Search
  • Follow NativePlanet
Share
» »മേഘങ്ങളിറങ്ങുന്ന മേഘമല, 18 വളവുകൾ കയറിച്ചെല്ലുന്നയിടം, കൊടുംകാട്! പക്ഷേ, ഈ കാഴ്ചകൾ..

മേഘങ്ങളിറങ്ങുന്ന മേഘമല, 18 വളവുകൾ കയറിച്ചെല്ലുന്നയിടം, കൊടുംകാട്! പക്ഷേ, ഈ കാഴ്ചകൾ..

വളഞ്ഞുപുളഞ്ഞു പോകുന്ന 18 വളവുകൾ, ഓരോ തിരിവിലും കാത്തിരിക്കുന്ന മേഘങ്ങള്‍. രാവിലെയന്നോ ഉച്ചയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മഞ്ഞിറങ്ങുന്നയിടം. ഇത്രയും കേൾക്കുമ്പോൾ തന്നെ സ്ഥലമേതെന്ന് പിടികിട്ടിക്കാണും. അതെ, നമ്മുടെ മേഘമല തന്നെ. പേരുപോലെ തന്നെ മേഘങ്ങൾ കുന്നിറങ്ങി വരുന്ന നാട്. തമിഴ്നാട്ടിൽ തേനി ജില്ലയുടെ ഭാഗമായ മേഘമല മനുഷ്യർക്കു ചെന്നെത്താൻ കഴിയുന്ന സ്വർഗ്ഗമാണ്.

പെട്ടന്നൊരു നോട്ടത്തിൽ മൂന്നാർ പോലെ തോന്നിക്കുമെങ്കിലും ഇവിടുത്തെ കാഴ്ചകളും യാത്രയുമെല്ലാം വ്യത്യസ്തമാണ്. തിരക്കുള്ള മൂന്നാർ പോകാന്‍ മടിയുള്ളവർക്ക് ഇവിടേക്ക് വരാം. നിർത്താതെ വീശുന്ന തണുത്ത കാറ്റും മാറാതെ നിൽക്കുന്ന മേഘങ്ങളുമാണ് മേഘമലെയുടെ കാഴ്ചയിലെ രസം. ഇവിടെയെത്തിയാൽ ഒരു പകൽ മുഴുവൻ കാണാൻ പറ്റിയ കാഴ്ചകളുണ്ട്. രസം ചോരാതെ, മേഘമല യാത്ര പൂർത്തിയാക്കുവാൻ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

 Meghamalai Travel: These Are The Places You Must Visit Here

PC:Sivaraj.mathi

മേഘമല തടാകം

മേഘമലയിലെ കാഴ്ചകളിൽ ഏറ്റവു അടിപൊളി ഏതെന്ന് ചോദിച്ചാൽ അത് ഇവിടുത്തെ തടാകം തന്നെയാണ്. പലരുടെയും മനസ്സിലെ മേഘമലയുടെ ചിത്രം തന്നെ ഈ തടകമാണ്. തേയിലത്തോട്ടത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന മേഘമല തടാകം പുലര്‍ക്കാഴ്ചകളില്‌ ‍ മഞ്ഞിൽ പൊതിഞ്ഞേ കാണാൻ കഴിയൂ. തേയിലത്തോട്ടങ്ങളുടെ പച്ചപ്പും കോടമഞ്ഞിന്റെ വെള്ളയും ചേരുന്ന ഇതിന്റെ കാഴ്ച എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നായിരിക്കും.

ഹൈവേവി ഡാം

മേഘമല പട്ടണത്തിനു നടുവിൽ തന്നെയാണ് ഇവിടുത്തെ അണക്കെട്ടായ ഹൈവേവി ഡാം സ്ഥിതി ചെയ്യുന്നത്. മേഘമലയിൽ നിരവധി അണക്കെട്ടുകളുണ്ടെങ്കിലും ഏറ്റവും അടുത്തുള്ളതും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇത് തേയിലത്തോട്ടങ്ങൾക്കും കാപ്പിത്തോട്ടങ്ങൾക്കും നടുവിലാണ് സ്ഥിതി ചെയ്യുന്നത്. 1978 ൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ട് സന്ദർശിച്ചില്ലെങ്കിൽ മേഘമലെ യാത്ര പൂർണ്ണമാകില്ല. മഴക്കാലങ്ങളിലാണ് ഇത് ഏറ്റവും മനോഹരമായി കാണപ്പെടുന്നത്.

