Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിദിഷ » കാലാവസ്ഥ

വിദിഷ കാലാവസ്ഥ

നിരവധി ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഉത്സവ കാലമാണ്‌ വിദിഷ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ആചാരങ്ങളുടെ ഭാഗമായാണ്‌ ആഘോഷങ്ങള്‍ നടക്കാറ്‌ . സന്ദര്‍ശനത്തിനൊപ്പം ഈ ആഗോഷങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. ഈ കാലയളവില്‍ കാലാവസ്ഥയും തെളിഞ്ഞതായിരിക്കും.

വേനല്‍ക്കാലം

വിദിഷയിലെ വേനല്‍ക്കാലം ചൂടേറിയതാണ്‌. 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരാറുണ്ട്‌. അതുകൊണ്ടു തന്നെ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

മഴക്കാലം

വിദിഷയില്‍ ശക്തമായ വര്‍ഷകാലം ഉണ്ടാകാറില്ല. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ സാധാരണയായി വിദിഷയിലെ വര്‍ഷകാലം. മിതമായ മഴമാത്രമെ ഇക്കാലയളവില്‍ ഉണ്ടാകാറുള്ളു.

ശീതകാലം

വിദിഷയിലെ ശൈത്യകാലം വളരെ തെളിഞ്ഞതാണ്‌. ശൈത്യകാലത്തിന്റെ തുടക്കവും അവസാനവും വവളരെ ആസ്വാദ്യകരമാണ്‌. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വെരയാണ്‌ വിദിഷയിലെ ശൈത്യകാലം.