Search
  • Follow NativePlanet
Share
» »സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക്... പതഞ്ഞിറങ്ങുന്ന പാമ്പനാല്‍ കാണാം

സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക്... പതഞ്ഞിറങ്ങുന്ന പാമ്പനാല്‍ കാണാം

കാഴ്ചയൊരുക്കി മലയുടെ മുകളില്‍ നിന്നും പാറക്കൂട്ടങ്ങളും മരക്കാടുകളും താണ്ടി താഴേക്ക് പാറക്കൂട്ടത്തിലൂടെ താഴേക്ക് പതിക്കുന്ന പാമ്പനാല്‍ മനസ്സു നിറയ്ക്കും

ഒറ്റക്കാഴ്ചയില്‍ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും കണ്ടുതീര്‍ക്കണമെന്ന് നിശ്ചയിച്ചിറങ്ങിയാല്‍ കോട്ടയത്ത് കാഴ്ചകള്‍ ഒരുപാടുണ്ട്. വാഗമണ്ണും ഇല്ലിക്കല്‍ കല്ലും മാര്‍മല അരുവിയും കുമരകും മലരിക്കലും മാത്രമല്ലാത്ത, പ്രാദേശികമായി മാത്രം ആളുകള്‍ എത്തിച്ചേരുന്ന നിരവധി ഇടങ്ങള്‍. അതിലൊന്നാണ് പാമ്പനാല്‍ വെള്ളച്ചാട്ടം.

Pampanal Falls, Manathoor Kottayam

PC: Augustin Jomy

മനം കവരുന്ന കാഴ്ചയൊരുക്കി മലയുടെ മുകളില്‍ നിന്നും പാറക്കൂട്ടങ്ങളും മരക്കാടുകളും താണ്ടി താഴേക്ക് പാറക്കൂട്ടത്തിലൂടെ താഴേക്ക് പതിക്കുന്ന പാമ്പനാല്‍ മനസ്സു നിറയ്ക്കും എന്നതില്‍ സംശയം വേണ്ട.

നിറഞ്ഞ പച്ചപ്പിനു നടുവിലേക്ക് പാറക്കൂട്ടങ്ങളുടെ ഇടയിലേക്ക് ചിന്നിച്ചിതറി എത്തുന്ന പാമ്പനാല്‍ കോട്ടയംകാരുടെ യാത്രാ ലിസ്റ്റില്‍ കയറിയിട്ട് വളരെ കുറച്ചു നാളുകള്‍ മാത്രമായതേയുള്ളൂ. ഏകദേശം അന്‍പത് മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്. പല ചെറുവെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നാണ് ഇത് താഴേക്ക് എത്തുന്നത്.

മഴക്കാലമായാല്‍ ആര്‍ത്തലച്ചു പതിക്കുന്ന പാമ്പനാലിന്റെ സ്വരം കിലോമീറ്ററുകളോളം ദൂരത്തില്‍ നിന്നുതന്നെ വ്യക്തമായി കേള്‍ക്കാം. പൊതുവേ അപകട സാധ്യത കുറഞ്ഞ ഇടമായതിനാല്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് എത്തുന്നു.

കോട്ടയം ജില്ലയിലെ പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂർ സ്‌കൂൾ ജങ്‌ഷനിൽ നിന്നും മണിയാക്കുംപാറ റൂട്ടിൽ ആണ് വെള്ളച്ചാട്ടമുള്ളത്. ഇതുവഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പനാൽ വെള്ളച്ചാട്ടത്തിൽ എത്താം. മറ്റത്തിപ്പാറ-മാനത്തൂര്‍ പ്രദേശം എന്നും ഇവിടം അറിയപ്പെടുന്നു.
വെള്ളച്ചാട്ടം പ്രാദേശിക ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+