Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വെനൂര്‍

ജൈനക്ഷേത്രങ്ങള്‍ കാണാന്‍ വെനൂരിലേയ്ക്ക്

4

കര്‍ണാടകത്തിലെ പ്രമുഖ ജൈനമത തീര്‍ത്ഥാടന കേന്ദ്രമാണ് ദക്ഷിണ കന്നഡ ജില്ലയിലുള്ള വെനൂര്‍. ഗുരുപുര്‍ നദിക്കരയിലുള്ള ഈ കൊച്ചു പട്ടണം ഒരുകാലത്ത് സര്‍വ്വ ഐശ്വര്യങ്ങളും കളിയാടിയിരുന്ന സ്ഥലമായിരുന്നു. അജില സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നുവത്രേ ഒരുകാലത്ത് വെനൂര്‍. രാജ്യത്തെ പ്രമുഖ ജൈനമതകേന്ദ്രങ്ങളില്‍ ഒന്നാണിത്. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്മാരിലൊരാളായ ഗോമടേശ്വരന്റെ 35 അടി ഉയരമുള്ള ഭീമന്‍ കല്‍പ്രതിമയാണ് വെനൂരിലെ ഏറ്റവും വലിയ ആകര്‍ഷണ ഘടകം.

ജൈമനതകേന്ദ്രമാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ദേശം, ഭാഷ, മതം എന്നീ വ്യത്യാസങ്ങളേതുമില്ല. വെനൂരിലും പരിസരത്തുമായി വാസ്തുവിദ്യാ വിസ്മയങ്ങളായി നില്‍ക്കുന്ന ഏറെ ക്ഷേത്രങ്ങളും മറ്റ് ചരിത്രശേഷിപ്പുകളുമുണ്ട്. പാരമ്പര്യവും ചരിത്രവും അന്വേഷിച്ചെത്തുന്നവര്‍ക്കും വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ കൊതിയ്ക്കുന്നവര്‍ക്കും പറ്റിയ സ്ഥലമാണ് വെനൂര്‍.

1604ല്‍ ജൈന രാജാവായിരുന്ന തിമ്മണ്ണ അജിലയാണ് ഗോമടേശ്വരന്റെ വലിയ പ്രതിമ ഇവിടെ പണികഴിപ്പിച്ചത്. കര്‍ണാടകത്തില്‍ ഇതുള്‍പ്പെടെ ഇത്തരത്തില്‍ നാല് ഗോമടേശ്വര പ്രതികളാണുള്ളത്. ഇതുകൂടാതെ വെനൂര്‍ ഏറെ ജൈന ബസതികളുണ്ട്. ഇവിടെയുള്ള പുരാതനക്ഷേത്രങ്ങളില്‍ രണ്ടെണ്ണം ഗോമടേശ്വര പ്രതിയുടെ അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. സഹ്യാദ്രിനിരകളൊരുക്കുന്ന മനോഹരമായ കാഴ്ചകളും പുരാതന ക്ഷേത്രങ്ങളുമെല്ലാം ചേര്‍ന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷം ഇവിടെ കാണാന്‍ കഴിയും. കര്‍ക്കളയിലെ ധര്‍മ്മസ്ഥലയുമായി വളരെ അടുത്താണ് വെനൂരിന്റെ കിടപ്പ്. മംഗലാപുരത്തുനിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെയെത്താം.

വെനൂര്‍ പ്രശസ്തമാക്കുന്നത്

വെനൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വെനൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വെനൂര്‍

  • റോഡ് മാര്‍ഗം
    മംഗലാപുരം, ഉഡുപ്പി, ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെനൂരിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ആഢംബര ബസുകളുള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വെനൂരില്‍ റെയില്‍വേ സ്‌റ്റേഷനില്ല. മംഗലാപുരം റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ളത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടിമാര്‍ഗ്ഗം ഇവിടെയെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം വിമാനത്താവളമാണ് തൊട്ടടുത്തുള്ളത്. ഇവിടെനിന്നും വെനൂരിലേയ്ക്ക് 50 കിലോമീറ്ററാണ് ദൂരം. മംഗലാപുരത്തുനിന്നും ബസിനോ ടാക്‌സിയിലോ വെനൂരിലെത്താം. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വെനൂരിലേയ്ക്ക് 290 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed

Near by City