അരുണാചല്‍പ്രദേശിലെ സിറോയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ടാലി താഴ്വര. സാഹസികര്‍ക്ക് എല്ലാ അര്‍ഥത്തിലും പ്രകൃതിയെ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്ന സ്ഥലമാണ് പീഠഭൂമിയായ ടാലി താഴ്വര. മനോഹരമായ ആല്‍പ്പൈന്‍ കാടുകളും, മുളയും ഓര്‍ക്കിഡും റോഡോഡെന്‍ഡ്രോണ്‍ പൂക്കളും ഫിര്‍ മരങ്ങളുമെല്ലാം സഞ്ചാരികളുടെ കണ്ണിന് അഴകൊരുക്കുന്നതാണ്.
അരുണാചല്‍ സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച ഇവിടം വംശനാശം സംഭവിച്ചതടക്കം നിരവധി ജൈവജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.
ക്ളൗഡഡ് ലിയോപാര്‍ഡ് ആണ് ഇവിടെ കാണപ്പെടുന്ന അപൂര്‍വ മൃഗങ്ങളിലൊന്ന്. രാജ്യത്തെ ജൈവ ജീവജാലങ്ങളില്‍ 40 ശതമാനവും ഉണ്ടെന്ന് കരുതുന്ന താഴ്വരയില്‍ മനോഹരമായ ഓര്‍ക്കിഡുകളും ധാരാളം ഉണ്ട്. പാന്‍ജേ ക്യാമ്പ് എന്നാണ് വന്യജീവി സങ്കേതത്തിന്‍െറ പ്രവേശന കവാടം അറിയപ്പെടുന്നത്. കരിംഗ്, സിപു, സുബന്‍സിരി എന്നീ നദികളും ഈ വന്യജീവി സങ്കേതത്തിന് ഉള്ളിലൂടെയാണ് ഒഴുകുന്നത്. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ കാലയളവിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications