Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിജയദുര്‍ഗ് » കാലാവസ്ഥ

വിജയദുര്‍ഗ് കാലാവസ്ഥ

വേനല്‍ക്കാലം

ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലമാണ് വിജയദുര്‍ഗില്‍ വേനല്‍ക്കാലം. ഈ സമയത്തെ കൂടുയ താപനില 32 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെല്‍ഷ്യസുമാണ്. തീരദേശമായതിനാല്‍ കടുത്ത ചൂടാണ് വേനല്‍പകലുകളില്‍ അനുഭവപ്പെടുക. സ്ഥലങ്ങളെല്ലാം ചുറ്റിനടന്ന് കാണാന്‍ പദ്ധതിയുണ്ടെങ്കില്‍ ഈ സമയത്ത് യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ പകുതിമുതല്‍ ഒക്ടോബര്‍ പകുതിവരെയാണ് വിജയദുര്‍ഗില്‍ മഴപെയ്യുന്നത്. കാര്യമായ മഴപെയ്യുന്നസ്ഥലമാണിത്, ഈ സമയത്ത് ചൂട് കുറയുമെങ്കിലും സ്ഥലങ്ങള്‍ കാണലിന് മഴ വില്ലനാകുമെന്നുറപ്പാണ്. എങ്കിലും വിജയദുര്‍ഗിലെ മഴ ആസ്വാദ്യകരമാണ്, പ്രത്യേകിച്ച് മഴക്കാലയാത്രകള്‍ ഇഷ്ടമുള്ളവര്‍ക്ക് വിജയദുര്‍ഗിലെ മഴക്കാലം നല്ലയാത്രാസമയമാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിയുടെ ആദ്യപകുതിവരെയാണ് ശീതകാലം.  വിജയദുര്‍ഗ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. ഈ സമയത്തെ കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസാണ്.