Search
  • Follow NativePlanet
Share
» »കാടിനു മുകളിലൂടെ നടക്കാം; അടിത്തട്ട് കാണാൻ ഗ്ലാസ് ബോട്ടം.. മുംബൈയിലെ മറഞ്ഞിരിക്കുന്ന ഇടം!

കാടിനു മുകളിലൂടെ നടക്കാം; അടിത്തട്ട് കാണാൻ ഗ്ലാസ് ബോട്ടം.. മുംബൈയിലെ മറഞ്ഞിരിക്കുന്ന ഇടം!

കോൺക്രീറ്റ് കാടായ മുംബൈയിൽ ആളുകൾ ഏറ്റവും ആഗ്രഹിക്കുന്നത് പച്ചപ്പ് നിറഞ്ഞ കാഴ്ചകളാണ്. നഗരത്തിൽ നിന്ന് ചെറിയ യാത്രകൾ നടത്തിയാൽ തന്നെ പച്ചപ്പിന്‍റെ ലോകങ്ങൾ കാത്തിരിക്കുന്നുണ്ടെങ്കിലും നഗരത്തിനുള്ളിലെ കാഴ്ചകൾക്ക് മറ്റൊരു രസം തന്നെയാണ്. അങ്ങനെ മുംബൈയുടെ ഹൃദയഭാഗത്തായി ഒളിഞ്ഞിരിക്കുന്ന ഒരു നിധിയാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

മുംബൈയിലെ മലബാർ ഹിൽസിൽ ഒരുക്കിയിരിക്കുന്ന ഇവിടുത്തെ ആദ്യത്തെ എലിവേറ്റഡ് നേച്ചർ ട്രെയിൽ ആണ് കാടിന്‍റെ കാഴ്ചകൾ ആകാശദൃശ്യം പോലെ സന്ദർശകര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. മലബാർ ഹിൽസിൽ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാടിനു മുകളിലൂടെ ഒരുക്കിയിരിക്കുന്ന നടപ്പാത സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. മുംബൈയിൽ നിന്ന് ഏകദിന യാത്രകൾക്ക് പറ്റിയ ഒരിടം കൂടിയാണിത്.

Mumbai s Hidden Natural Treasure Visit Malabar Hill Nature Trail

കമല നെഹ്‌റു പാർക്കിനെ ഡൂംഗർവാടി വുഡ്‌സുമായി ബന്ധിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന ലിവേറ്റഡ് നേച്ചർ ട്രെയിൽ നടപ്പാതയ്ക്ക് 705 മീറ്റർ നീളവും 2.2 മീറ്റർ വീതിയുമുണ്ട്. നഗരതിരക്കിൽ നിന്ന് ഓടിവന്ന് കുറച്ചു ശുദ്ധവായു ശ്വസിക്കാനും പച്ചപ്പിന്‍റെയും ജൈവവൈവിധ്യത്തിന്‍റെയും കാഴ്ചകൾ മതിവരുവോളം ആസ്വദിക്കാനും മുംബൈക്കാർക്കുള്ള ഒരു എളുപ്പമാർഗമാണ് ഇത്. മാർച്ച് മാസം അവസാനം തുറന്നു കൊടുത്ത ഈ നടപ്പാത ഇവിടുത്തുകാരുടെ ഒരു വിനോദകേന്ദ്രമായി ഇതിനോടകം മാറിയിട്ടുണ്ട്.

കാടുകണ്ട് നടക്കാം

മരങ്ങൾക്ക് മുകളിലൂടെ നടക്കുന്ന പോലെ തോന്നിപ്പിക്കുന്ന നടപ്പാതയിൽ കാടും നഗരവുമെല്ലാം കാണാം. ഇനി കാടിന്‍റെ താഴ്ഭാഗം കാണാൻ തോന്നുന്നുണ്ടെങ്കിലും അവസരമുണ്ട്, കാടിന്‍റെ അടിത്തട്ടിലേക്ക് നോക്കാൻ സാധിക്കുന്ന ഗ്ലാസ് ബോട്ടം ഡെക്കാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ, ഗിർഗാവ് ചൗപ്പാത്തി, പക്ഷികളെ അവയുടെ സ്വാഭാവീക വ്യവസ്ഥയിൽ സന്ദർശിക്കാനുള്ള അവസരവും ഇവിടെയുണ്ട്. പ്രകൃതി സ്നേഹികൾക്ക് മുംബൈയില്‍ വന്നാൽ വിട്ടുപോകാതെ സന്ദർശിക്കേണ്ട ഇടം കൂടിയാണിത്. തത്ത മുതൽ ബുൾ ബുൾ വരെ വ്യത്യസ്തയിനം പക്ഷികളെ ഇവിടെ കാണാം.

സന്ദർശനത്തിന് നിയന്ത്രണം

ഒരു മണിക്കൂറാണ് ആളുകൾക്ക് ഇവിടെ ചെലവഴിക്കാൻ സാധിക്കുന്ന സമയം. ഇതിനായി ഓൺലൈൻ വഴി നേരത്തെ ബുക്ക് ചെയ്യണം. ഇന്ത്യക്കാർക്ക് 25 രൂപയും വിദേശ പൗരന്മാർക്ക് 100 രൂപയുമാണ് നിരക്ക്. ഒരു സമയം നടപ്പാതയിലൂടെ സഞ്ചരിക്കാവുന്ന ആളുകളുടെ എണ്ണം 200 ആണ്. കമലാ നെഹ്‌റു പാർക്കിന് പിന്നിലുള്ള സിരി റോഡിലാണ് പ്രവേശന, എക്സിറ്റ് പോയിന്റുകൾ ഉള്ളത്.

https://naturetrail.mcgm.gov.in/booking എന്ന സൈറ്റ് വഴി ബുക്കിങ് നടത്താം. രാവിലെ 5.00 മണി മുതൽ രാത്രി 8.00 മണി വരെയാണ് പാർക്ക് പ്രവര്‍ത്തിക്കുന്നത്. സന്ദർശനത്തിന് 15 ദിവസം മുന്നേ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാവിലെ 5.00 മുതൽ ആറ് മണി വരെയാണ് ആദ്യ സ്ലോട്ട്. രാത്രി 8.00 മണിക്കാണ് അവസാന സ്ലോട്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: mumbai one day trip
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+