Search
  • Follow NativePlanet
Share
» »ശനി ജയന്തി 2022: ഭാരതത്തിലെ അറിഞ്ഞിരിക്കേണ്ട ശനി ക്ഷേത്രങ്ങള്‍

ശനി ജയന്തി 2022: ഭാരതത്തിലെ അറിഞ്ഞിരിക്കേണ്ട ശനി ക്ഷേത്രങ്ങള്‍

ഹിന്ദു പുരാണങ്ങളിലെ ഏറ്റവും ആദരണീയമായ ദേവന്മാരിൽ ഒരാളായ ശനിയെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് നമ്മുടെ രാജ്യത്ത്. സൂര്യയുടെയും ഛായയുടെയും മകനായ ശനി ഭഗവാൻ കർമ്മത്തിന്റെയും നീതിയുടെയും ദൈവമാണെന്ന് വിശ്വസിക്കപ്പെടുന്നു.
നിങ്ങൾ ശനിദേവന് സമർപ്പിച്ചിരിക്കുന്ന ഏതെങ്കിലും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും പ്രശസ്തമായ 5 ക്ഷേത്രങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

 ശനി ഷിംഗനാപൂർ, മഹാരാഷ്ട്ര

ശനി ഷിംഗനാപൂർ, മഹാരാഷ്ട്ര

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശനി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ ഷാനി ഷിംഗനാപൂർ എന്ന ഗ്രാമം. ഇവിടെ വസിക്കുന്ന ആളുകൾ ശനിയുടെ അധിപനായ ശനിദേവന്റെ അനുയായികളാണ് എന്നാണ് പറയുന്നത്. വീടുകൾക്ക് വാതിലുകളും പൂട്ടുകളുമില്ലാത്ത ഇവരുടെ നാട് ശനിഭഗവന്‍ സംരക്ഷിച്ചുകൊള്ളും എന്നാണ് വിശ്വാസം. ശനി അവരുടെ രക്ഷാധികാരിയായതിനാൽ സുരക്ഷയുടെ ആവശ്യമില്ലെന്ന് അവർ വിശ്വസിക്കുന്നു. വീടുകള്‍ക്കു മാത്രമല്ല, ബാങ്കുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമൊന്നും ഇവിടെ പൂട്ടുകളും വാതിലുകളുമില്ല.

ഇവിടുത്തെ ശനി ക്ഷേത്രത്തില്‍ ഒരു കറുത്ത കല്ലിലാണ് ശനിദേവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ കല്ല് സ്വയംഭൂ ആണെന്നും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതകാലം മുഴുവനും ശനിദേവന്റെ അനുഗ്രഹം ഉണ്ടായിരിക്കും എന്നാണ് വിശ്വാസം.
അഹമ്മദ്‌നഗർ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഷിംഗ്നാപൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ശനി മന്ദിർ, ഇൻഡോർ

ശനി മന്ദിർ, ഇൻഡോർ

ശനി ജയന്തിയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇന്‍ഡോറിലെ ശനി മന്ദിർ. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് പണ്ഡിറ്റ് ഗോപാൽദാസ് തിവാരിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് വിശ്വാസം. ഒരിക്കല്ഡ ഇദ്ദേഹത്തിന്റ സ്വപ്നത്തില്‍ ശനി ദേവന്‍ പ്രത്യക്ഷപ്പെടുകയും തന്റെ ഒരു പ്രതിമ കണ്ടെത്തുവാനായി കുന്ന് കുഴിക്കാൻ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. താന്‍ അന്ധനായതിനാൽ തനിക്കതാവില്ലെന്ന് പറഞ്ഞ തിവാരിയോട് ശനി ദേവന്‍ കണ്ണു തുറക്കുവാന്‍ ആവശ്യപ്പെടുകയും അദ്ദേഹത്തിന് കാഴ്ച തിരികെ ലഭിക്കുകയും ചെയ്തുവത്രെ. അത്ഭുതത്തിന് ശേഷം ഗോപാൽദാസ് ശനിദേവന്റെ ഭക്തനായി. ശനിദേവൻ പറഞ്ഞതനുസരിച്ച് കുന്നിന് താഴെ പ്രതിമയും കണ്ടെത്തി. അന്നുമുതൽ ക്ഷേത്രം പ്രസിദ്ധമായിത്തീർന്നു, എല്ലാ വർഷവും ശനി ജയന്തി ആഘോഷങ്ങൾ വലിയ തോതിൽ നടത്തപ്പെടുന്നു

ഇരമത്തൂര്‍ ശനിക്ഷേത്രം

ഇരമത്തൂര്‍ ശനിക്ഷേത്രം

കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രമാണ് ആലപ്പുഴയിലെ ചെന്നിത്തലയില്‍ ന്ന ഇരമത്തൂര്‍ വഴിയമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇരമത്തൂര്‍ ശനിക്ഷേത്രം. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. രാവിലെ 6.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.15 വരെയുമാണ് ക്ഷേത്ര സമയം. ശനിയു‌‌ടെ ദോഷഫലങ്ങള്‍ അകലുവാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. ശനിയുടെ ദോഷമുള്ളവര്‍ ഇവിടെ പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേക പൂജകള്‍ക്കുമായി എത്തുന്നു.

മന്ദപ്പള്ളി മന്ദേശ്വര സ്വാമി ക്ഷേത്രം, ആന്ധ്രാപ്രദേശ്

മന്ദപ്പള്ളി മന്ദേശ്വര സ്വാമി ക്ഷേത്രം, ആന്ധ്രാപ്രദേശ്


ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മണ്ഡപള്ളിയിലാണ് മന്ദേശ്വര സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ശനി ക്ഷേത്രമാണിത്. ക്ഷേത്ര സമുച്ചയത്തിൽ ശനി-ശനീശ്വരന്റെ ഒരു ആരാധനാലയമുണ്ട്, ഈ ചെറിയ ക്ഷേത്രം ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു

ശ്രീ ശനിചര ക്ഷേത്രം, മൊറേന

ശ്രീ ശനിചര ക്ഷേത്രം, മൊറേന


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മധ്യപ്രദേശിലെ മൊറേന ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശനിദേവന്റെ ശ്രീ ശനിചര ക്ഷേത്രം. ക്ഷേത്രത്തിൽ പുണ്യജലക്കുളവും പുരാതന ശനിദേവന്റെ കരിങ്കല്ലിൽ പ്രതിമയും ഉണ്ട്. ഏകതാർസോ മഹാദേവ ക്ഷേത്രം, ചൗസത്ത് യോഗിനി ക്ഷേത്രം, കകൻമഠ് ക്ഷേത്രം എന്നിവയ്ക്കും മൊറേന പ്രശസ്തമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: temples
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+