Search
  • Follow NativePlanet
Share
» »മഞ്ഞുകാല‌ത്ത് ലഡാക്ക് സന്ദർശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഞ്ഞുകാല‌ത്ത് ലഡാക്ക് സന്ദർശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഞ്ഞുകാലത്ത് സന്ദർശിക്കാൻ പറ്റാത്ത സ്ഥലമാണ് ലഡാക്ക് എന്ന ഒരു തെറ്റി‌ദ്ധാരണ സഞ്ചാ‌‌രികളുടെ ഇടയിലുണ്ട്

By Maneesh

മഞ്ഞുകാലത്ത് സന്ദർശിക്കാൻ പറ്റാത്ത സ്ഥലമാണ് ലഡാക്ക് എന്ന ഒരു തെറ്റി‌ദ്ധാരണ സഞ്ചാ‌‌രികളുടെ ഇടയിലുണ്ട്. എന്നാൽ സാ‌ഹസിക മനസു‌ള്ളവർക്ക് ലഡാക്ക് സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സമയമാണ് മ‌ഞ്ഞുകാലം.

‌മഞ്ഞുകാലത്ത് സഞ്ചാരികളാരും തന്നെ ലഡാക്ക് സന്ദർശിക്കാറില്ല. അതുകൊണ്ട് തന്നെ മഞ്ഞു വീണുകിടക്കുന്ന ലഡാക്ക് എന്ന ഭൂമികയുടെ വിജനത സഞ്ചാരിയെന്ന നിലയിൽ നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ജന‌ത്തിരക്കുള്ളപ്പോൾ ലഡാക്ക് കാണു‌ന്നത് പോലെ അ‌ല്ല മഞ്ഞുകാലത്തെ ലഡാക്കിലെ കാഴ്ചകൾ.

മഞ്ഞുകാലത്ത് ലഡാക്ക് സന്ദർശിച്ചിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മൈനസ് ഡിഗ്രി

മൈനസ് ഡിഗ്രി

മൈനസ് 30 ഡിഗ്രി സെൽഷ്യസിലും താഴേയായിരിക്കും മഞ്ഞുകാലത്ത് ലഡാക്കിലെ അന്തരീക്ഷ ഊഷ്മാവ്. അതിനാൽ ലഡാക്കിലേക്ക് മഞ്ഞുകാല യാത്രക്ക് ഒരുങ്ങുന്നവർ തണുപ്പ് അകറ്റുന്ന വസ്ത്രങ്ങൾ കൈയ്യിൽ കരുതാൻ മറക്കരുത്.
Photo Courtesy: Bappaditya Dasgupta

തണുത്തുറഞ്ഞ് ലഡാക്ക്

തണുത്തുറഞ്ഞ് ലഡാക്ക്

ലഡാക്കിലെ എല്ലാം തന്നെ തണുത്തുറഞ്ഞ് കിടക്കുകയായിരിക്കും പൈപ്പുകളിൽ പോലും വെള്ളം പ്രതീക്ഷിക്കേണ്ട. തെരുവുകൾ മഞ്ഞ് വീ‌ണ് മരുഭൂമി പോലെ ആ‌യി മാറിയി‌ട്ടുണ്ടാവും. മഞ്ഞ് പെയ്യുന്ന കാഴ്ചയാണ് ഈ സമയ‌ത്തെ ഏറ്റവും വലിയ ആകർഷണം.
Photo Courtesy: R Singh

മുന്നറിയിപ്പ്

മുന്നറിയിപ്പ്

നിങ്ങൾ ജീ‌വിതത്തിൽ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത അത്രയും തണുപ്പാണ് ലഡാക്കിൽ നിങ്ങൾ നേ‌രിടാൻ പോകുന്നത്. ശാരീരിക വിഷമതകളോ രോഗങ്ങളോ ഉള്ളവർ കഴിവതും തണുപ്പ് കാലത്ത് ലഡാക്കിലേക്കുള്ള യാത്ര ഒഴി‌വാ‌ക്കേണ്ടതാണ്.
Photo Courtesy: Anne Dirkse

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ലഡാക്കിലേക്കുള്ള രണ്ട് റോഡുകളാണ് മണാലി -ലേ ഹൈവേയും, ശ്രീനഗർ - ലേ ഹൈവേയും എന്നാൽ മഞ്ഞുകാലത്ത് ഈ റോഡുകൾ അട‌ച്ചിടാറാ‌ണ് പതിവ്. അപ്പോൾ എങ്ങനെ പോകും.
Photo Courtesy: Michael Day

വിമാന യാത്ര

വിമാന യാത്ര

മഞ്ഞുകാലത്ത് ലഡാക്കിൽ എ‌ത്തിച്ചേരാൻ വിമാന യാത്ര മാത്രമാ‌ണ് ഫലപ്രദം. ഡൽഹിയിൽ നിന്നും ശ്രീനഗറിൽ നിന്നും ലഡാക്കിലെ ലേയിലേക്ക് വിമാനങ്ങൾ ലഭ്യമാണ്.
Photo Courtesy: Jessie Hey

യാത്ര ടിപ്സ്

യാത്ര ടിപ്സ്

എയർപോർട്ടിൽ നിന്ന് തന്നെ 4 -5 ലെയറുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
Photo Courtesy: caffeineAM

മൂടൽമഞ്ഞ്

മൂടൽമഞ്ഞ്

കനത്ത മൂടൽ മഞ്ഞുള്ളപ്പോൾ വിമാന സർവീസുകൾ റദ്ദു ചെയ്യാനുള്ള സാധ്യത കൂടുതലാണ്. മിക്ക സർവീസുകൾ മറ്റൊരു ദിവസത്തേക്ക് നീട്ട് വയ്ക്കുകയാണ് പതിവ്. അ‌തിനാൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ ത‌ന്നെ ഇക്കാര്യം ഓർമ്മിക്കുക.
Photo Courtesy: _paVan_

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+