Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വാര്‍ധ

ചരിത്ര പ്രൗഢിയില്‍ വാര്‍ധ

13

ചാലൂക്യരും മൗര്യന്മാരും രജപുത്രരും ശതവാഹനന്മാരുമടക്കമുള്ള നിരവധി പ്രൗഢരായ രാജവംശങ്ങളുടെ ഭരണകാലത്തെക്കുറിച്ചുള്ള ചരിത്രമാണ് വാര്‍ധയ്ക്ക് സഞാരികളോട് പറയാനുള്ളത്. 1351 കാലഘട്ടത്തില്‍ വാര്‍ധ ബഹാമാനി രാജവംശത്തിന്റെ കീഴിലായിരുന്നു. ബഹാമാനി രാജവംശത്തിന്റെ ക്ഷയത്തെത്തുടര്‍ന്ന് വാര്‍ധ 1518 ല്‍ ഇമാദ് ഷാഹി ഭരണാധികാരികളുടെ കൈവശമായി. തുടര്‍ന്ന് നിരവധി രാജവംശങ്ങള്‍ വാര്‍ധ ഭരിച്ചു. മുഗള്‍ ചക്രവര്‍ത്തിമാരുടെ കയ്യില്‍ നിന്നും വാര്‍ധ ബ്രട്ടീഷുകാരുടെ കൈകളിലുമെത്തി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശ്രമത്തിന് പേരുകേട്ട വാര്‍ധ ഇന്ത്യയുടെ സ്വാതന്ത്രസമരത്തില്‍ വഹിച്ച പങ്ക് ചെറുതല്ല. 1866 ലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലാണ് വാര്‍ധ നഗരം സ്ഥിതിചെയ്യുന്നത്. ഇതുവഴി ഒഴുകുന്ന വാര്‍ധ നദിയില്‍ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. 6310 ചതുരശ്ര കിലോമീറ്ററാണ് വാര്‍ധ നഗരത്തിന്റെ വിസ്തൃതി. ഗാന്ധിയന്‍ കാലഘട്ടത്തിലെ പ്രധാനപ്പെട്ട ചരിത്രസ്ഥലങ്ങളിലൊന്നായ വാര്‍ധ ഇന്ന് ഇന്ത്യയിലെ പ്രമുഖമായ പരുത്തി വ്യാപാര കേന്ദ്രം കൂടിയാണ്.

വാര്‍ധയിലെ പ്രധാന ആകര്‍ഷണങ്ങള്‍

ക്ഷേത്രങ്ങളാണ് വാര്‍ധയിലെ ഏറ്റവും ആകര്‍ഷകങ്ങളായ കാഴ്ചകള്‍. ഗീതാ മന്ദിര്‍, ലക്ഷ്മി നാരായണ മന്ദിര്‍, മഹാകാളി മന്ദിര്‍, കെല്‍സാര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ട ചിലത്. വിശ്വ ശാന്തി സ്തൂപം, പരംധാം ആശ്രമം, ബാപ്പു കുടി അഥവാ ഗാന്ധിജി ആശ്രമം, സത്യാഗ്രഹ മ്യൂസിയം തുടങ്ങിയവയാണ് വാര്‍ധയെ ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമാക്കുന്ന സംഗതികളില്‍ ചിലത്. ഏത് സമയത്തും യാത്ര ചെയ്യാന്‍ അനുകൂലമായ കാലാവസ്ഥയാണ് വാര്‍ധയില്‍. വേനല്‍ക്കാലത്ത് സാധാരണയിലും കവിഞ്ഞ ചൂടുണ്ടാകും, ശീതകാലത്ത് വളരെ മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. തണുത്ത കാറ്റടിക്കുന്ന ശീതകാലവും മഴ മാറിയ ഉടനെയുള്ള സീസണുമാണ് വാര്‍ധ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് വിമാനമാര്‍ഗം വാര്‍ധയിലെത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. ട്രെയിന്‍ വഴി വാര്‍ധയിലെത്തുക എളുപ്പമാണ്. പ്രധാനപ്പെട്ട നഗരങ്ങളുമായി വാര്‍ധ റെയില്‍മാര്‍ഗം ഭംഗിയായി ബന്ധപ്പെട്ടിരിക്കുന്നു. റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ വാര്‍ധയിലെത്താനായി നിരവധി ബസ്സുകളും മറ്റ് സ്വാകാര്യവാഹനങ്ങളും ലഭ്യമാണ്.

വാര്‍ധ പ്രശസ്തമാക്കുന്നത്

വാര്‍ധ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വാര്‍ധ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വാര്‍ധ

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ബസ് സര്‍വ്വീസുണ്ട് ഇവിടേക്ക്. ഡീലക്‌സ് ബസ്, എസി, നോണ്‍ എസി, സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ എന്നിങ്ങനെ ബസ്സുകള്‍ക്കനുസരിച്ച് ടിക്കറ്റ് നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. പൂനെയില്‍ നിന്നും വാര്‍ധയിലേക്ക് ശരാശരി 500 രൂപയുടെ ദൂരമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കൊങ്കണിലെ പ്രധാനപ്പെട്ട ഒരു റെയില്‍വേ സ്റ്റേഷനാണ് വാര്‍ധ. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും ഇവിടെയെത്താന്‍ എളുപ്പമാണ്. ട്രെയിനില്‍ ടിക്കറ്റ് നിരക്ക് പൊതുവെ കുറവാണ്, സ്വസ്ഥമായി യാത്രചെയ്യാനും സാധിക്കും. ഇവിടെ നിന്നും ഓട്ടോറിക്ഷയില്‍ എളുപ്പത്തില്‍ വാര്‍ധ സിറ്റിയിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നാഗ്പൂര്‍ ബാബാ സാഹേബ് അംബേദ്കര്‍ വിമാനത്താവളമാണ് വാര്‍ധയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 74 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. മുംബൈയില്‍ നിന്നും നിരവധി വിമാനങ്ങളുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും വാര്‍ധയിലെത്താന്‍ നിരവധി ടാക്‌സികളും സ്വകാര്യ വാഹനങ്ങളും ലഭ്യമാണ്. നോണ്‍ എ സി കാബുകള്‍ക്ക് കിലോമീറ്ററിന് ശരാശരി 7 രൂപയാണ് ചാര്‍ജ്ജ്. മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം, ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളം, നാന്ദെഡ് വിമാനത്താവളം തുടങ്ങിയവയാണ് വാര്‍ധയിലെത്താനുള്ള മറ്റ് സാധ്യതകള്‍.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Jun,Tue
Return On
23 Jun,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Jun,Tue
Check Out
23 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Jun,Tue
Return On
23 Jun,Wed

Near by City