Search
  • Follow NativePlanet
Share
» »വിജയാലയ ചോളേശ്വരം ക്ഷേത്രം: അനശ്വര ചോളക്ഷേത്രങ്ങളുടെ മുൻഗാമി, പാറക്കെട്ടിലെ നിർമ്മാണ വിസ്മയം

വിജയാലയ ചോളേശ്വരം ക്ഷേത്രം: അനശ്വര ചോളക്ഷേത്രങ്ങളുടെ മുൻഗാമി, പാറക്കെട്ടിലെ നിർമ്മാണ വിസ്മയം

തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്ഷേത്രങ്ങളിലൊന്നെന്ന പ്രത്യേകതയുള്ള വിജയാലയ ചോളേശ്വരം ക്ഷേത്രത്തിന്റെ ചരിത്രം സമ്പന്നമാണ്.

ചോള ഭരണകാലഘട്ടം തമിഴ് കലകൾക്കും സംസ്കാരത്തിനും ഏറ്റവുമധികം വളർച്ച കൊണ്ടുവന്ന സമയങ്ങളിലൊന്നാണ്. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിൽ വലിയ മാറ്റങ്ങളാണ് ഈ സമയത്ത് വന്നത്. അത്തരക്കിൽ ചോള ഭരണകാലത്ത് അഭിവൃദ്ധി നേടിയ ക്ഷേത്രങ്ങളിലൊന്നാണ് പുതുക്കോട്ടയിലെ വിജയാലയ ചോളേശ്വരം ക്ഷേത്രം. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്ഷേത്രങ്ങളിലൊന്നെന്ന പ്രത്യേകതയുള്ള വിജയാലയ ചോളേശ്വരം ക്ഷേത്രത്തിന്റെ ചരിത്രം സമ്പന്നമാണ്. ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതളെക്കുറിച്ചും വായിക്കാം

വിജയാലയ ചോളേശ്വരം ക്ഷേത്രം

വിജയാലയ ചോളേശ്വരം ക്ഷേത്രം

വളരെ ബൃഹത്തായ ചോളചരിത്രത്തിന്‍റെ ഒരു ഭാഗം വിജയാലയ ചോളേശ്വരം ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചോളരാജാക്കന്മാർ നിർമ്മിച്ച ആദ്യത്തെ പർവത ഗുഹാക്ഷേത്രങ്ങളിലൊന്നാണ് വിജയാലയ ചോളീശ്വരം ക്ഷേത്രം എന്നാണ് ചരിത്രം പറയുന്നത്. ശ്രീ രാജരാജ ചോളന്റെ പൂർവ്വികനായിരുന്നു ചോള രാജാവായ വിജയാലയ ചോളനാണ് ഈ ക്ഷേത്രം നവീകരിച്ചത്. എഡി 7 നും എഡി 9 നും ഇടയിൽ പല്ലവ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ സ്ഥലം തഞ്ചാവൂരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ . മുത്തരായർ രാജവംശത്തിനു കീഴിലായിരുന്നു. (പൊന്നിയിൻ സെൽവൻ പറഞ്ഞിരിക്കുന്ന മുത്തരയ്യർ വംശം തന്നെയാണിത്) ഒൻപതാം നൂറ്റാണ്ടിൽ വിജയാലയ ചോളൻ മുത്തരായരെ പരാജയപ്പെടുത്തിയതിനെ തുടർന്ന് നർത്തമല ചോള സാമ്രാജ്യത്തിന് കീഴിലായി.

PC:R.K.Lakshmi

ശിലാക്ഷേത്രം

ശിലാക്ഷേത്രം

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ശിലാക്ഷേത്രങ്ങളിലൊന്നായാണ് വിജയാലയ ചോളീശ്വരം ക്ഷേത്രത്തെ കണക്കാക്കുന്നത്. ദ്രാവിഡ ശൈലിയിലും റോക്ക് കട്ട് വാസ്തുവിദ്യയിലും ആണിത് പണിതീർത്തിരിക്കുന്നത്. ചോളരാജാക്കനാമാരാണ് ഇന്നു കാണുന്ന രീതിയിൽ ക്ഷേത്രത്തെ വികസിപ്പിച്ചതെന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ടുതന്നെ പല്ലവ രാജവംശത്തിൻരെ പാരമ്പര്യത്തിന്റെ ഒരു തുടർച്ചയാണ് ഇതിൽ കാണുവാൻ സാധിക്കുക. അല്ലെങ്കിൽ, ചോള നിർമ്മാണരീതിയുടെ ആദ്യകാല രൂപം എന്നും ഇതിനെ വിശേഷിപ്പിക്കാം. നർത്തമല എന്ന പാറക്കെട്ടിലാണ് ക്ഷേത്രമുള്ളത്.

