നാഗ്പൂര്‍ ബാബാ സാഹേബ് അംബേദ്കര്‍ വിമാനത്താവളമാണ് വാര്‍ധയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 74 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. മുംബൈയില്‍ നിന്നും നിരവധി വിമാനങ്ങളുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും വാര്‍ധയിലെത്താന്‍ നിരവധി ടാക്‌സികളും സ്വകാര്യ വാഹനങ്ങളും ലഭ്യമാണ്. നോണ്‍ എ സി കാബുകള്‍ക്ക് കിലോമീറ്ററിന് ശരാശരി 7 രൂപയാണ് ചാര്‍ജ്ജ്. മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം, ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളം, നാന്ദെഡ് വിമാനത്താവളം തുടങ്ങിയവയാണ് വാര്‍ധയിലെത്താനുള്ള മറ്റ് സാധ്യതകള്‍.