മനോഹരമായ കാഴ്ചകള്‍ തരുന്ന ഒരിടമാണ് ചപ്പോറ കോട്ട. എന്നാലും ഗോവയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നോട്ടക്കുറവിന്റേതായ പല ലക്ഷണങ്ങളും ഇവിടെ കാണാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവീകരണത്തിന്റെ യാതൊരു പദ്ധതികളും ഇവിടെ നടന്നിട്ടില്ല. സുന്ദരമായ നിര്‍മിതിയും പോര്‍ട്ടുഗീസ് നിര്‍മാണശൈലിയുമാണ് അതിമനോഹരമായ പ്രകൃതിഭംഗിക്കൊപ്പം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
ചപ്പോറ കോട്ടയുടെ പ്രത്യേകത
പോര്‍ട്ടുഗീസുകാരാണ് ചപ്പോറ ഫോര്‍ട്ട് നിര്‍മിച്ചത്. 1617 ലായിരുന്നു ഇത്. പ്രശസ്തമായ മറ്റൊരു കോട്ടയായ അഗോഡയടക്കം നിരവധി കോട്ടകള്‍ പോര്‍ട്ടുഗീസുകാര്‍ ഇക്കാലത്ത് പണികഴിപ്പിക്കുകയുണ്ടായി. വാഗത്തോര്‍ ബീച്ചിന് സമീപത്തായാണ് ചപ്പോറ കോട്ട സ്ഥിതിചെയ്യുന്നത്. മാപുസയില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ വളെരെ എളുപ്പമാണ്. ഏതാണ്ട് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാപുസയില്‍ നിന്നും ചപ്പോറ കോട്ടയിലെത്താം.
ബാഗ, കലാന്‍ഗുട്ട്, അഞ്ജുന തുടങ്ങിയ ബീച്ചുകളില്‍ നിന്നും വളരെ അടുത്താണ് ഈ കോട്ട. പനജിയില്‍ നിന്നോ വാസ്‌കോയില്‍ നിന്നോ കാബ് മാര്‍ഗം ചപ്പോറയിലെത്താന്‍ സാധിക്കും. സ്വന്തമായി വാഹം ഉണ്ടെങ്കിലോ ഒരു വാഹനം വാടകയ്‌ക്കെടുത്താലോ ഇവിടം ചുറ്റിനടന്നുകാണാന്‍ വളരെ എളുപ്പമാണ്. വേനല്‍ക്കാലമാണ് ചപ്പോറ കോട്ട സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.



Click it and Unblock the Notifications