PC:R.K.Lakshmi

മലയുടെ മുകളിൽ

മലയുടെ മുകളിൽ

വലിയൊരു മലയുടെ മുകളിൽ, ഒറ്റനോട്ടത്തിൽ അത്രയെളുപ്പത്തിൽ കണ്ടെത്തുവാൻ കഴിയാത്ത ഒരു സ്ഥാനത്താണ് ഈ വിജയാലയ ചോളേശ്വരം ക്ഷേത്രം നിലകൊള്ളുന്നത്. സാധാരണ ക്ഷേത്രങ്ങൾക്ക് വലിയൊരു പ്രവേശന കവാടം കാണുവാൻ സാധിക്കുമെങ്കിൽ ഇവിടെ അങ്ങനെയൊന്നില്ല. പകരം വലിയൊരു കുന്നാണ് അവിടെ കാണുക. എന്നാല്‍ ക്ഷേത്രത്തിന്റെ പിന്നിലായി ചെറിയൊരു കവാടം കാണുവൻ സാധിക്കും. ഇതിനു കാരണമായി കരുതുന്നത് ക്ഷേത്രത്തിൻറെ പ്രവേശന കവാടവും മതിലും പുതുക്കിപ്പണിതതു മൂലമാണെന്നാണ്.

PC:R.K.Lakshmi

പ്രധാന ക്ഷേത്രം

പ്രധാന ക്ഷേത്രം

ക്ഷേത്രത്തിലെ പ്രധാന ക്ഷേത്രത്തിനുംം ഇത്തരം ചില പ്രത്യേകതകൾ അവകാശപ്പെടുവാനുണ്ട്. പ്രധാന ക്ഷേത്രം 6 ചെറിയ ഘടനകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ആറു ഘടനകൾ എന്നുദ്ദേശിക്കുന്നത് ചെറിയ ദേവാലയങ്ങളെത്തന്നെയാണ്. നേരത്തെ എട്ടെണ്ണം ഉണ്ടായിരുന്നതിൻറെ അടയാളങ്ങൾ ഇവിടെ കാണാം. എന്നാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി വിവിധ ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന രൂപത്തിലാണ് ഇതുള്ളത്. പ്രധാന ശ്രീകോവിൽ പടിഞ്ഞാറോട്ട് ദർശനമാണ്. ശിവലിംഗ രൂപത്തിൽ ശിവനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:RameshM

ശ്രീകോവിലിനുള്ളിൽ

ശ്രീകോവിലിനുള്ളിൽ

സമതലത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ചുവരുകളാണ് ശ്രീകോവിലിനുള്ളത്. ഓമിന്റെ ആകൃതിയിലുള്ള ഓംകാരത്തിൽ നാല് നിലകളുണ്ട്. ശ്രീകോവിലിനു മുകളിലുള്ള വിമാനത്തിൽ ഉമ, ശിവൻ, ദക്ഷിണാമൂർത്തി, സപ്തമാതൃക എന്നിവരുടെ ശിൽപങ്ങളുണ്ട്. ആദ്യകാല ചോള ക്ഷേത്രങ്ങളിലൊന്നായ ഇവിടെ പിന്നീടുവന്ന ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ധാരാളം ചിത്രങ്ങളും കാണാം. ഒരു അർത്ഥമണ്ഡപത്തിലൂടെയാണ് ശ്രീകോവിലിനുള്ളിലേക്ക് കടക്കുന്നത്. ശ്രീകോവിലിനു മുകളിലുള്ള ദേവാലയം, നാല് നിലകളുള്ള അർദ്ധ ഗോളാകൃതിയിലാണ്. ശ്രീകോവിലിന്റെ ഇരുവശവും ദ്വാരപാലകരാൽ സംരക്ഷിച്ചിരിക്കുന്നു. ദ്വാരപാലങ്ങളുടെ അടിത്തറയിലാണ് ലിഖിതങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

PC:Thiyagarajan

ജൈന ക്ഷേത്രങ്ങൾ

ജൈന ക്ഷേത്രങ്ങൾ

ഈ വിജയാലയ ചോളേശ്വരം ക്ഷേത്രമുള്ള നർത്തമയ പാറക്കെട്ടിന്റെ മറ്റു ഭാഗങ്ങളിലായി വേറെയും ക്ഷേത്രങ്ങൾ കാണാൻ കഴിയും. എട്ടാം നൂറ്റാണ്ടിലെ ജൈന വാസസ്ഥലം ആയിരുന്ന ആലുരുട്ടിമല ജൈന ഗുഹകൾ ആണ് അതിലൊന്ന്. പാറയിൽ കൊത്തിയെടുത്ത രണ്ടു ജൈന ഗുഹകൾ ഇവിടെ കാണാം. അതിലൊരു ഗുഹയിൽ വിഷ്ണുവിന്‍റെ വലിയ 12 ശില്പങ്ങളുണ്ട്.

PC:Thiyagarajan

അനശ്വര ചോള മഹാക്ഷേത്രങ്ങള്‍ക്കു മാതൃക

അനശ്വര ചോള മഹാക്ഷേത്രങ്ങള്‍ക്കു മാതൃക


രാജേന്ദ്ര ചോള ഒന്നാമൻ (1014-44 CE) നിർമ്മിച്ച ഗംഗൈകൊണ്ട ചോളേശ്വരർ ക്ഷേത്രത്തിന്റെ പ്രചോദനം ഈ വിജയാലയ ചോളേശ്വരം ക്ഷേത്രമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ട ചോഴ പുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+