Search
  • Follow NativePlanet
Share
» »മുൻസ്യാരി-ഉത്തരാഖണ്ഡിലെ കുട്ടി കാശ്മീർ

മുൻസ്യാരി-ഉത്തരാഖണ്ഡിലെ കുട്ടി കാശ്മീർ

ഉത്തരാഖണ്ഡിലെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലമാണ് മുൻസ്യാരി. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നുകൂടിയാണിത്.

By Elizabath Joseph

മരിക്കുന്നതിനു മുന്നേ ഇവിടെയൊക്കെ എന്നു പോകാനാ... യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മിക്കവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് പറയാതിരിക്കില്ല. യാത്ര ചെയ്യേണ്ട ഇടങ്ങളും പ്ലാനും ഒക്കെ സെറ്റാണെങ്കിലും പല കാരണങ്ങൾ കൊണ്ടും യാത്രകൾ മാറി പോകും. ഒന്ന് പോകാനായി ആഗ്രഹിച്ചിരിക്കുമ്പോളായിരിക്കും എന്തെങ്കിലും കാരണം വന്ന് മുന്നിൽ വീഴുന്നത്.
ഈ ജീവിതം തീർന്നു മണ്ണടിയുന്നതിനു മുന്നേ പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് കയ്യിൽ കരുതിയിട്ടുള്ളവർക്ക് ഇതാ മറ്റൊരു സ്ഥലം കൂടി. കാശ്മീർ വരെ പോകാതെ കാശ്മീരിന്റെ സൗന്ദര്യം അറിയുവാൻ പറ്റിയ ഒരിടം. ലിറ്റിൽ കാശ്മീര്‍ എന്നറിയപ്പെടുന്ന മുന്‍സ്യാരിയുടെ വിശേഷങ്ങൾ!!

എവിടെയാണിത്?

എവിടെയാണിത്?

ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലാണ് മുൻസ്യാരി സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ഗ്രാമങ്ങൾ കൂടി ഒരു സ്ഥലം കൂടിയാണിത്. മുൻസ്യാരി എന്നാൽ മഞ്ഞിന്റെ സ്ഥലം എന്നാണ് അർഥം. ഗോറിഗംഗാ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം എല്ലായ്പ്പോളും മഞ്ഞിൽ പുതച്ചായിരിക്കും കിടക്കുന്നത്.

ലിറ്റിൽ കാശ്മീർ

ലിറ്റിൽ കാശ്മീർ

എല്ലായ്പ്പോളും മഞ്ഞിൽ പുതഞ്ഞു കിടക്കുന്നതിനാൽ പ്രദേശവാസികൾക്കും സഞ്ചാരികൾക്കുമിടയിൽ ഇവിടം ലിറ്റിൽ കാശ്മീർ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ വളരെ കുറച്ച് സഞ്ചാരികൾ മാത്രമാണ് ഇവിടെ എത്താറുള്ളത്, അതും മുൻപു പോയിട്ടുള്ളവർ പറ‍ഞ്ഞ് അറിഞ്ഞ്. അതിനാൽ സഞ്ചാരികളുടെ തിരക്ക് ഇവിടെ എല്ലായ്പ്പോളും വളരെ കുറവായിരിക്കും.

PC:Adam Jones

ശ്രേഷ്ഠ ഗ്രാമങ്ങളിലൊന്ന്

ശ്രേഷ്ഠ ഗ്രാമങ്ങളിലൊന്ന്

ഗ്രാമങ്ങളിലൂടെയുള്ള യാത്ര ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണിത്. ഇന്ത്യയിലെ ശ്രേഷ്ഠ ഗ്രാമം എന്ന വിശേഷണം മുന്‍സ്യാരിക്ക് ഏറെ യോജിക്കുന്ന ഒന്നാണ്. കുമയൂൺ മലനിരകളുടെ കിരീടം എന്നറിയപ്പെടുന്ന മുൻസ്യാരിയുടെ ഭംഗി ഇതിനും ആരും കണ്ടിട്ടില്ലാത്തതു തന്നെയാണ്. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ കാശ്മീരിനൊപ്പം വയ്ക്കാവുന്ന മുൻസ്യാരി സമുദ്ര നിരപ്പില്‍ നിന്നും 2298 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Sriramskumar

