമായ കുറഞ്ഞ ചെലവുള്ള യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ ആലപ്പുഴ ഹൗസ് ബോട്ട് യാത്ര തിരഞ്ഞെടുക്കാം. നിലമ്പൂരിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഒട്ടും സാമ്യമില്ലാത്ത ആലപ്പുഴയിൽ ആറ് മണിക്കൂര് നേരം കെട്ടുവള്ളത്തിൽ ചെലവഴിക്കാനും ഇവിടുത്തെ കരിമീൻ വറുത്തത് ഉൾപ്പെടെ രുചികരമായ ഊണ് കഴിക്കാനും പറ്റുന്ന പാക്കേജ് മേയ് പച്ചിന് പുലർ‍ച്ചെ 4.00 മണിക്ക് പുറപ്പെടുന്നു. ഫാസ്റ്റ് പാസഞ്ചർ ബസിലുള്ള പാക്കേജിന് 1900 രൂപയാണ് നിരക്ക്.

ഈ പാക്കേജുകൾ കൂടാതെ മേയ് 17 ന് ഇല്ലിക്കൽ കല്ല, ഇലവീഴാപൂഞ്ചിറ ഏകദിന യാത്ര, വാഗമൺ- ചതുരംഗപ്പാറ ദ്വിദിന യാത്ര തുടങ്ങിയവയും സംഘടിപ്പിക്കുന്നു. ഇല്ലിക്കൽകല്ല് പാക്കേജിന് 1000 രൂപയും വാഗമൺ പാക്കേജിന് 3220 രൂപയുമാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9447436967, 7012968595

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+