വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം കൂടി വന്നിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത ഓരോ ദിവസവും വർധിച്ചുവരുന്ന ഒരു ലോകത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത് എന്നതുകൊണ്ടുതന്നെ നമ്മുടെ യാത്രകളിൽ കുറേ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതിക്ക് ദോഷം വരാത്ത തരത്തിലുള്ള യാത്രകൾക്ക് സഞ്ചാരികൾ പ്രാധാന്യം കൊടുക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ഈ ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന കുറച്ചിടങ്ങളെ പരിചയപ്പെട്ടാലോ? ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരിയായി, പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ സന്ദര്‍ശിക്കുവാൻ പറ്റുന്ന ഈ ഇടങ്ങൾ നിങ്ങളുടെ യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുമെന്നുറപ്പ്. യാത്രകളെക്കാൾ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്കുന്നു എന്നതാണ് ഈ ഇടങ്ങളുടെ പ്രത്യേകത. അതെ, പ്രകൃതിക്ക് ദോഷം വരുത്തുമോ എന്ന വിഷമമില്ലാതെ ഈ ഇടങ്ങളിലേക്ക് യാത്ര പോകാം.

PC: Unsplash
ഗവി
കേരളത്തില്‍ നിന്ന് ഇക്കോ ഫ്രണ്ട്ലി യാത്രയാണ് ആഗ്രഹമെങ്കിൽ പോകുവാൻ പറ്റിയ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. ഗവിയെക്കുറിച്ച് ഒരു മുഖക്കുറിപ്പിന്റെ ആവശ്യം പോലും മലയാളികൾക്കില്ല. ഓർഡിനറി എന്ന മലയാള സിനിമയിലൂടെ സഞ്ചാരികൾക്കു മുന്നിലെത്തിയ ഒരു 'എക്സ്ട്രാ ഓർഡിനറി' സ്ഥലമാണ് ഗവി. കാടിനുള്ളിലൂടെ ഏറ്റവും മികച്ച യാത്ര നടത്തുവാൻ പറ്റിയ റൂട്ടുകളിലൊന്നാണിത്. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടം കേരളാ വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം പദ്ധതി കൂടിയാണ്.

PC: Ajithmon88
സമുദ്രനിരപ്പിൽ നിന്നും 3,400 അടി ഉയരത്തിലുള്ള ഗവി പരിസ്ഥിതി പ്രേമികൾക്കു മാത്രമല്ല, സാഹസിക സഞ്ചാരികൾക്കും ആവേശം നല്കുന്ന യാത്രയാണ്. ട്രക്കിങ്, ക്യാംപിങ്, രാത്രിയിലെ സഫാരി, വൈൽഡ് ലൈഫ് വാച്ചിങ് എന്നിങ്ങനെ ഗവി യാത്ര രസകരമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവിയിലേക്ക് വരാമെങ്കിലും കൂടുതൽ കാഴ്ചകൾക്ക് പത്തനംതിട്ട വഴിയുള്ള ഗവി യാത്രയാണ് നല്കുന്നത്.
സ്വന്തം വാഹനത്തില്‍ വരുമ്പോൾ പാസുകളുടെ ലഭ്യത ഉറപ്പുവരുത്തുക.
ഖൊനോമ
ഹരിത യാത്രകളിലെ മറ്റൊരു താരമാണ് ഖൊനോമ. നാഗാലാൻഡിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ആദ്യ ഗ്രീൻ വില്ലേജ് കൂടിയാണ്. ഇന്ത്യയുടെയും മ്യാൻമാറിന്‍റെയും അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഖൊനോമയുടെ ചരിത്രം കുറച്ചെങ്കിലും അറിഞ്ഞാൽ മാത്രമേ എന്തുകൊണ്ടാണ് ഈ ഹരിതഗ്രാമ ഇത്ര പ്രസിദ്ധമായതെന്ന് മനസ്സിലാകൂ.

