നോക്‌റെക് ജൈവമണ്ഡലം അഥവ നോക്‌റെക് ദേശീയോദ്യാനം കാമ്പിങ്ങിനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ്. ഗാരോ ഹില്‍സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ നോക്‌റെക് വിവിധ സസ്യ ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.
വൈറ്റ് മെറാന്റി, വൈല്‍ഡ് ലമണ്‍, ലാലി, ചെമ്പക, ഗ്രാന്‍ഡ് രസമാല പോലുള്ള അപൂര്‍വ ഇനം ഓര്‍ക്കിഡുകള്‍ ഇവിടെ കാണാന്‍ കഴിയും. ഗിബണ്‍, പന്നിവാല്‍ കുരങ്ങ്, ഹിമാലയന്‍ കരടി പറക്കും അണ്ണാന്‍ പോലുള്ള വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്. സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്ക് നോക്‌റെകില്‍ നിന്നും ടൂറയിലേക്ക് വനത്തിലൂടെയുള്ള ട്രക്കിങ് തിരഞ്ഞെടുക്കാം. ഈ യാത്രയുടെ അവസാനത്തില്‍ ബ്രഹ്മപുത്ര നദിയും സമീപത്തുള്ളു മനോഹരമായ മലകളകളും കാണാന്‍ കഴിയും.
ഷില്ലോങ്ങില്‍ നിന്നോ ടൂറയില്‍നിന്നോ ടൂറിസ്റ്റ് ബസ് എടുത്ത് നോക്‌റെക് ദേശീയോദ്യാനത്തിലേക്ക് എത്തുന്നതാണ് എളുപ്പ വഴി.



Click it and Unblock the Notifications