Search
  • Follow NativePlanet
Share
» »കണ്ടു തീർക്കുവാൻ ബാക്കിയായ വിരുദുനഗർ

കണ്ടു തീർക്കുവാൻ ബാക്കിയായ വിരുദുനഗർ

ജീരകവും കുരുമുളകും ചേർത്തുവെച്ച വിരുദനഗർ മട്ടൺ ചുക്കായും മൊരിച്ചെടുത്തെ വിരുദ നദർ പൊറോട്ടയും കേട്ടിട്ടില്ലാത്ത ഭക്ഷണ പ്രിയർ കുറവായിരിക്കും. രുചികരമായ വിഭവങ്ങൾ കൊണ്ട് ഒരു നാടിനെ തന്നെ അടയാളപ്പെടുത്തിയ ഇടമാണ് വിരുദനദർ. തമിഴ്നാട്ടിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിൽ മുൻപന്തിയിയിൽ നിൽക്കുന്ന, അതിമനോഹരമായ കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ ഹൃദയത്തിൽ കയറിയ ഇടമാണ് വിരുദനഗർ. പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടും വ്യത്യസ്തമായ വിരുദനഗറിന്റെ വിശേഷങ്ങളിലേക്ക്....

വിരുദുനഗർ

വിരുദുനഗർ

സഞ്ചാരികൾക്കിടയിൽ അധികം പ്രശസ്തമല്ലെങ്കിലും കാണേണ്ട കാഴ്ചകളുടെ കാര്യത്തിൽ അതിസമ്പന്നമായ ഇടമാണ് വിരുദു നദർ. മധുരയിൽ നിന്നും 57 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ക്ഷേത്രങ്ങൾ കൊണ്ടും പൈതൃക സംസ്കാരം കൊണ്ടും എണ്ണപ്പെട്ട ഒരിടമാണ്.

രുചിയേറും വിഭവങ്ങൾ മുതൽ വെള്ളച്ചാട്ടം വരെ

രുചിയേറും വിഭവങ്ങൾ മുതൽ വെള്ളച്ചാട്ടം വരെ

ഒരു നാട്ടിലേക്ക് സ‍്ചാരികളെ ആകർഷിക്കുവാൻ എന്തൊക്കെ വേണോ അതൊക്കെ ഒരുക്കി കാത്തിരിക്കുന്ന ഇടമാണ് വിരുദുനദർ. ഈ നാടിന്റ മാത്രം രുചിയായ വിരുദുനദർ മട്ടൻ ചുക്കായും വിരുദുനദർ പൊറോട്ടയും ഒരിക്കലെങ്കിലും രുചിക്കണമെന്ന് ആഗ്രഹിക്കാത്ത ഭക്ഷണ പ്രേമികൾ കാണില്ല. കൂടാതെ തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളും അണക്കെട്ടും വെള്ളച്ചാട്ടങ്ങളും ഒക്കെ ഈ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.

ക്ഷേത്രങ്ങൾ

ചരിത്രവും വിശ്വാസവും ഒക്കെ യാത്രയുടെ ഭാഗമാക്കി മാറ്റുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണിത്. തമിഴ്നാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ വിരുദുനദർ മാരിയമ്മൻ ക്ഷേത്രമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത്.മറ്റു ജില്ലകളിൽ നിന്നു പോലും വിശ്വാസികൾ തേടിയെത്തുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്.

തിരുച്ചുളി

തിരുച്ചുളി

വിരുദുനദറിൽ നിന്നും 33 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നാടാണ് തിരുച്ചുളി. രമണ മഹർഷിയുടെ ജന്മസ്ഥലം എന്ന നിലയിലാണ് ഇവിടം കൂടുതലും പ്രശസ്തമായിരിക്കുന്നത്. ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

അരുപ്പുകോട്ടെ

അരുപ്പുകോട്ടെ

വിരുദുനഗറിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള അരുപ്പുകോട്ടയാണ് മറ്റൊരു പ്രധാന ഇടം. കൈത്തറി വസ്ത്രങ്ങളാണ് ഈ പ്രദേശത്തിന്റെ പെരുമ വർധിപ്പിക്കുന്നത്. വ്യവസായമാണ് ഈ നാടിനെ മുന്നോട്ട് നയിക്കുന്നത്.

PC:Isaaqkani

ചാമ്പൽ മലയണ്ണാൻ സംരക്ഷണകേന്ദ്രം

ചാമ്പൽ മലയണ്ണാൻ സംരക്ഷണകേന്ദ്രം

വിരുദുനഗറിലെ കാഴ്ചകളിൽ ഏറ്റവും ഭംഗിയേറിയ ഇടമാണ് ഇവിടുത്തെ ചാമ്പൽ മലയണ്ണാൻ സംരക്ഷണകേന്ദ്രം.
ശ്രീവില്ലി പുത്തൂരിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ചമ്പൽ മലയണ്ണാനെ സംരക്ഷിക്കുന്നു. ഇത് കൂടാതെ വേറെയും ജീവികളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. ശ്രീവല്ലിപുത്തൂർ താലൂക്കിലെ ശെബഗന്തോപ്പിൽ 1989 ലാണ് ഇത് സ്ഥാപിതമായത്.

PC: Cyrillic

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് വിരുദുനദർ. എന്നിരുന്നാലും തണുപ്പു കാലമാണ് ഇവിടം സന്ദർശിക്കുവാൻ കുറച്ചുകൂടി യോജിച്ച സമയം. ഈ സമയത്ത് 20 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ മാത്രമേ ഇവിടെ ചൂട് അനുഭവപ്പെടുകയുള്ളൂ.

 ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു ഏറെ അനുയോജ്യമായ പ്രദേശങ്ങളിൽ ഒന്നാണ് ശ്രീവെള്ളിപുത്തൂർ ശെൺബഗത്തോപ്പു ചാമ്പൽ മലയണ്ണാൻ സംരക്ഷണകേന്ദ്രം. അവധി ദിവസങ്ങളിൽ ഒട്ടേറെ ആളുകളാണ് ഇവിടെ കാടുകയറുവാനും ട്രക്കിങ്ങിനും ഒക്കെ എത്തുന്നത്.

PC:Balu

ഇരുക്കൻകുടി മാരിയമ്മൻ ക്ഷേത്രം

ഇരുക്കൻകുടി മാരിയമ്മൻ ക്ഷേത്രം

അഞ്ഞൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ് ഇരുക്കൻകുടി മാരിയമ്മൻ ക്ഷേത്രം. ഒരു വശത്ത് അർജുനൻ നദിയും മറു വശത്ത് വായ്പ്പാർ നദിയും ഒരുമിക്കുന്നിടത്താണ് ഈ ക്ഷേത്രമുള്ളത്. അതുകൊണ്ടുതന്നെ വിശ്വാസികളുടെ ഇടയിൽ വലിയ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്.

പിലാവക്കൽ അണക്കെട്ട്

പിലാവക്കൽ അണക്കെട്ട്

വിരുദനഗറിൽ തീർച്ചായായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നാണ് പിലാവക്കൽ അണക്കെട്ട്, വിരുദുനഗറിൽ നിന്നും 55 കിലോമീറ്റർ അകലെയാണിതുള്ളത്. സമയം ചിലവഴിക്കുവാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ യോജിച്ച ഇടമാണിത്.

 അയ്യനാർ വെള്ളച്ചാട്ടം

അയ്യനാർ വെള്ളച്ചാട്ടം

പശ്ചിമഘട്ടത്തിൻരെ സൗന്ദര്യവുമായി ഒഴുകിയിറങ്ങുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് അ്യനാർ വെള്ളച്ചാട്ടം. നഗരത്തിൽ നിന്നും 70 കിലോമീറ്റർ അകലെ കാടിനുള്ളിലാണ് ഇതുള്ളത്.

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

PC:Balu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more