Search
  • Follow NativePlanet
Share
» »കുരിശിന്‍റെ വഴിയിലെ പുണ്യയിടങ്ങൾ, കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനങ്ങൾ

കുരിശിന്‍റെ വഴിയിലെ പുണ്യയിടങ്ങൾ, കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനങ്ങൾ

വലിയ നോയമ്പ് കാലം പുണ്യപ്രവർത്തികളുടെയും പ്രാശ്ചിത്തങ്ങളുടെയും സമയമാണ്. ക്രിസ്തുവിന‍്‍റെ പീഢാനുഭവ യാത്രയുടെ സ്മരണയില്‍ വിശ്വാസികൾ നടത്തുന്ന കുരിശിന്‍റെ വഴി യാത്രകൾക്ക് ഈ സമയത്ത് വലിയ പ്രാധാന്യമുണ്ട്. നോയമ്പിലെ വെള്ളിയാഴ്ചകളിൽ തീർത്ഥയാത്രയായി മലമുകളിലേക്കും മറ്റും കുരിശിന്റെ വഴി നടത്തുന്നു. ഇതാ കുരിശിന്റെ വഴിക്ക് പ്രസിദ്ധമായ കേരളത്തിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

Kurisumala Pilgrimage Places

മലയാറ്റൂർ

പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം എന്നു പാടി കയ്യിൽ കുരിശും വഹിച്ച് പോകുന്ന തീർത്ഥയാത്ര മലയാറ്റൂർ മലമുടിയിലേക്കാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് കുരിശിന്‍റെ വഴിയും ചൊല്ലി മലയാറ്റൂർ മല കയറുവാനെത്തുന്നത്. ഗാഗുല്‍ത്താ മലയിലേക്ക് ലേക്ക് കുരിശും ചുമന്നു നടന്ന യേശുവിന്റെ യാത്രയാണ് കുരിശിന്റെ വഴിയില്‍ പുനരാവിഷ്കരിക്കുന്നത്. . അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ പള്ളി.
ഭാരതത്തിന്റെ അപ്പസ്തോലനായ തോമാശ്ലീഹ ഇവിടെ വന്ന് ധ്യാനിച്ചിരുന്നെന്നും അദ്ദേഹത്തിൻറെ കാൽപ്പാദം ഇവിടെ പാറയിൽ പതിഞ്ഞിട്ടുണ്ടെന്നുമാണ് വിശ്വാസം. ദുഖവെള്ളിയാഴ്ചയും പുതുഞായർ ദിവസവുമാണ് ഇവിടെ തീർത്ഥാടകർ ഏറ്റവും കൂടുതലെത്തുന്നത്.

Kurisumala Pilgrimage Places

PC:malayattoorchurch

ഏലപ്പീടിക കുരിശുമല, കണ്ണൂർ

നോയമ്പു കാലത്ത് ഒരുപാട് വിശ്വാസികൾ കുരിശിന്‍റെ വഴിക്കായി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമാണ് കണ്ണൂരിൽ പേരാവൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഏലപ്പീടിക കുരിശുമല. മാനന്തവാടി രൂപതയ്ക്കു കീഴിലാണ് ഇവിമുള്ളത്. ഏലപ്പീടികയിൽ നിന്നും മുകളിലേക്കുള്ല പാതയിൽ കുരിശടികൾ കാണാം.

വാഗമൺ കുരിശുമല, കോട്ടയം

കോട്ടയം വാഗമണ്ണിൽ സ്ഥിതി ചെയ്യുന്ന കുരിശുമല കോട്ടയത്തെ മാത്രമല്ല, സമീ ജില്ലകളിലെയും വിശ്വാസികളുടെ പ്രധാന നോമ്പുകാല തീർത്ഥാടന കേന്ദ്രമാണ്. മതജാതി വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും തുല്യരായി കണ്ട് ഇവിടേക്ക് വരാം. മരക്കുരിശ് ചുമന്ന്, പീഢാനുഭവ യാത്രയുടെ സ്മരണയിൽ കുരിശിന്റെ വഴി ചൊല്ലി മലകയറുന്നവരെ ഇവിടെ കാണാം. ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നാണ് കൂടുതലും വിശ്വാസികൾ കുരിശുമലയിലേക്ക് വരുന്നത്. കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയി-വെള്ളികുളം വഴി ഇവിടേക്ക് വരാം.

Kurisumala Pilgrimage Places

കൊട്ടത്തലച്ചി മല

മലബാറുകാരുടെ മലയാറ്റൂർ എന്നാണ് കണ്ണൂർ ജില്ലയിലെ കൊട്ടത്തലച്ചിമല അറിയപ്പെടുന്നത്. ചെറുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന താബോർ കവലയിൽ നിന്നു തിരിഞ്ഞുവേണം കൊട്ടത്തലച്ചി മലയിലേക്ക് കയറുവാൻ. മലയുടെ മുകളിലായാണ് കൊട്ടത്തലച്ചി കുരിശുമല ദേവാലയമുള്ളത്. നോയമ്പുകാലത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ മലകയറുവാനായി എത്തുന്നത്.

നെയ്യാറ്റിൻകര കുരിശുമല (തെക്കൻ കുരിശുമല)

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര രൂപതയിലെ നോയമ്പുകാല തീര്‍ത്ഥാടന കേന്ദ്രമാണ് നെയ്യാറ്റിൻകര കുരിശുമല. കൊണ്ടകെട്ടി മല എന്നും തെക്കൻ കുരിശുമല എന്നും ഇത് അറിയപ്പെടുന്നു. 1957ൽ ബെൽജിയം മിഷണറി ആയ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ആണ് മലയുടെ മുകളിൽ കുരിശ് സ്ഥാപിച്ചതോടെയാണ് ഇവിടേക്കുള്ള നോമ്പ്കാല തീർത്ഥാടനത്തിന് തുടക്കമായത്. ഈ വർഷം ഇവിടെ 66-ാമത് കുരിശുമല തീര്‍ത്ഥാടനം ആണ് നടക്കുന്നത്. പെസഹാ ബുധനാഴ്ചയും ദുഖവെള്ളിയാഴ്ചയുമാണ് ഇവിടെ ഏറ്റവും പ്രധാന തീർത്ഥാടനം നടക്കുന്നത്.

Kurisumala Pilgrimage Places

എഴുകുംവയൽ

ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് കട്ടപ്പനയ്ക്ക് സമീപമുള്ള എഴുകുംവയൽ. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണിവിടമുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം ഇവിടെയാണുള്ളത്. നോമ്പുകാലത്ത് എല്ലാ ദിവസവും വൈകിട്ട് ദിവ്യ ബലി ഉണ്ടായിരിക്കും. നോയമ്പിലെ വെള്ളിയാഴ്ചകളിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ ഇവിടേക്ക് വരുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+