ഉഡുപ്പി ജില്ലയില്‍ എന്‍എച്ച് 17ലാണ് സാലിഗ്രാമമെന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. നരസിംഹ പ്രതിഷ്ഠയുള്ള കൂറ്റര്‍ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആയിരം വര്‍ഷത്തോളം പഴക്കമുണ്ട് ഇതിനെന്നാണ് കരുതുന്നത്. നാരദ മഹര്‍ഷിയാണ് ഇവിടെ ഗുരു നരസിംഹ പ്രതിഷ്ഠ നടത്തിയതെന്നാണ് കരുതപ്പെടുന്നത്. എല്ലാവര്‍ഷവും നടക്കുന്ന രഥോത്സവത്തിന് അനേകമാളുകള്‍ ഇവിടെയെത്താറുണ്ട്. ഉഡുപ്പിയ്ക്കും കുന്ദാപുരയ്ക്കും ഇടയിലാണ് ഈ സ്ഥലം.



Click it and Unblock the Notifications