യംതാങ്ങിന്‍റെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നതാണ് റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍. എല്ലാ വര്‍ഷവും ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവ കൂട്ടമായി വിരിയുന്നത്. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പം കൂടിയാണിത്. ഇവിടെ ഷിങ്ങ്ബ റോഡോഡെന്‍ഡ്രോണ്‍ സാങ്ങ്ച്വറിയുമുണ്ട്. ഇരുപത്തിനാലിനം റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ ഇവിടെ കാണാം.
മനോഹരമായ പൂക്കള്‍ ഉടയാട ചാര്‍ത്തിയ ഭൂപ്രദേശം ഈ കാലങ്ങളില്‍ അതിമനോഹരവും, പ്രകൃതി സ്നേഹികളെ ഏറെ ആകര്‍ഷിക്കുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങിനില്‍ക്കുന്നതുമായിരിക്കും.



Click it and Unblock the Notifications