Search
  • Follow NativePlanet
Share
» »മൂന്നാർ തോൽക്കും, കൈയ്യകലത്തില്‍ മേഘങ്ങൾ നിൽക്കും, ആളുകള്‍ തേടിപ്പോകുന്ന മേഘമല

മൂന്നാർ തോൽക്കും, കൈയ്യകലത്തില്‍ മേഘങ്ങൾ നിൽക്കും, ആളുകള്‍ തേടിപ്പോകുന്ന മേഘമല

ചെറിയൊരു അവധികിട്ടിയാൽ പോലും മലയാളികൾ ആദ്യം തിരയുന്നത് മൂന്നാറിലെ തണുപ്പും തിരക്കും പിന്നെ റൂമിന്റെ ലഭ്യതയുമായിരിക്കും. വേനലാണെങ്കില്‍ പറയുകയും വേണ്ട. എങ്ങനെയേലും നാട്ടിലെ ചൂടിൽ നിന്ന് രക്ഷപെട്ട് മൂന്നാറിലൊന്ന് എത്തിയാൽ മതിയെന്ന് ചിന്തയായിരിക്കും സഞ്ചാരികൾക്ക്. എന്നാൽ സീസണിൽ മൂന്നാറിലെത്തിയാൽ ചിലപ്പോൾ നിന്നുതിരിയുവാൻ ഇടം കിട്ടിയെന്നു വരില്ല. വഴിയിലെ ബ്ലോക്കിൽ നിന്നു കയറി മൂന്നാർ ടൗണിലെത്തിയാൽ മാത്രമേ മൂന്നാറിൽ എന്തു ചെയ്യണെമന്ന് ആലോചിക്കേണ്ടതുള്ളൂ!

പലപ്പോഴും മണിക്കൂറുകൾ മൂന്നാർ ബ്ലോക്കിൽ കുടുങ്ങുന്ന സംഭവങ്ങള്‍ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ മൂന്നാറിലേക്കുള്ള യാത്ര അല്പമൊന്ന് മാറ്റിപ്പിടിച്ചാലോ? പേടിക്കേണ്ട, കാഴ്ചയിലും രൂപത്തിലും കാലാവസ്ഥയിലും എന്തിനധികം ആ തേയിലത്തോട്ടങ്ങളുടെ കാര്യത്തിൽ വരെ 'എടുത്തവെച്ച' ഒരിടമുണ്ട്. അതാണ് തമിഴ്നാട്ടിലെ മേഘമലെ.

Meghamalai In Theni Tamil Nadu

PC: Sivaraj.mathi

പറഞ്ഞുവരുമ്പോൾ മൂന്നാറിനേക്കാളും ഭംഗിയുണ്ട് മേഘമലെയ്ക്ക്. തേനിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ മലമുകളിലെ ഗ്രാമം പേരുപോലെ തന്നെ അതിന്‍റെ മേഘങ്ങളുടെ സൗന്ദര്യത്തിലാണ് പേരുകേട്ടിരിക്കുന്നത്. കയ്യെത്തുന്ന ദൂരത്തിൽ മേഘങ്ങൾ വന്നു നിൽക്കുന്നതു പോലെയാണ് ഇവിടം. വേനൽക്കാലത്ത് നാട്ടിലെ വെന്തുപൊള്ളുന്ന ചൂടിൽ നിന്നും ഒരാശ്വാസം തേടി വരുവാൻ പറ്റിയ ഇവിടം സഞ്ചാരികൾക്കിടയിൽ മെല്ലെ അറിയപ്പെട്ടു തുടങ്ങുന്നതേയുള്ളൂ.

സ്വപ്നതുല്യമായ യാത്രയാണ് ഇവിടേക്കുള്ളത്. തനിനാടൻ തമിഴ് കാഴ്ചകളും ഗ്രാമങ്ങളും കണ്ട്, കമ്പത്തിനടുത്തുള്ള ചിന്നമണ്ണൂര്‍ എന്ന സ്ഥലത്താണ് ആദ്യം എത്തേണ്ടത്. ഇവിടെ നിന്നുമാണ് മേഘമലയിലേക്കുള്ള യാത്ര തുടങ്ങുന്നത്. 18 വളവുകളുള്ള ചുരത്തിലൂടെ കയറി വേണം മേഘമലയിലെത്തുവാൻ. പൂവുകളുടെ പേരിട്ടിരിക്കുന്ന ഓരോ വളവുകളും കോടമഞ്ഞാൽ നിറഞ്ഞു നിൽക്കും. കുറിഞ്ഞി, മുല്ല, തുമ്പ, വാക, പിച്ചി, കൂവളം, മല്ലിക, താമര എന്നിങ്ങനെ ഓരോ വളവും ഓരോ കാഴ്ചാനുഭവമാണ് നല്കുന്നത്.

Meghamalai attractions

PC:Shanmugam. M

മേഘമലയിലെത്തിയാൽ കാഴ്ചകളിൽ നിറയെ മേഘങ്ങൾ മാത്രമാണ്. തലയുടെ തൊട്ടുമുകളിലൂടെയാണ് ഈ മേഘങ്ങൾ പോകുന്നെന്നു തോന്നിപ്പോകും. എന്നാൽ ഇതിന്റെ യഥാർത്ഥ ഭംഗി പുലർച്ചെയാണ് കാണേണ്ടത്. ചുറ്റുമുള്ള മലനിരകളെ പൊതിഞ്ഞു നിൽക്കുന്ന മേഘങ്ങൾ മെല്ലെ ആകാശത്തോട് ചേരുന്നത് വിശ്വസിക്കുവാൻ പോലും സാധിക്കാത്തത്ര ഭംഗിയുള്ള കാഴ്ചയാണ്.

മേഘമല്ലാതെ ഇവിടെയെന്താണുള്ളതെന്ന് ചോദിച്ചാൽ നേരത്തെ സൂചിപ്പിച്ചതുപോലെ മൂന്നാറിന്‍റെ മറ്റൊരു പതിപ്പാണ് മേഘമലയും. അതിമനോഹരങ്ങളായ കുന്നുകളും അവിടെ നിറഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങളും ചുറ്റിലും കാണാം. അതിനിടയിലെ വെള്ളച്ചാട്ടങ്ങളും തടാകവും മേഘമലയുടെ ഭംഗി ഇരട്ടിപ്പിക്കുന്നു. കാട്ടുപോത്തുകളും ആനകളും ഇവിടെ പറയാതെ വരുന്ന വിരുന്നുകാരാണ്.

മേഘമലയിൽ ഒരുപാട് കാഴ്ചകൾ കാണാനില്ലെങ്കിലും ഉള്ളത് കണ്ടിരിക്കേണ്ടതു തന്നെയാണ്. അതിലൊന്നാണ് മഹാരാജാമേട് വ്യൂ പോയിന്‍റ്. വെണ്ണിയാർ ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എസ്റ്റേറ്റ് റോഡ് വഴി 6-7 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. വ്യൂ പോയിന്‍റിന് മുകളിലായി മഹാരാജയമ്മന്‍ കോവിലും ഇരവങ്കലാര്‍ ഡാമും കാണാം.

Meghamalai Specialities

PC:Sarathy Rajan

വെള്ളിമേഘങ്ങൾ വിശ്രമിക്കുവാനെത്തുന്ന വെള്ളിമലാണ് ഇവിടുത്തെ മറ്റൊരിടം. സമുദ്ര നിരപ്പിൽ നിന്ന് 1650 മീറ്റർ ഉയരത്തിലുള്ള വെള്ളിമല കാണുവാൻ മറക്കരുത്. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇതിന്റെ മുകളിൽ നിന്നാണത്രെ വൈഗ നദി ഉത്ഭവിക്കുന്നത്. സുരുളി വെള്ളച്ചാട്ടവും മേഘമലയിലെ ഒഴിവാക്കാനാവാത്ത കാഴ്ചയാണ്. തൂവാനം ഡാം എന്നറിയപ്പെടുന്ന മണലാർ ഡാം കാഴ്ചയും ഇവിടുത്തെ പ്രധാന ഇടമാണ്. , മണലാർ വെള്ളച്ചാട്ടം, ‌കമ്പം വാലി വ്യൂ, മകരജ്യോതി ഹിൽ, അപ്പർ മണലാർ എസ്റ്റേറ്റ് തുടങ്ങിയവും ഇവിടെ നിങ്ങളുടെ സമയമനുസരിച്ച് കാണാൻ ശ്രമിക്കാം.

കേരളത്തിൽ നിന്നും വലിയ ബുദ്ധിമുട്ടില്ലാതെ വന്നുപോകുവാൻ പറ്റിയ സ്ഥലമാണ് ഇവിടം. എറണാകുളത്തു നിന്നാണ് യാത്രയെങ്കിൽ പാലാ-മുണ്ടക്കയം-കുട്ടിക്കാനം വഴി കുമളിയിലെത്തി അവിടുന്ന് കമ്പം വഴി ഇത്തമപാളയത്തു നിന്നും ചിന്നമണ്ണാറിലെത്തണം. ഈ വഴി വരുമ്പോൾ ചിന്നമണ്ണാർ വരെ 250 കിലോമീറ്റർ ദൂരമുണ്ട്. ചിന്നമണ്ണറിൽ നിന്ന് 18 വളവുള്ള ചുരം കയറി മേഘമലയിലെത്താം.

ow to reach meghamalai
PC:Sivaraj.mathi

കോഴിക്കോട് നിന്നു വരുന്നവർക്ക് പാലക്കാട് കയറി പൊള്ളാച്ചി-പളനി വഴി ഓടഛത്രം-സെംപെട്ടി- ബെത്തലകുണ്ഡിൽ എത്തി തേനിയിൽ നിന്നുംചിന്നമണ്ണൂരിലേക്ക് വരാം. 410 കിലോമീറ്റർ ദൂരമാണ് ഈ റൂട്ടിൽ സഞ്ചരിക്കുവാനുള്ളത്.

ഒരു ദിവസം താമസിച്ച് യാത്ര പ്ലാന്‍ ചെയ്യുന്നവർക്ക് ഇവിടുത്തെ പഞ്ചായത്ത് അതിഥി മന്ദിരത്തിൻറെ സൗകര്യം പ്രയോജനപ്പെടുത്താം. ചുരം കയറി വരുമ്പോൾ ഹൈവേ വിസ് എന്ന സ്റ്റോപ്പിലാണ് ഈ അതിഥിമന്ദിരമുള്ളത്. വറലെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഇവിടെ ലഭ്യമായിട്ടുള്ളൂ. ഇതു കൂടാതെ ചുരുക്കം ചില സ്വകാര്യ റിസോർട്ടുകളും ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+