Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തുഎന്‍സാങ് » കാലാവസ്ഥ

തുഎന്‍സാങ് കാലാവസ്ഥ

വര്‍ഷം മുഴുവന്‍ തണുത്തതും പ്രസന്നവുമായ കാലാവസ്ഥയാണ് തുഎന്‍സാങില്‍ സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടുന്നത്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി മെയ് വരെയാണ് തുഎന്‍സാങിലെ വേനല്‍ കാലം. മിതമായ കാലാവസ്ഥ ആയതിനാല്‍ ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യമായ സമയം ഇതാണ്. കൂടിയ താപനില ശരാശരി 31 ഡിഗ്രി സെത്ഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെത്ഷ്യസുമാണ്.

മഴക്കാലം

ജൂണ്‍ അവസാനത്തോടെ തുഎന്‍സാങില്‍ മഴക്കാലത്തിന് തുടക്കമാകും. സെപ്തംബര്‍ അവസാനം വരെ അത് തുടരും. പകല്‍ മുഴുവന്‍ ഇടവിടാതെ മഴ വര്‍ഷിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര മുഷിച്ചിലുണ്ടാക്കും. ആഗസ്റ്റിലാണ് മഴയുടെ അളവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. താപനിലയില്‍ കാര്യമായ കുറവും ഈ സമയത്തുണ്ടാകും.

ശീതകാലം

താപനില 4 ഡിഗ്രി സെത്ഷ്യസോളം കുറഞ്ഞ് കഠിനമായ തണുപ്പാണ് തുഎന്‍സാങിലെ വിന്ററിന്. ഈ സമയത്ത് ഇവിടേക്കുള്ള യാത്ര തണുപ്പിന്റെ കാഠിന്യം നിമിത്തം തികച്ചും ബുദ്ധിമുട്ടാണ്. വിന്ററില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില 24 ഡിഗ്രി സെത്ഷ്യസാണ്. ഡിസംബറില്‍ തുടങ്ങി ഫെബ്രുവരി വരെയാണ് ഇവിടത്തെ വിന്റര്‍ . ജനുവരിയാണ് തണുപ്പ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന മാസം.