Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വിജയദുര്‍ഗ്

വിജയദുര്‍ഗ് മനോഹരമായ തീരനഗരം

10

മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശം പലര്‍ക്കും എത്രകണ്ടാലും മതിവരാത്തൊരു സ്ഥലമാണ്, മനോഹരമായ ബീച്ചുകളും പശ്ചിമഘട്ടനിരകളും കാടുകളുമെല്ലാം ചേര്‍ന്നൊരുക്കുന്ന കാഴ്ചകളുടെ അക്ഷയഖനിയാണ് കൊങ്കണ്‍. കൊങ്കണിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ സിന്ധുദുര്‍ഗ് ജില്ലയിലെ തീരദേശത്തുള്ള മറ്റൊരു പ്രധാന കേന്ദ്രമാണ് വിജയദുര്‍ഗ്. ഗെരിയ എന്നാണ് സിന്ധുദുര്‍ഗിന്റെ ഔദ്യോഗിക നാമം. മുംബൈയില്‍ നിന്നും 485 കിലോമീറ്റര്‍ അകലെ കിടക്കുന്ന സിന്ധുദുര്‍ഗ് തീരദേശങ്ങളെയും മനോഹരമായ പ്രകൃതിയെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഓരോ വരവിലും നവ്യാനുഭവം പകരുന്നൊരു സ്ഥലമാണ്.

വിജയദുര്‍ഗ് ഉള്‍പ്പെടുന്ന സിന്ധുദുര്‍ഗ് പ്രദേശം മറാത്ത രാജാക്കന്മാരുടെ ഭരണകാലത്തെ പ്രധാനപ്പെട്ട ഒരു നാവികസേനാകേന്ദ്രമായിരുന്നു. ഇപ്പോഴും ഇതൊരു പ്രധാന തുറമുഖമാണ്. മനോഹരമായ ബീച്ചുകള്‍, വിജയദുര്‍ഗ് ഉള്‍പ്പെടെയുള്ള ചരിത്രമുറങ്ങുന്ന കോട്ടകള്‍, കാടുകള്‍ കുന്നിന്‍പുറങ്ങള്‍ എന്നുവേണ്ട പലസാധ്യതകളാണ് സഞ്ചാരികളെക്കാത്ത് വിജയദുര്‍ഗിലുള്ളത്. ബീച്ചുകളിലെല്ലാം തെങ്ങും പനകളുമുള്‍പ്പെടെയുള്ള വൃക്ഷലതാദികള്‍ വളര്‍ന്നുനില്‍ക്കുകയാണ്. അല്‍ഫോന്‍സാ മാമ്പഴത്തോട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

മാമ്പഴക്കാലമായാല്‍ എങ്ങും അല്‍ഫോന്‍സയുടെ കൊതിയൂറുന്ന ഗന്ധമാണ്. വിളവെടുപ്പ് കാലത്ത് പൊതുവേ വിലകൂടിയ മാമ്പഴഇനമായ അല്‍ഫോന്‍സ അല്‍പം വിലക്കുറവില്‍ സ്വന്തമാക്കുകയും ചെയ്യാം. മരത്തില്‍ത്തീര്‍ത്ത ചരിഞ്ഞ മേല്‍ക്കൂരകളുള്ള പരമ്പരാഗത വീടുകള്‍ ഈ പ്രദേശത്തിന്റെ പ്രത്യേക സൗന്ദര്യത്തിന് മാറ്റുകൂട്ടുകയും അപൂര്‍വ്വതയായി നിലനില്‍ക്കുകയും ചെയ്യുന്നു.

വിജയദുര്‍ഗ് കോട്ട

വാസ്തുവിദ്യാ വിസ്മയമാണ് ഈ കോട്ട. വിജയദുര്‍ഗ് കോട്ടയുടെ പേരിലാണ് ഈ സ്ഥലംപോലും അറിയപ്പെടുന്നത്. ഫോര്‍ട്ട് വിക്ടര്‍ എന്നൊരു പേരും കൂടിയുണ്ട് ഈ കോട്ടയ്ക്ക്. മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജി മഹാരാജാണ് ഈ കോട്ട പണിതത്. ഏതാണ്ട് മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വാസ്തുവിസ്മയം നിര്‍മ്മിച്ചത്. കോട്ടയുടെ മൂന്നുഭാഗത്തും കടലാണ്. അതിക്രമിച്ചുകയറാനെത്തുന്ന വിദേശ സൈന്യങ്ങളെ തുരത്തുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോട്ടപണിതത്.

അത്രയേറെ തന്ത്രപ്രധാനമായ സ്ഥലമായതുകൊണ്ടുതന്നെയാകണം ശിവജി സിന്ധുദുര്‍ഗ് പ്രദേശത്ത് ഇത്രയും പ്രാധാന്യത്തോടെ കടല്‍ക്കോട്ടകള്‍ പണിതത്. മൂന്ന് വരികളിലായി പണിത ചുവരുകളാണ് കോട്ടയുടെ പ്രത്യേകത. ഒട്ടേറെ ഗോപുരങ്ങളും കെട്ടിടങ്ങളും എല്ലാമുണ്ട് പതിനേഴ് ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന കോട്ടയില്‍. ഗോപുരങ്ങളെല്ലാം വളരെ അകലേനിന്നുതന്നെ കാണാന്‍ കഴിയും.

കോട്ടയുടെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കിയ ബ്രിട്ടീഷ് സൈന്യം ഒരിക്കല്‍ ഇത് പിടിച്ചടക്കിയിരുന്നു. ബ്രിട്ടീഷുകാര്‍ ഈ കോട്ടയെ ഫോര്‍ട്ട് അഗസ്റ്റസ് എന്നാണ് വിളിച്ചത്. കോട്ടയ്ക്കടുത്തുള്ള ഹാര്‍ബര്‍ ശിവജിയുടെ കാലത്ത് യുദ്ധക്കപ്പലുകളും മറ്റും നങ്കൂരമിടാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു. ഈസ്‌റ്റേണ്‍ ഗിബ്രാല്‍ടര്‍ എന്നൊരു പേരുകൂടിയുണ്ട് വിജയദുര്‍ഗ് കോട്ടയ്ക്ക്. കോട്ടയില്‍ നിന്നും ഒരുകിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന നേവല്‍ ഡോക്കിലായിരുന്നു മറാത്ത യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്.

 തോരണ കോട്ടയാണ് മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. കൂടാതെ വിജയദുര്‍ഗില്‍ അങ്ങോളമിങ്ങോളം ഒട്ടേറെ ദേവന്മാരുടെ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളുമുണ്ട്. മാരുതി, മഹാപുരുഷ്, മഹാദിയോ എന്നിങ്ങനെ വിവിധ ദേവകളുടെ ക്ഷേത്രങ്ങളും കാണാം. ഹൈന്ദവരുടെ പുണ്യസ്ഥലമായി കണക്കാക്കുന്ന രാമേശ്വരം ക്ഷേത്രവും ഇവിടെയാണ്.

വിജയദുര്‍ഗിലെ മറ്റുകാഴ്ചകള്‍

വിജയദുര്‍ഗ് പട്ടണത്തിലെത്തിയാല്‍ മല്‍വാനി വിഭവങ്ങളുടെ രുചിയറിയാതെ തിരിച്ചുപോകാനേ പാടില്ല. മല്‍വാനി കറിയാണ് പട്ടികയിലെ താരം. സോള്‍ കഡിയാണ് മറ്റൊരു പേരുകേട്ട വിഭവം. മത്സ്യപ്രിയര്‍ക്ക് ശരിയ്ക്കും പറഞ്ഞാല്‍ വിജയദുര്‍ഗ് ഉള്‍പ്പെടുന്ന സിന്ധുദുര്‍ഗ് പ്രദേശം ശരിയ്ക്കുമൊരു പറുദീസയാണ്. നല്ല പുതുപുത്തന്‍ കടല്‍മീന്‍ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് ഇവിടെ ലഭിയ്ക്കുക. ഇവിടുത്തെ ജനങ്ങളാകട്ടെ ശരിയ്ക്കും സല്‍ക്കാരപ്രിയരാണുതാരം. താമസിക്കാനും ഭക്ഷണം കഴിയ്ക്കാനുമായി ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. വേനല്‍ക്കാലത്താണ് യാത്രയെങ്കില്‍ അല്‍ഫോന്‍സ രുചിക്കാതെയും വാങ്ങാതെയും നാട്ടിലേയ്ക്ക് തിരിയ്ക്കരുത്. പ്ലാവുകള്‍ ഏറെയുള്ള സ്ഥലമായതിനാല്‍ത്തന്നെ നല്ല തേനൂറുന്ന ചക്കപ്പഴയും ലഭിയ്ക്കും വേനല്‍ക്കാലത്തുചെന്നാല്‍. കശുവണ്ടിപ്പരിപ്പ് സംസ്‌കരണം ഇവിടുത്തെ ഒരു പ്രധാന ജീവിതമാര്‍ഗ്ഗമാണ്, ഒട്ടേറെ കശുവണ്ടിഫാക്ടറികളുണ്ടിവിടെ. ഇവിടങ്ങളിലും സന്ദര്‍ശിയ്ക്കാവുന്നതാണ്.

