കര്‍ദോ വനമേഖലയിലെ ഹാപോലിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സിദ്ധേശ്വര്‍ നാഥ് ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. 25 അടി ഉയരവും 22 അടി വീതിയുമുള്ള ഈ ശിവലിംഗം ഹിന്ദു കലണ്ടര്‍ പ്രകാരം ശിവനെ ആരാധിക്കുന്ന ശ്രാവണ മാസത്തില്‍ ഒരു നേപ്പാളി സ്വദേശി മരം മുറിക്കുന്നതിനിടെയാണ് കണ്ടത്തെിയതെന്നാണ് വിശ്വാസം.
2004ലാണ് ഈ ക്ഷേത്രം സ്ഥാപിതമാകുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ആരാധന നടക്കുന്ന ഈ ക്ഷേത്രം രാജ്യത്തെമ്പാടുമുള്ള ഹൈന്ദവവിശ്വാസികളുടെയും തീര്‍ഥാടന കേന്ദ്രമാണ്.



Click it and Unblock the Notifications