PC:Ahe Phucho/Unsplash
വേട്ടയാടുന്നതിന് പ്രസിദ്ധമായ അങ്കാമി വിഭാഗത്തിലുള്ളവരാണ് ഇവിടെ വസിക്കുന്നത്. വേട്ടയാടൽ ജീവിതത്തിന്റെ ഭാഗമായ ഇവർ കാലങ്ങളോളം അതേ രീതിയാണ് പിന്തുടർന്നിരുന്നത്. ഒരിക്കൽ ഗ്രാമത്തിലുണ്ടായ ചില സംഭവങ്ങളെത്തുടർന്നാണ് വേട്ടയാടലിനും മരംമുറിക്കലിനും ഇവിടെ നിരോധനം ഏർപ്പെടുത്തുകയും പിന്നീട് കാലങ്ങളിലൂടെ ഇവിടം ഹരിതഗ്രാമമായി മാറുകയും ചെയ്തത്. 2005 ലാണ് ഖൊനോമ ഇന്ത്യയുടെ ഗ്രീന്‍ വില്ലേജാകുന്നത്. കൊഹിമയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഖൊനോമയുള്ളത്.
മതേരാൻ
സഞ്ചാരികൾക്ക് ഒരു നീണ്ട പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സ്ഥലമണ് മഹാരാഷ്ട്രയിലെ മതേരാൻ. സീസൺ നോക്കാതെ എപ്പോഴ്‍ വേണമെങ്കിലും കടന്നു ചെല്ലുവാൻ പറ്റുന്ന മതേരാൻ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2,625 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രത്യേകത എന്നത് ഇങ്ങോട്ടേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല എന്നതാണ്.
വാഹനങ്ങൾക്ക് പ്രവേശന വിലക്കുള്ള ഹിൽസ്റ്റേഷൻ എന്നാണ് ഇവിടം അറിയപ്പെടുന്നത്. പ്രദേശത്തിന്റെ പരിസ്ഥിതി ഘടന കണക്കിലെടുത്ത് ഹരിത ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇവിടെ മോട്ടോർ വാഹനങ്ങൾ അനുവദിക്കാറില്ല. ഇവിടുത്തെ ദസ്തുരി പോയിന്‍റ് മുതൽ മതേരാൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം നടന്നു തന്നെ വേണം കയറുവാൻ. എന്നാൽ ഇത് ആൾത്താമസമുള്ള ഹിൽ സ്റ്റേഷൻ കൂടിയാണ് എന്ന കാര്യം മറക്കരുത്. വ്യൂ പോയിന്‍റുകളാണ് ഇവിടെ കാണാനുള്ളത്.

PC:Ashwini Chaudhary(Monty)/Unsplash
മഴക്കാലങ്ങളിലാണ് മതേരാൻ ഏറ്റവും ഭംഗിയാകുന്ന സമയം. നിറഞ്ഞു നിൽക്കുന്ന പച്ചപ്പും പെയ്യുവാൻ വെമ്പി നിൽക്കുന്ന മാനവും പിന്നെ കോടമഞ്ഞും കൂടിയാകുമ്പോൾ ഇവിടെ നിൽക്കുന്നതിന്‍റെ രസം പറഞ്ഞറിയുക്കുവാൻ സാധിക്കില്ല. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലാണ് മതേരാന്‍റെ സ്ഥാനം. മുംബൈയില്‍ നിന്നും 100 കിലോമീറ്ററും പൂനെയില്‍ നിന്നും 120 കിലോമീറ്ററും ഇവിടേക്കുണ്ട്.
മഹാരാഷ്ട്രയിലെ യാത്രയിൽ മറക്കാതെ ഉൾപ്പെടുത്തേണ്ട സ്ഥലമാണിത്. പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി നിലനിർത്തിയിക്കുന്ന സ്ഥലമാണിത്. ലേക് പോയിന്‍റ്, അലക്സാണ്ടർ പോയിന്‍റ്, ഹണിമൂൺ പോയിന്‍റ്, മാലാങ് പോയിന്‍റ്, എക്കോ പോയിന്‍റ്, ലൂസിയ പോയിന്‍റ്. പോർക്യുപൈൻ പോയിന്‍റ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. ഇന്ത്യയിലെ ചെലവ് കുറഞ്ഞ യാത്രാ സ്ഥാനങ്ങളിലൊന്നും കൂടിയാണ് മതേരാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