 ഒന്നും നോക്കേണ്ട, ഇങ്ങോട്ട് പോരെ

ഒന്നും നോക്കേണ്ട, ഇങ്ങോട്ട് പോരെ

പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെയില്ലാതെ യാത്ര ചെയ്യുവാൻ താല്പര്യപ്പെടുന്നവർക്ക് പോയി വരുവാൻ പറ്റിയ സ്ഥലമാണിത്. പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്നതിനും ട്രക്കിങ്ങിനും കുമയൂൺ മലനിരകളുടെ സൗന്ദര്യം കാണുന്നതിനും ഒക്കെ പറ്റിയ പ്രദേശം കൂടിയാണിത്. അല്പം സാഹസികരത യാത്രകളിൽ ആവാം എന്നുള്ളവർക്കും ഇവിടം മറ്റൊന്നുമാലോചിക്കാതെ തിരഞ്ഞെടുക്കാം. സ്കീയിങ്ങ്, സാഹസികമായ ട്രക്കിങ്ങിനും ഒക്കെ ഇവിടെ സൗകര്യങ്ങളുണ്ട്.

PC:Rohit Gosain

ജോഹർ വാലിയിലേ

ജോഹർ വാലിയിലേ

ഗോരിഗംഗാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഗ്രാമമാണ് ജോഹർ വാലി.മിലിയാം വാലി എന്നും ഗോരി ഗംഗാ വാലി എന്നും ഇതറിയപ്പെടുന്നു. ടിബറ്റിലേക്കുള്ള വ്യാപാര പാതയായും ഇതിനെ ഉപയോഗിക്കുന്നുണ്ട്. ജോഹർ വാലിയിലേക്കുള്ള കവാടം എന്നാണ് മുന്‍സ്യാരി അറിയപ്പെടുന്നത്.

PC:Ashish Gupta

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മാർച്ച് മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയങ്ങളിലാണ് ഇവിടുത്തെ കാലാവസ്ഥ ഏറ്റവും അനുയോജ്യം.
ഇവിടുത്തെ ഏറ്റവും ചൂടുകൂടിയ കാലാവസ്ഥയിൽ പോലും 27 ഡിഗ്രിയിൽ കൂടുതൽ ചൂട് വരാറില്ല.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയം ഇവിടുത്തെ ഇവിടുത്തെ മഴക്കാലമായതിനാൽ ടൂറിസ്തെ ആസമയം അധികം പ്രോത്സാഹിപ്പിക്കാറില്ല.

മാഡ്കോട്ട്

മാഡ്കോട്ട്

മുന്‍സ്യാരിയിൽ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മാഡ്കോട്ട് ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണ്. ഇവിടുത്തെ മറ്റൊരിടത്തും കാണാനാവാത്ത പ്രകൃതിഭംഗിയാണ് മാഡ്കോട്ടിന്റെ പ്രത്യേകത. ഇത് കൂടാതെ ചൂടു നീരുറവയ്ക്കും ഇവിടം പ്രശസ്തമാണ്.

ബിർതി വെള്ളച്ചാട്ടം

ബിർതി വെള്ളച്ചാട്ടം

മുൻസ്യാരിയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബിർതി വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരു മനോഹരമായ കാഴ്ചയാണ്. ഒരു ചെറിയ ട്രക്കിങ്ങിലൂടൊണ് ഇവിടെ എത്തിച്ചേരുവാൻ സാധിക്കുക. 400 മീറ്റർ ഉയരത്തിൽ നിന്നുമാണിത് താഴേക്ക് പതിക്കുന്നത്.

PC:Nilesh2 str

 ധർച്ചുല

ധർച്ചുല

കൈലാസ്-മാനസരോവർ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായ ധർച്ചുല മുൻസ്യാരിയിൽ നിന്നും 93 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കാളി നദിയുടെ തീരത്തുള്ള ഇവിടം മുൻസ്യാരിയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ്. ട്രാൻസ്-ഹിമാലയൻ ട്രേഡ് റൂട്ടിലെ പ്രധാനപ്പെട്ട ഒരു സ്ഥലം കൂടിയാണിത്.

PC:Prateek

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+