തീരദേശമായതുകൊണ്ടുതന്നെ ഈര്‍പ്പം കൂടുതലുള്ള അന്തരീക്ഷമാണ് ഇവിടുത്തേത്. അതുകൊണ്ട് വേനല്‍ക്കാലത്തെ ചൂടിന് കടുപ്പവും കൂടുതലാണ്. വേനല്‍ക്കാലത്ത് യാത്ര പ്ലാന്‍ചെയ്യുകയാണെങ്കില്‍ അങ്ങുമിങ്ങും നടന്ന് സ്ഥലങ്ങള്‍ കാണുകയെന്നത് വലിയ ബുദ്ധിമുട്ടാകും. എന്നാല്‍ മാങ്ങ, ചക്ക വിളവെടുപ്പ് കാലമാഗ്രഹിച്ചെത്തുന്നവര്‍ക്ക് വേനല്‍ക്കാലം തന്നെയാണ് നല്ലസമയം. തീരദേശമായതിനാല്‍ മഴയുടെകാര്യത്തിലും ഒട്ടും കുറവില്ല, പക്ഷേ മഴക്കാലത്തെ വിജയദുര്‍ഗ് സന്ദര്‍ശനം മഴയെപ്രണയിയ്ക്കുന്നവര്‍ ഇഷ്ടപ്പെടുമെന്നകാര്യത്തില്‍ സംശയം വേണ്ടി, നിറയെ പച്ചപ്പെടുത്തണിഞ്ഞ് മഴക്കാലത്ത് വിജയദുര്‍ഗ് കൂടുതല്‍ സുന്ദരമാകും. പതിവുപോലെ ശീതകാലമാണ് വിജയുദര്‍ഗിലെയും ഏറ്റവും നല്ലകാലാവസ്ഥയുള്ള സമയം. ഈ സമയത്ത് അധികം ചൂടും ്അധികം തണുപ്പും അനുഭവപ്പെടാറില്ല. കോട്ടകളും ക്ഷേത്രങ്ങളുമെല്ലാം കാണാനും യാത്രചെയ്യാനുമെല്ലാം പറ്റിയ കാലാവസ്ഥ ഇതുതന്നെയാണ്.

മഹാരാഷ്ട്രയുടെ എല്ലാഭാഗത്തുനിന്നും ഗോവ, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നും വിജയദുര്‍ഗില്‍ സുഖമായി എത്തിച്ചേരാം. വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ പനജിയിലാണ് അടുത്തുള്ള വിമാനത്താവളം. അവിടെനിന്നും ടാക്‌സിയില്‍ വിജയദുര്‍ഗിലെത്താം. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കുടല്‍, രാജപുര്‍ എന്നീ സ്റ്റേഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ ഇറങ്ങണം. റോഡുമാര്‍ഗ്ഗമാണെങ്കില്‍ പുനെ, മുംബൈ, ഗോവ, മംഗലാപൂരം എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ബസുകളിലോ വാടകവണ്ടികളിലോ സുഖമായി ഇവിടെയെത്താം. ടൂറിസം ഭൂപടത്തില്‍ വിജയദുര്‍ഗിന് പ്രത്യേക പരിഗണനനല്‍കി ഉയര്‍ത്തിക്കൊണ്ടുവരാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പലവിധ പദ്ധതികല്‍ ആവിഷ്‌കരിക്കുന്നുണ്ട്.

വിജയദുര്‍ഗ് പ്രശസ്തമാക്കുന്നത്

വിജയദുര്‍ഗ് കാലാവസ്ഥ

വിജയദുര്‍ഗ്
28oC / 82oF
 • Cloudy
 • Wind: NNW 17 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വിജയദുര്‍ഗ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വിജയദുര്‍ഗ്

 • റോഡ് മാര്‍ഗം
  മുംബൈ, രാജപുര്‍, പുനെ തുടങ്ങിയസ്ഥലങ്ങളില്‍ നിന്നും ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിജയദുര്‍ഗിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ബസുകളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് യാത്രക്കൂലിയിലും മാറ്റംവരും. സാധാരണ ബസുകളില്‍ മുംബൈയില്‍ നിന്നും വിജയദുര്‍ഗിലേയ്ക്ക് ഏതാണ്ട് 400 രൂപയാണ് യാത്രാക്കൂലി, ഗോവയില്‍ നിന്നാണെങ്കില്‍ 300 രൂപയാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കൊങ്കണ്‍ റെയില്‍വേ ലൈനിലെ കുടല്‍, രാജപുര്‍ എന്നീ സ്റ്റേഷനുകളാണ് വിജയദുര്‍ഗിന് അടുത്തുള്ളത്. മഹാരാഷ്ട്രയിലെയും പുറത്തെയും നഗരങ്ങളില്‍ മിക്കയിടങ്ങളില്‍ നിന്നും ഇതുവഴി നിത്യേന തീവണ്ടിസര്‍വ്വീസുകളുണ്ട്. തീവണ്ടിയിലാകുമ്പോള്‍ യാത്രച്ചെലവും കുറവാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഗോവയിലെ പനജി വിമാനത്താവളമാണ് തൊട്ടടുത്തുള്ളത്. 180 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. പനജിയില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗമോ, ബസ്, ടാക്‌സി മാര്‍ഗ്ഗമോ വിജയദുര്‍ഗില്‍ എത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Jul,Fri
Return On
20 Jul,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jul,Fri
Check Out
20 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jul,Fri
Return On
20 Jul,Sat
 • Today
  Vijaydurg
  28 OC
  82 OF
  UV Index: 7
  Cloudy
 • Tomorrow
  Vijaydurg
  27 OC
  81 OF
  UV Index: 6
  Patchy rain possible
 • Day After
  Vijaydurg
  28 OC
  82 OF
  UV Index: 6
  Patchy rain possible