meghamala travel

PC:Roshan Gracious

മണലാർ ഡാം

മേഘമലയിലെ മറ്റൊരു ലക്ഷ്യസ്ഥാനമാണ് മണലാർ ഡാം. ടൗൺ ബസ് സ്റ്റാൻഡിൽ നിന്നും നാല് കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് പ്രകൃതിക്ക് നടുവിൽ സ്വസ്ഥമായി ചിലവഴിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണ്. സുരുളി നദിക്ക് കുറുകെയാണിത് നിർമ്മിച്ചിരിക്കുന്നത്. ഫോട്ടോഗ്രഫിയിൽ താല്പര്യമുണ്ടെങ്കില്‍ ഇവിടെയത്തിയാൽ രസകരമായ കുറേ ദൃശ്യങ്ങൾ പകർത്താം.

megamalai view point

PC:Nrr1729

മേഘമല വ്യൂ പോയിന്‍റ്

മേഘമലകാഴ്ചകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലമാണ് മേഘമല വ്യൂ പോയിന്‍റ്. നഗരത്തിൽ നിന്നും 11 കിലോമീറ്റർ ദൂരത്തിൽ സ്ഥിത ചെയ്യുന്ന വ്യൂ പോയിന്റെ ഇവിടുത്തെ എല്ലാ ദൃശ്യങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ സഹായിക്കുന്നു. ചെറിയൊരു നടത്തം വേണ്ടിവന്നേക്കും ഇതിനു മുകളിലെത്തുവാൻ. രാവിലെ 6.0 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടം സന്ദർശിക്കുവാനുള്ള സമയം.

ഇരവഗലർ അണക്കെട്ട്

പട്ടണത്തില്‍ നിന്നും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇരവഗലർ അണക്കെട്ട് പരമാവധി ഒരു മണിക്കൂറെടുത്ത് പോയിവരാൻ പറ്റിയ സ്ഥലമാണ്. മേഘമലയിലെ മാത്രമല്ല, തമിഴ്നാട്ടിലെ തന്നെ മനോഹരമായ അണക്കെട്ടുകളിലൊന്നായ ഇത് നിരവധി ആളുകൾ സന്ദർശിക്കുന്ന സ്ഥലമാണ്. മേഘമലയിൽ നിന്നും ഇവിടേക്ക് ബസ് സർവീസ് ലഭ്യമാണ്. കൂടുതൽ സമയവും മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന ഇത് തമിഴ്നാടിന്റെ വൈദ്യുതി വകുപ്പാണ് പരിപാലിക്കുന്നത്.

meghamalai dam

PC:Karthick_1

മഹാരാജമേട്

ഇരവഗലർ അണക്കെട്ടിൽ നിന്ന് 1 കിലോമീറ്റും മേഘമലയിൽ നിന്ന് 17 കിലോമീറ്ററം അകലെയാണ് മഹാരാജമേട് വ്യൂ പോയിൻറ് സ്ഥിതി ചെയ്യുന്നത്. വെണ്ണിയൽ തേയിലത്തോട്ടത്തിനകത്ത് സ്ഥിതി ചെയ്യുന്ന മഹാരാജമേട് വ്യൂ പോയിന്‍റിൽ നിന്നാൽ മേഘമലയുടെ മുഴുവൻ കാഴ്ചകളും കാണാം. കമ്പം, വരുസനാട് ഹിൽസ്, എന്നിങ്ങനെ അറ്റമില്ലാതെ കിടക്കുന്ന പച്ചപ്പ് ഇവിടെ കാണാം.

മേഘമല വൈൽഡ് ലൈഫ് സാങ്ച്വറി

മേഘമലയോട് ചേർന്നു തന്നെയാണ് മേഘമല വൈൽഡ് ലൈഫ് സാങ്ച്വറി സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തങ്ങളായ ജീവജാലങ്ങൾ വസിക്കുന്ന ഇവിടം 600 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണുള്ളത്. ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ആന, കടുവ, പുലി, നീലഗിരി താർ തുടങ്ങിയ വ്യത്യസ്തമാ യ ജീവികൾ ഇവിടെ വസിക്കുന്നു.

PC: Sakthi1101

elephants at meghamalai

മേഘമലയിലേക്ക് വരുമ്പോൾ

ചിന്നമണ്ണാർ എന്ന സ്ഥലത്തു നിന്നുമാണ് മേഘമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നാണ് ഹെയര്‍പിൻ റോഡുകൾ ആരംഭിക്കുന്നത്. വണ്ടിക്കാവശ്യമായ ഇന്ധനം ഇവിടെ നിന്ന് നിറച്ച് , ആവശ്യത്തിന് പണവും കരുതി വേണം യാത്ര. ഇവിടുത്തെ ചെക്ക് പോസ്റ്റിൽ നിന്നും രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ മാത്രമാണ് പ്രവേശനം. രാത്രി താമസം ബുക്ക് ചെയ്തതിന്റെ രേഖകൾ കാണിച്ചാൽ ഈ സമയത്തിനു ശേഷവും കടത്തിവിടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+