മിതോഷ്ണമേഖലകളുടേതിനു തുല്യമായ കാലാവസ്ഥയാണ് ഉത്തരകാശിയില്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖമുള്ള അന്തരീക്ഷമാകും ഇവിടെയുണ്ടാകുക. ക്ഷേത്രങ്ങളില്‍ വിവിധ ആഘോഷങ്ങള്‍ നടക്കുന്ന മഴക്കാലത്തും വേനല്‍ക്കാലത്തും ഉത്തരകാശി സന്ദര്‍ശിക്കുന്നതാകും ഉചിതം.
ഉത്തരകാശിയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെ വേനലാണ്.30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വേനലില്‍ ഇവിടത്തെ താപനില.
ജൂലൈ മുതല്‍ ഉത്തരകാശിയില്‍ മഴക്കാലം തുടങ്ങും. സെപ്തംബര്‍ വരെ നീണ്ടുകിടക്കുന്ന ഇക്കാലത്ത് പരമാവധി മഴ ഇവിടങ്ങളില്‍ ലഭിക്കാറുണ്ട്.അതേസമയം ഉത്തരകാശിയിലെ ഒട്ടുമിക്ക ആഘോഷങ്ങളും മഴക്കാലത്താണ് നടക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ നീണ്ട മഞ്ഞുകാലങ്ങളില്‍ ഉത്തരകാശിയിലെ താപനില 0 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.