Search
  • Follow NativePlanet
Share

യാനം: സംസ്കാരത്താലും ചരിത്രത്താലും സമ്പന്നം

13

സംസ്കാരത്താലും ചരിത്രത്താലും സമ്പന്നമായ സ്ഥലമാണ് യാനം. കൊളോണിയല്‍ ഭരണകാലത്ത് ഫ്രാന്‍സിന്‍െറ കൈവശമായിരുന്ന ഭാഗമായിരുന്ന ഇവിടം നിലവില്‍  പോണ്ടിച്ചേരിയുടെ ഭാഗമാണ്. 1954 വരെയാണ് ഇവിടം ഫ്രഞ്ചുകാര്‍ ഭരിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലക്ക് അകത്ത് സ്ഥിതി ചെയ്യുന്ന 30 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് യാനം.   

കൊളോണിയല്‍ ഭരണകാലത്ത് ശൈശവ വിവാഹങ്ങള്‍ ധാരാളമായി നടന്നിരുന്ന ഇവിടം തെലുങ്ക് ജനങ്ങള്‍ക്കിടയില്‍ കല്യാപണപുരം എന്നാണ്

അറിയപ്പെട്ടിരുന്നത്. മൂന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ചുകാര്‍ ഇവിടം കോളനിയാക്കിയത്. ഫ്രഞ്ചുകാര്‍ ഇവിടം വിട്ടെങ്കിലും നല്ലൊരു വിഭാഗം ആളുകള്‍ക്ക് ഇടയിലും ഫ്രഞ്ച് യാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

ചൂടേറിയതും ഈര്‍പ്പം നിറഞ്ഞതുമാണ് ഇവിടത്തെ കാലാവസ്ഥ. 68 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ഇവിടെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ നില. വേനല്‍ക്കാലത്ത് ചൂട് അസഹനീയമായതിനാല്‍ യാനം സന്ദര്‍ശനം ഒഴിവാക്കണം. തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണുകളുടെ ഗുണഫലം നന്നായി അനുഭവിക്കുന്ന സ്ഥലവുമാണ് ഇവിടം. നല്ല തോതില്‍ മഴ ലഭിക്കുന്നതോടെയേ ഇവിടെ ചൂടിന് ആശ്വാസമാകൂ.

മഴക്കാലം ഒഴിച്ച് എല്ല സമയവും തെളിഞ്ഞ ആകാശമാണ്‌  ഇവിടെയുള്ളത്. രാജമുന്ദ്രിയില്‍ നിന്നും ചെന്നൈയില്‍ നിന്നുള്ള റോഡ് മാര്‍ഗമുള്ള യാനം യാത്ര വേറിട്ട അനുഭവമായിരിക്കും.  ചെന്നൈയില്‍ നിന്ന് 147 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. റെയില്‍വേ ലൈന്‍ ഇല്ലാത്ത സ്ഥലമാണ് ഇവിടം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ കാക്കിനടയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. 26 കിലോമീറ്ററാണ് കാക്കിനടയില്‍ നിന്ന് ഇങ്ങോടുള്ളത്.

യാനം പ്രശസ്തമാക്കുന്നത്

യാനം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യാനം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം യാനം

  • റോഡ് മാര്‍ഗം
    തൊട്ടടുത്ത നഗരങ്ങളായ കാക്കിനടയില്‍ നിന്നും രാജമുന്ദ്രിയില്‍ നിന്നും ഇങ്ങോട് പതിവായി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈയില്‍ നിന്നും 750 കിലോമീറ്റര്‍ ദൂരെയുമുള്ള ഹൈദരാബാദില്‍ നിന്നും സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ഇങ്ങോട് ഓടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കാക്കിനടയാണ് തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും. ഇവിടെ നിന്ന് യാനത്തിലേക്കും ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയാണ് അടുത്ത എയര്‍പോര്‍ട്ട്. 60 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. 150 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയാണ് പിന്നെയുള്ളത്. രണ്ട് സ്ഥലങ്ങളില്‍ നിന്നും അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat