Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മറവാന്തെ

വെള്ളമണല്‍ വിരിച്ച കടല്‍ത്തീരങ്ങളുമായി മറവാന്തെ

32

കര്‍ണാടകയിലെ തെക്കന്‍ കാനറ ജില്ലയിലെ മനോഹരമായ ഒരു കടല്‍ത്തീര പ്രദേശമാണ് മറവാന്തെ. വലതുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും ഇടതുവശത്ത് സൗപര്‍ണിക നദിയുമാണ് മറവാന്തെയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍. കുന്താപുരയ്ക്കടുത്തുള്ള ഈ ബീച്ചിലേക്ക് ഉടുപ്പിയില്‍ നിന്നും കൃത്യം 50 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ബാംഗ്ലൂരില്‍ നിന്നും 450 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറവാന്തെയിലെത്താം.

കിലോമീറ്ററുകളോളം വെള്ളമണല്‍വിരിച്ചു നീണ്ടുനിവര്‍ന്നു കിടക്കുന്ന മറവാന്തെ ബീച്ചിന് കന്യാബീച്ച് എന്നൊരു വിളിപ്പേര് കൂടിയുണ്ട്. കൊല്ലൂരിനും കുടജാദ്രി മലനിരകള്‍ക്കും സമീപത്തായാണ് വിനോദസഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനമായ ഈ ബീച്ച് സ്ഥിതിചെയ്യുന്നുത്. നാഷണല്‍ ഹൈവേ 17 ല്‍നിന്നും കേവലം നൂറുമീറ്റര്‍ അകലത്തായിക്കിടക്കുന്ന മറവാന്തെ ബീച്ചിലേക്ക് എത്തിച്ചേരാനും സഞ്ചാരികള്‍ക്ക് എളുപ്പമാണ്.

അനന്തമായ കടല്‍ത്തീരവും തീരത്ത് തലയാട്ടി നില്‍ക്കുന്ന പനകളും നേര്‍ത്ത തിരയിളക്കവും ആസ്വദിച്ചുകൊണ്ട് മനോഹരമായ ഒരു സായാഹ്നസവാരി മാത്രം മതി, മറവാന്തെ ബീച്ച് മറക്കാനാവാത്ത ഒരു അനുഭവമായി ഉള്ളില്‍ നില്‍ക്കാന്‍. ബീച്ചിന് തെക്കുവശത്ത് ത്രാസി എന്ന സ്ഥലമാണ്. മറുവശത്ത് പദുക്കോണ്‍ വില്ലേജും തൊട്ടുകിടക്കുന്ന സൗപര്‍ണികനദിയും. മറവാന്തെയുടെ തീരങ്ങളില്‍ കാലാവസ്ഥ സന്തുലിതമല്ല. വേനല്‍ക്കാലത്ത് പൊതുവെ ചൂട് കൂടിയ കാലാവസ്ഥയാണ് ഇവിടെ. ശീതകാലത്ത് വളരെ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുക.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള ശീതകാലമാണ് മറവാന്തെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കടലില്‍ നീന്തുവാനും ഇക്കാലം അനുയോജ്യമാണ്. തുളുവും കന്നഡയുമാണ് പ്രധാന ഭാഷകള്‍. റോഡ്, റെയില്‍, വിമാന മാര്‍ഗ്ഗങ്ങളില്‍ ഇവിടെയെത്തിച്ചേരാന്‍ എളുപ്പമാണ്. മംഗലാപുരം ബാജ്‌പെ എയര്‍പ്പോര്‍ട്ടാണ് സമീപ വിമാനത്താവളം. മംഗലാപുരത്ത് നിന്നും ടാക്‌സിയിലോ ബസ്സിലോ മറവാന്തെയില്‍ എത്തിച്ചേരാം. മംഗലാപുരം തന്നെയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും.

മറവാന്തെ പ്രശസ്തമാക്കുന്നത്

മറവാന്തെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മറവാന്തെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മറവാന്തെ

  • റോഡ് മാര്‍ഗം
    കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ മറവാന്തെയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. 110 കിലോമീറ്റര്‍ ദൂരത്താണ് മംഗലാപുരം. ഗോകര്‍ണം (130), ഗോവ (275), ബാംഗ്ലൂര്‍ (450) എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള ദൂരം. നിരവധി ലക്ഷ്വറി, ഏസീ ബസ്സുകളും ടാക്‌സി, കാബുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. കുന്താപുരയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 18 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവിടെനിന്നും പ്രധാന നഗരങ്ങളിലേക്ക് ട്രെയിനുകളില്ല. 110 കിലോമീറ്റര്‍ ദൂരത്താണ് മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി മറവാന്തെയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റെയില്‍, വിമാന മാര്‍ഗ്ഗങ്ങളില്‍ ഇവിടെയെത്തിച്ചേരാന്‍ എളുപ്പമാണ്. മംഗലാപുരം ബാജ്‌പെ എയര്‍പ്പോര്‍ട്ടാണ് സമീപ വിമാനത്താവളം. 110 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മംഗലാപുരത്ത് നിന്നും ടാക്‌സിയിലോ ബസ്സിലോ മറവാന്തെയില്‍ എത്തിച്ചേരാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu