വാല്‍പ്പാറയില്‍ നിരവധി വ്യു പോയിന്റുകളുണ്ട്. വാല്‍പ്പാറയിലേക്കുള്ള വഴിയിലുള്ള ലോംസ് വ്യു പോയിന്റാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള ചുരത്തില്‍ ഒമ്പതാം വളവിലാണ് ഈ വ്യു പോയിന്റ്. ആളിയാര്‍ ഡാമും സമീപപ്രദേശങ്ങളും ഇവിടെ നിന്നാല്‍ കാണാം.
പൊള്ളാച്ചി ടൗണും, സമതല പ്രദേശങ്ങളുടെ കാഴ്ചയും ഇവിടെ നിന്നാല്‍ ലഭിക്കും. മഞ്ഞും, മലനിരകളും, സമതലങ്ങളും, നദികളുമെല്ലാം കൂടിച്ചേര്‍ന്നുള്ള വിശാലമായ ഈ വിദൂര ദൃശ്യം കാഴ്ചക്കാരുടെ മനസിനെ സ്പര്ശിക്കാതിരിക്കില്ല.വാല്‍പ്പാറ സങ്കിലി റോഡിലെ നല്ലമുടി പൂഞ്ചോലൈ മറ്റൊരു വ്യു പോയിന്റാണ്. കാദംപരായ് ഡാം, നമ്പര്‍ പാറൈ തുടങ്ങിയ പ്രദേശങ്ങള്‍ ഇവിടെ നിന്ന് കാണാം.