Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തുഎന്‍സാങ്

തുഎന്‍സാങ് - നിരവധി ഗോത്രവര്‍ഗങ്ങളുടെ ഈറ്റില്ലം

6

നാഗാലാന്റിലെ ഏറ്റവും വലുതും സംസ്ഥാനത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്നതുമായ തുഎന്‍സാങിന്റെ ഭരണ നിര്‍വ്വഹണ പട്ടണവും അറിയപ്പെടുന്നത് ജില്ലയുടെ പേരില്‍ തന്നെയാണ്. വലിപ്പം കൊണ്ട് മാത്രമല്ല ഭരണഘടനാപരമായ ചില പ്രത്യേക അവകാശങ്ങളുടെ പേരിലും ശ്രദ്ധേയമാണ് ഈ ജില്ല.

ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായിരുന്ന ആസ്സാം പ്രവിശ്യയില്‍ ഗോത്ര മുന്‍തൂക്കമുള്ള ഏതാനും പ്രദേശങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ NEFA(നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സി)യുടെ കാര്യനിര്‍വ്വഹണങ്ങള്‍ക്കായി 1947ലാണ് ഈ നഗരം രൂപീകരിച്ചത്. ജില്ലയുടെ കിഴക്ക് ഭാഗത്ത് മ്യാന്മറും മറ്റുദിക്കുകളില്‍ നാഗാലാന്റിന്റെ ഇതര ജില്ലകളും അതിരിടുന്നു. നെഫ-യുടെ ഉപനഗരമായിരുന്ന കാലത്ത് ഇന്ന് കാണുന്ന സ്വതന്ത്ര ജില്ലകളായ മൊന്‍ , കിഫിരെ, ലോന്‍ജീങ് എന്നിവ ഉള്‍പെട്ടതായിരുന്നു തുഎന്‍സാങ്.

ഈ നാല് ജില്ലകളെയും ചേര്‍ത്ത് ഈസ്റ്റേണ്‍ നാഗാലാന്റ് എന്നും ഇതിനെ വിളിച്ചിരുന്നു. 1957 വരെ മ്യാന്മറിനെ പോലെ ഇന്ത്യയോട് ചേരാതെ തുഎന്‍സാങ് മാറിനിന്നു. എന്നാല്‍ അവിഭക്ത ആസ്സാമിലെ കൊഹിമ, മൊകോക്ചംഗ് എന്നീ ജില്ലകള്‍ തുഎന്‍സാങില്‍ ഉള്‍പെട്ടപ്പോള്‍ സ്വാഭാവികമായി തുഎന്‍സാങും വിശാല ഇന്ത്യയുടെ ഭാഗമായി.

ഒരു സംസ്ഥാനമെന്ന നിലയില്‍ നാഗാലാന്റ് അറിയപ്പെടുന്നതിന് മുമ്പ് നാഗാഹില്‍സ് ജില്ലയുടെ ഭരണനിര്‍വ്വഹണ പട്ടണമായിരുന്നു തുഎന്‍സാങ്. പിന്നീട് 1963 ല്‍ തുഎന്‍സാങ്, മൊകോക്ചംഗ്, കൊഹിമ എന്നീ മൂന്ന് ജില്ലകളുമായി നാഗാലാന്റ് സംസ്ഥാനം പിറവിയെടുത്തു. പില്‍ക്കാലത്ത് കൂടുതല്‍ ജില്ലകള്‍ ന്നാഗാലാന്റില്‍ രൂപപ്പെട്ടതോടെ തുഎന്‍സാങിന്റെ അതിരുകള്‍ ഉള്‍വലിഞ്ഞു. സമുദ്രനിരപ്പില്‍ നിന്ന് 1371 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലേക്ക് അയല്‍ ജില്ലയായ കൊഹിമയില്‍ നിന്ന് വോക്ക വഴിയോ മൊകോക്ചംഗ് വഴിയോ വരികയാണെങ്കില്‍ 269 കിലോമീറ്ററാണ് ദൂരം.

സുന്‍ഹിബൊട്ടോ വഴി വരികയാണെങ്കില്‍ സംസ്ഥാന തലസ്ഥാനത്ത് നിന്ന് 235 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള യാത്രാദൈര്‍ഘ്യം. ഈസ്റ്റേണ്‍ നാഗാലാന്റിന്റെ സിരാകേന്ദ്രമായി വര്‍ത്തിക്കുന്ന തുഎന്‍സാങിന് ഇന്ത്യന്‍ ഭരണഘടന വകവെച്ചുകൊടുത്തിട്ടുള്ള പ്രത്യേക നിയമ പരിഗണന പ്രകാരം നാഗാലാന്റിന്റെ മതപരവും സാമൂഹികവും ഭൂമികൈമാറ്റവും സംബന്ധിച്ച് പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും തുഎന്‍സാങിന് ബാധകമല്ല. എന്നാല്‍ ഈ വിഷയങ്ങളില്‍ സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലി നിയമം കൊണ്ടുവന്നാല്‍ സ്ഥിതി മറിച്ചാകും.

ഗോത്രസംസ്ക്കാരങ്ങളുടെ നിറവൈവിധ്യങ്ങളിലേക്ക് ഒരസുലഭയാത്ര

ഈ പ്രദേശത്തിന്റെ സാംസ്ക്കാരിക വൈവിധ്യത്തിന് നിറച്ചാര്‍ത്ത് നല്‍കുന്ന എണ്ണമറ്റ ഗോത്രങ്ങളുടെ സാന്നിദ്ധ്യം തുഎന്‍സാങിനെ മിനിനാഗാലാന്റ് എന്ന വിളിപ്പേരിന് അര്‍ഹമാക്കിയിട്ടുണ്ട്.  കര്‍മ്മോത്സുകരായ ജനതയും വംശീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വര്‍ണ്ണശബളമായ വേഷഭൂഷാദികളും പലജാതി നൃത്തരൂപങ്ങളും നാടോടിപ്പാട്ടുകളുമെല്ലാം ചേര്‍ന്ന് തുഎന്‍സാങ് മേഖല സന്ദര്‍ശകര്‍ക്ക് തികച്ചും നവ്യവും വ്യതിരിക്തവുമായ സഞ്ചാരകേന്ദ്രമാകും, അവിസ്മരണീയമായ ഒരനുഭവമാകും. നാഗാലാന്റിനെ അറിയാന്‍ തുഎന്‍സാങ് സന്ദര്‍ശനം അനുപേക്ഷണീയമാണെന്ന് നിരൂപിക്കപ്പെടുന്നു.

നാഗാലാന്റിലെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് ഗോത്രവര്‍ഗ്ഗക്കാര്‍ തലമുറകളായി ഇടപഴകി ജീവിക്കുന്നതിലൂടെ ഇവിടത്തെ സാംസ്ക്കാരിക വകഭേദങ്ങള്‍ കൂടുതല്‍ വര്‍ണ്ണാഭമായിട്ടുണ്ട്. ചാങുകള്‍ , സങ്ടമുകള്‍ , യിം ചുങറുകള്‍ , ഖയാംനിയുങനുകള്‍ എന്നീ ഗോത്രങ്ങളാണ് തുഎന്‍സാങിന്റെ ഭൂപ്രഭുക്കള്‍ അഥവാ ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ . ഇവര്‍ക്ക് പുറമെ പട്ടണത്തിന്റെ ചില ഭാഗങ്ങളില്‍ സുമി നാഗന്മാരും പാര്‍പ്പുറപ്പിച്ചിട്ടുണ്ട്.

