വേനൽക്കാല യാത്രകളിൽ എത്രതവണ പോയാലും മടുക്കാത്ത സ്ഥലങ്ങൾ മലയാളികൾക്കുണ്ടെങ്കിൽ അതിലൊന്ന് ഊട്ടിയാണ്. ചിലപ്പോൾ വേനലാകണെമന്നു പോലുമില്ല. അവധി കിട്ടി കൂടെ പോകാൻ ആൾക്കാരും പോക്കറ്റിലിത്തിരി പൈസയും ഉണ്ടെങ്കിൽ നേരേ ഊട്ടിക്ക് വെച്ചുപിടിക്കുന്നവര്‍ ഒത്തിരിയുണ്ട്. അവധിയും വേനലും എത്തിയതോടെ പലരും ഊട്ടി യാത്ര പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഊട്ടിയിൽ എപ്പോൾ വന്നാലും പോകാന് ആളുകൾ കൊതിക്കുന്നത് ടോയ് ട്രെയിന്‍ യാത്ര തന്നെയാണ്. മനോഹരമായ പ്രകൃതി താണ്ടി, മലകളും കുന്നുകളും കയറിയിയും ഇറങ്ങിയുമുള്ള യാത്രയും പാലകളും തുരങ്കങ്ങളും പിന്നിട്ടുള്ള പോക്കും ഒന്നു കാണേണ്ടതു തന്നെയാണ്.
ഇപ്പോഴിതാ, അവധിക്കാലത്തിന്‍റെയും ഊട്ടി പുഷ്പമേളയുടയെും തിരക്കുകൾ പരിഗണിച്ച് സമ്മർ സ്പെഷ്യൽ ടോയ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേയുടെ സേലം ഡിവിഷൻ. നേരത്തെ പ്രഖ്യാപിച്ച തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിലെ അധിക സർവീസുകൾ കൂടാതെയാണ് ഇവിടെ എത്തുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കൂനൂർ - ഉദഗമണ്ഡലം സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പര്‍ 06177 കൂനൂർ - ഉദഗമണ്ഡലം സ്പെഷ്യൽ ട്രെയിൻ കൂനൂരിൽ നിന്ന് രാവിലെ 8.20 ന് പുറപ്പെട്ട് 9.40 ന് ഉദഗമണ്ഡലം എത്തിച്ചേരും. മാർച്ച് 28 മുതൽ ജൂലൈ 7 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവീസ്. ഫസ്റ്റ് ക്ലാസിൽ 80 പേർക്കും സെക്കൻഡ് ക്ലാസിൽ 130 പേർക്കുമാണ് യാത്രാ സൗകര്യം ഉണ്ടായിരിക്കുക.
കൂനൂർ - 8.20 am
വെല്ലിങ്ടൺ - 8.28 am
അരവൻകാട് - 8.40 am
കെറ്റി - 9.01 am
ലവ്ഡേൽ - 9.22 am
ഉദഗമണ്ഡലം - 9.40 am
ഉദഗമണ്ഡലം- കൂനൂർ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പര്‍ 06180 ഉദഗമണ്ഡലം - കൂനൂർ സ്പെഷ്യൽ ട്രെയിൻ ഉദഗമണ്ഡലത്ത് നിന്ന് വൈകിട്ട് 4. 45ന് പുറപ്പെട്ട് വൈകിട്ട് 5.55 ന് കൂനൂർ എത്തിച്ചേരും. മാർച്ച് 28 മുതൽ ജൂലൈ 7 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവീസ്.
ഉദഗമണ്ഡലം - 4. 45 pm
ലവ്ഡേൽ - 4.55 pm
കെറ്റി - 5.08 pm
അരവൻകാട് - 5.24 pm
വെല്ലിങ്ടൺ - 5.34 pm
കൂനൂർ - 5.55 pm
ഉദഗമണ്ഡലം- കെറ്റി- ഉദഗമണ്ഡലം സ്പെഷ്യൽ റൗഡ് ട്രിപ്പ്
ജോയ് റൈഡ്
ദിവസം മൂന്ന് ട്രിപ്പുകൾ വീതം ഉദഗമണ്ഡലം- കെറ്റി റൂട്ടിൽ സ്പെഷ്യൽ റൗഡ് ട്രിപ്പ് ജോയ് റൈഡ് ആയും റെയിൽവേ ഒരുക്കുന്നുണ്ട്. മാർച്ച് 28 മുതൽ ജൂലൈ 7 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവീസ്.
ഉദഗമണ്ഡലം- കെറ്റി- ഉദഗമണ്ഡലം 06173
ഉദഗമണ്ഡലം - 9. 45 am
ലവ്ഡേൽ - 9.51 am
കെറ്റി - 10.10 am
ലവ്ഡേൽ - 10.45 am
ഉദഗമണ്ഡലം - 11.00 am
ഉദഗമണ്ഡലം- കെറ്റി- ഉദഗമണ്ഡലം റൗണ്ട് ട്രിപ്പ് 06174
ഉദഗമണ്ഡലം - 11.00 am
ലവ്ഡേൽ - 11.41 am
കെറ്റി - 12.10 pm
ലവ്ഡേൽ - 12.55 pm
ഉദഗമണ്ഡലം - 01.10 pm
ഉദഗമണ്ഡലം- കെറ്റി- ഉദഗമണ്ഡലം റൗണ്ട് ട്രിപ്പ് 06175
ഉദഗമണ്ഡലം - 3.00 pm
ലവ്ഡേൽ - 3.11 pm
കെറ്റി - 3.30 pm
ലവ്ഡേൽ - 4.15 pm
ഉദഗമണ്ഡലം - 4.30 pm
ഉദഗമണ്ഡലം -കൂനൂർ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പര്‍ 06176 ഉദഗമണ്ഡലം - കൂനൂർ സ്പെഷ്യൽ ട്രെയിന് ഉച്ചകഴിഞ്ഞ് 2.50 ന് ഉദഗമണ്ഡലത്ത് നിന്ന് പുറപ്പെട്ട് 3.55 ന് കൂനൂർ എത്തും. മാർച്ച് 28 മുതൽ ജൂലൈ ആറ് വരെയുള്ള വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സ്പെഷ്യൽ സർവീസ്.
ഉദഗമണ്ഡലം - 2.50 pm
ലവ്ഡേൽ - 3.00 pm
കെറ്റി - 3.12 p
അരവൻകാട് - 3.30 pm
വെല്ലിങ്ടൺ - 3.40 pm
കൂനൂർ - 3.55 pm
കൂനൂർ -ഉദഗമണ്ഡലം സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പര്‍ 06199 കൂനൂർ - ഉദഗമണ്ഡലം സ്പെഷ്യൽ ട്രെയിന് രാവിലെ 9.20ന് കൂനൂരിൽ നിന്ന് പുറപ്പെട്ട് 10.45 ന് ഉദഗമണ്ഡലം എത്തും. മാർച്ച് 29 മുതൽ ജൂലൈ 7 വരെയുള്ള ശനി, തിങ്കൾ ദിവസങ്ങളിലാണ് ഈ സ്പെഷ്യൽ സർവീസ്.
കൂനൂർ - 9.20 am
വെല്ലിങ്ടൺ - 10.28 am
അരവൻകാട് -9.40 am
കെറ്റി - 10.09 am
ലവ്ഡേൽ - 10.28 am
ഉദഗമണ്ഡലം - 10. 45 am
സമ്മർ സ്പെഷ്യൽ മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിൻ
വേനൽക്കാല യാത്രകളുടെ തിരക്ക് പരിഗണിച്ച് ഊട്ടിയിലെത്തുന്നവർക്കായി നേരത്തെയും ദക്ഷിണ റെയിൽവേ സമ്മർ സ്പെഷ്യൽ ടോയ് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. മേട്ടുപ്പാളയം-ഊട്ടി റൂട്ടിലും ഊട്ടി - മേട്ടുപ്പാളയം റൂട്ടിലും ആണിത്.
ട്രെയിൻ നമ്പർ 06171 സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ മേട്ടുപ്പാളയത്ത് നിന്ന് മാർച്ച് 28 വെള്ളിയാഴ്ച രാവിലെ 9.10 ന് തുടങ്ങുന്ന സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ ഉച്ചയ്ക്ക് 2.25 ന് ഊട്ടിയിൽ എത്തും. വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
മേട്ടുപ്പാളയം - 9.10 am കല്ലാർ - 9.28 am ഹില്‍ഗ്രോവ് - 10.46 am കൂനൂർ - 12.30 pm വെല്ലിങ്ടൺ - 13.04 pm ആരവന്കാട് - 13.16 pm കെറ്റി - 13.38 pm ലവ്ഡേൽ - 14.00 pm ഉദഗമണ്ഡലം (ഊട്ടി ) - 14.25 pm എന്നിങ്ങനെയാണ് സമയം.
ട്രെയിൻ നമ്പർ 06172 സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിൻ മാർച്ച് 29 ന് രാവിലെ 11.25 ന് സർവീസ് ആരംഭിച്ച് വൈകിട്ട് 4.20 ന് മേട്ടുപ്പാളയം എത്തും. ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക.
ഉദഗമണ്ഡലം (ഊട്ടി ) - 11.25 am, ലവ്ഡേൽ - 11.37 am, കെറ്റി - 12.00 pm, ആരവന്കാട് - 12.20 pm ,വെല്ലിങ്ടൺ - 12.35 pm, കൂനൂർ - 13.00 pm, ഹില്‍ഗ്രോവ് - 14.34 pm, കല്ലാർ - 15.50 pm, മേട്ടുപ്പാളയം - 16.20 pm എന്നിങ്ങനെയാണ് സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













