Search
  • Follow NativePlanet
Share
» » റമദാന്‍, വിഷു, ഈസ്റ്റർ യാത്രകൾക്ക് തിരുവനന്തപുരം - മുംബൈ സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 15 സ്റ്റോപ്പ്, 18 സർവീസ്

റമദാന്‍, വിഷു, ഈസ്റ്റർ യാത്രകൾക്ക് തിരുവനന്തപുരം - മുംബൈ സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 15 സ്റ്റോപ്പ്, 18 സർവീസ്

വേനലവധി തുടങ്ങിക്കഴിഞ്ഞു. വിഷുവും ഈസ്റ്ററും ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് ഇനി വരുന്നത്. യാത്രകളുടെ തിരക്കിലേക്ക് മലയാളികൾ എത്തി. ആഘോഷങ്ങൾക്കായുള്ള യാത്രകൾക്കായി റെയിൽവേ കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മുംബൈ മലയാളികൾക്കായി സെൻട്രൽ റെയിൽവേയും പ്രത്യേക ട്രെയിൻ സർവീസ് നടത്തുകയാണ്.

മുംബൈ ലോകമാന്യ തിലക് ടെർമിനസിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ
അവധിക്കാലത്ത് മുംബൈ മലയാളികൾക്ക് നാട്ടിലേക്ക് വരാനും തിരികെ മടങ്ങാനും അനുയോജ്യമായ സമയക്രമത്തിൽ ഏപ്രിൽ മുതൽ മേയ് വരെ ട്രെയിൻ സർവീസ് പ്രവർത്തിക്കും. ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മുംബൈ മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസായിക്കും ഇത്.

Summer Special Mumbai- Thiruvananthapuram Train

നിലവിൽ കേരളത്തിനും മുംബൈയ്ക്കും ഇടയിൽ മൂന്ന് സ്ഥിരം ട്രെയിൻ സർവീസുകൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഉത്സവ സീസണിൽ ഇതിൽ ടിക്കറ്റ് എടുത്ത് നാട്ടിലെത്തുകയെന്നത് അത്ര എളുപ്പമായിരിക്കില്ല. പുതിയ വീക്കിലി സർവീസ് ഈ മുംബൈ- തിരുവനന്തരപുരം യാത്രാ സൗകര്യപ്രദമാക്കും. 1 എസി ടൂ ടയർ കോച്ച്, 6 എസി ത്രീ ടയർ കോച്ച്, 9 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറല് സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി 1 സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.

കേരളത്തിൽ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊര്ണ്ണൂർ, തൃശൂര്‍, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, തിരുവനന്തപുരം നോർത്ത് എന്നീ 15 സ്റ്റോപ്പുകളാണുള്ളത്.

ലോകമാന്യ തിലക് - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ

ട്രെയിൻ നമ്പർ 01063 ലോകമാന്യ തിലക് - തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ ഏപ്രിൽ 3, 10, 17, 24, മേയ് 1, 8, 15, 22, 29 എന്നീ വ്യാഴാഴ്ചകളിൽ വൈകുന്നേരം 4.00 മണിക്ക് ലോകമാന്യ തിലക് ടെർമിനസില്‌ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി 10.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും. 30 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. ആകെ 9 സർവീസുകളാണുള്ളത്.

ലോകമാന്യ തിലക് - 16:00
താനെ - 16:17
പൻവേൽ - 16:55
പെൻ - 17:30
റോഹ - 18:20
ഖേദ് - 20:00
ചിപ്‌ലുൻ - 20:30
സാഗ്മേശ്വർ - 21:08
രത്നഗിരി - 21:55
കാങ്കാവലി - 00:18
സിന്ധുദുർഗ് - 00:34
കൂടൽ - 00:48 - 00:50
സാവന്ത്വാടി റോഡ് - 01:10
തിവിം - 01:40
കർമലി - 02:00
മഡ്ഗാവ് - 03:00
കർവാർ - 04:00
ഗോകർണ റോഡ് - 04:40
കുംത - 05:00
മുരഡേശ്വർ - 06:10
ഭട്കൽ - 06:24
മൂകാംബിക റോഡ് - 06:38
കുന്ദാപുര - 07:40
ഉഡുപ്പി - 08:00
സുരത്ത്കൽ - 08:50
മംഗളൂരു ജങ്ഷൻ - 09:45
കാസർഗോഡ് - 10:29
കണ്ണൂർ - 11:47
കോഴിക്കോട് - 13:12
തിരൂർ - 14:18
ഷൊർണ്ണൂർ ജങ്ഷൻ - 15:00
തൃശ്ശൂർ - 15:57
എറണാകുളം നോർത്ത് - 17:30
കോട്ടയം - 18:42
തിരുവല്ല - 19:15
ചെങ്ങന്നൂർ - 19:27
മാവേലിക്കര - 19:39
കായംകുളം ജങ്ഷൻ - 19:50
കൊല്ലം ജങ്ഷൻ - 20:38
തിരുവനന്തപുരം നോർത്ത് - 22:45

തിരുവനന്തപുരം നോർത്ത് - ലോകമാന്യതിലക് സ്പെഷ്യൽ

ട്രെയിൻ നമ്പർ 01064 തിരുവനന്തപുരം നോർത്ത് - എൽടിടി സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ- 5, 12, 19, 26, മേയ്- 3, 10, 17, 24, 31 എന്നീ ശനിയാഴ്ചകളിൽ തിരുവനന്തപുരം നോർത്ത് നിന്ന് വൈകിട്ട് 4.20 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45 ന് ലോകമാന്യ തിലകിൽ എത്തും. 32 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. ആകെ 9 സർവീസുകൾ ഈ ദിശയിലും ഉണ്ട്.

Take a Poll

തിരുവനന്തപുരം നോർത്ത് - 16:20
കൊല്ലം ജങ്ഷൻ - 17:07
കായംകുളം ജങ്ഷൻ - 17:43
മാവേലിക്കര - 17:53
ചെങ്ങന്നൂർ - 18:04
തിരുവല്ല - 18:14
ചങ്ങനാശ്ശേരി - 18:24
കോട്ടയം - 19:00
എറണാകുളം ടൗൺ - 20:40
തൃശൂർ - 22:17
ഷൊർണ്ണൂർ ജങ്ഷൻ - 23:15
തിരൂർ - 00:10
കോഴിക്കോട് - 00:37
കണ്ണൂർ - 02:00
കാസർഗോഡ് - 03:05
മംഗളുരു ജങ്ഷൻ - 04:10
സൂരത്കൽ - 04:50
ഉഡുപ്പി - 05:30
കുന്ദാപുര - 06:00
മൂകാംബിക റോഡ് - 06:40
ഭട്കൽ - 07:10
മുരുഡേശ്വര്‍ - 07:30
കുംത - 08:10
ഗോകർണ റോഡ് - 08:30
കാർവാർ - 09:30
മഡ്ഗാവ് - 11:30
കർമാലി - 12:20
തിവിം - 12:50
സാവന്ത്വാടി റോഡ് - 13:30
കുഡാൽ - 14:00
സിന്ധുദുർഗ് - 14:15
കങ്കാവലി - 14:38
രത്നഗിരി - 16:30
സംഗ്മേശ്വർ - 17:10
ചിപ്‌ലൂൺ - 17:50
ഖേദ് - 18:30
റോഹ - 22:05
പെൻ - 22:35
പൻവേൽ - 23:15
താനെ - 23:55
ലോക്മാന്യ തിലക് ടേർമിനസ് - 00:45

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: train thiruvananthapuram mumbai
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+