കരകൌശലങ്ങള്‍, കൈത്തറികള്‍, ആഭരണങ്ങള്‍ - സന്ദര്‍ശകരുടെ ആസ്വാദനങ്ങള്‍ക്കിണങ്ങിയത്

കരകൌശലങ്ങള്‍ക്കും അതുപോലെ കൈത്തറി നെയ്ത്തുകള്‍ക്കും പേര് കേട്ടതാണ് തുഎന്‍സാങ്. ലോകത്തുള്ള ഏത് ഫാഷന്‍ഭ്രമക്കാരെയും അമ്പരപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന പരമ്പരാഗത നാഗാവസ്ത്രങ്ങളണിഞ്ഞ സ്ത്രീകളെയും പുരുഷന്മാരെയും കാണേണ്ടത് തന്നെയാണ്. കടുംചുവപ്പ് നിറവും ഗഹനമായ നെയ്ത്ത് വേലകളും അഴകാര്‍ന്ന ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള തുഎന്‍സാങിന്റെ വാണിഭത്തെരുവുകള്‍ ഏത് സന്ദര്‍ശകരെയും പിടിച്ച്നിര്‍ത്തും. അപൂര്‍വ്വവും അന്യാദൃശവുമായ ഈ കരകൌശലങ്ങള്‍ തിരയാനായി ഒരു പകല്‍ വിനിയോഗിക്കുന്നത് തുഎന്‍സാങിലേക്കുള്ള യാത്രയെ സാര്‍ത്ഥകമാക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ജില്ലയിലെ ഇതര സഞ്ചാരകേന്ദ്രങ്ങളായ ലൊങ്ട്രോക്, കിഫിരെ, പുങ്ഗ്രൊ എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് ഇവിടെനിന്ന് യാത്രചെയ്യാം.

തുഎന്‍സാങ് പ്രശസ്തമാക്കുന്നത്

തുഎന്‍സാങ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തുഎന്‍സാങ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം തുഎന്‍സാങ്

 • റോഡ് മാര്‍ഗം
  തുഎന്‍സാങിനെ ദേശീയപാത 155, ദിമപുരുമായി ബന്ധിപ്പിക്കുന്നുണ്ട്. പട്ടണത്തിന്റെ ജീവനാഢിയാണ് ഈ പാത. ഇതിലൂടെ ടാക്സികളും ബസ്സുകളും സന്ദര്‍ശകരെ തുഎന്‍സാങിലേക്ക് ആനയിക്കുന്നു. സന്ദര്‍ശകര്‍ക്ക് ദിമപുരിലെത്തി അവിടെനിന്ന് തുഎന്‍സാങിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ചേരാനും കഴിയും. അതുപോലെ മരിയാനി, ആംഗുരി സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്കും റോഡ് മാര്‍ഗ്ഗമാണ് തുഎന്‍സാങില്‍ എത്താനാവുക.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തുഎന്‍സാങില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ആംഗുരി റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ താവളം. അധികം ദൂരെയല്ലാതെ മരിയാനി റെയില്‍വേ സ്റ്റേഷനുമുണ്ട്. ദിമപുരിലേക്ക് ട്രെയിനില്‍ യാത്രചെയ്ത് അവിടെനിന്ന് 600 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം തുഎന്‍സാങില്‍ എത്താവുന്നതാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടൂറിസ്റ്റ് ടാക്സികളും ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും അനായാസം ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ദിമപുര്‍ ആണ് തുഎന്‍സാങിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഈ വിമാനത്താവളത്തില്‍ നിന്ന് വിവിധ വാഹനങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കും. തുഎന്‍സാങിനോട് അടുത്തുള്ള മറ്റ് എയര്‍പോര്‍ട്ടുകള്‍ , ഇവിടെനിന്ന് 113 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ടും 183 കിലോമീറ്റര്‍ അകലെ ആസ്സാമിലെ ലഖിംപുര്‍ ജില്ലയിലുള്ള ലിലബാരി എയര്‍പോര്‍ട്ടും അത്രയും തന്നെ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ദിബരുഗര്‍ എയര്‍പോര്‍ട്ടുമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Dec,Thu
Return On
10 Dec,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
09 Dec,Thu
Check Out
10 Dec,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
09 Dec,Thu
Return On
10 Dec,Fri