Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിബ്സാഗര്‍

സിബ്സാഗര്‍ - ശിവന്‍റെ സമുദ്രം

19

സിബ്സാഗര്‍ എന്ന സ്ഥലനാമത്തിന് കാലാന്തരേണ വന്ന രൂപഭേദമാണ് ശിവസാഗര്‍ . ശിവഭഗവാന്റെ സമുദ്രം എന്നാണ് പേരിനര്‍ത്ഥം. സിബ്സാഗര്‍ എന്ന ജില്ലയുടെ പേരില്‍ തന്നെയാണ് അതിന്റെ ആസ്ഥാന പട്ടണവും അറിയപ്പെടുന്നത്. ആസ്സാം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗുവാഹട്ടിയില്‍ നിന്ന് 360 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ആസ്സാമിന്റെ മുന്‍കാല രാജവംശമായിരുന്ന അഹോമിന്റെ തലസ്ഥാനമായി ഏകദേശം ഒരു നൂറ്റാണ്ടോളം കാലം സിബ്സാഗര്‍ അറിയപ്പെട്ടിരുന്നു. 129 ഏക്കറില്‍ കൃത്രിമമായി നിര്‍മ്മിച്ച സിബ്സാഗര്‍ ടാങ്ക് എന്നപേരില്‍ അറിയപ്പെടുന്ന വലിയൊരു ജലസംഭരണിക്ക് ചുറ്റുമായാണ് ശിവസാഗര്‍ പട്ടണം പടുത്തുയര്‍ത്തിയിട്ടുള്ളത്.

അഹോം കാലഘട്ടത്തിലെ ചരിത്ര സ്മാരകങ്ങളുടെ സാന്നിദ്ധ്യം നഗരത്തിന് അഭിമാനമായി പലയിടങ്ങളിലും കാണാം. കേവലമൊരു ചരിത്ര നഗരമെന്ന നിലയില്‍ നിന്നും എണ്ണയുടെയും സമൃദ്ധമായ തേയിലത്തോട്ടങ്ങളുടെയും വിളനിലം എന്ന പരിവേഷത്തില്‍ നിന്നുമൊക്കെ ഉയര്‍ന്ന് വിനോദസഞ്ചാരത്തിന്റെ അനന്ത മേഖലകളിലേക്ക് ഇന്ന് സിബ്സാഗര്‍ വളര്‍ന്ന് കഴിഞ്ഞു.

അറുനൂറ് വര്‍ഷത്തിലേറെ കാലം ആസ്സാം അഹോം രാജവംശത്തിന് കീഴിലായിരുന്നു. ഇന്ന് മ്യാന്മര്‍ എന്നറിയപ്പെടുന്ന ബര്‍മ്മ 1817 ല്‍ ആസ്സാം അതിക്രമിച്ച് കീഴടക്കി. ക്രൂരവും നിഷ്ഠൂരവുമായ അഴിഞ്ഞാട്ടമാണ് ഈ നാട്ടില്‍ അവര്‍ കാഴ്ചവെച്ചത്. വംശീയമായ ഉന്മൂലനവും അരാജകത്വവും ആസ്സാമില്‍ അരങ്ങേറി. ഇത് ഭയന്ന് തദ്ദേശീയരായ നാട്ടുകാരില്‍ അവശേഷിക്കുന്ന വിഭാഗം ഇവിടെ നിന്ന് പലായനം ചെയ്തു. സര്‍വ്വനാശത്തിന്റെ ഏഴ് വര്‍ഷങ്ങള്‍ എന്നാണ് ആസ്സാമിന്റെ ചരിത്രത്താളുകളില്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. പിന്നീട് ബ്രിട്ടീഷ് പ്രവിശ്യയിലേക്ക് ചേര്‍ക്കപ്പെട്ട സിബ്സാഗറിനെ സുഗമമായ ഭരണനിര്‍വ്വഹണത്തിന് വേണ്ടി മൂന്ന് ഉപവിഭാഗങ്ങളായി അവര്‍ വിഭജിച്ചു.

സിബ്സാഗറിനകത്തും ചുറ്റുവട്ടത്തുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

അഹോം സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന ഗര്‍വ്വോടെ ഒരുപാട് കാലം നിലനിന്ന സിബ്സാഗറില്‍ ആ രാജകീയതയെ ഓര്‍മ്മപ്പെടുത്തുന്ന ഒരുപാട് ശേഷിപ്പുകള്‍ ഇന്നും സന്ദര്‍ശകര്‍ക്ക് കാണാം. ആരെയും അമ്പരപ്പിക്കുന്ന സിബ്സാഗര്‍ ടാങ്ക് തന്നെയാണ് ഏറ്റവും സവിശേഷമായ ആകര്‍ഷണം. ഇരുനൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഈ ജലസംഭരണിക്ക് പട്ടണത്തേക്കാള്‍ ഉയരമുണ്ട്. ഇതിന് ചുറ്റുമായാണ് ഇവിടത്തെ മൂന്ന് പ്രധാന ക്ഷേത്രങ്ങള്‍ . 1734 ല്‍ മാദംബിക രാജ്ഞി പണിത ഈ ക്ഷേത്രങ്ങള്‍ ശിവടോല്‍ , വിഷ്ണുടോല്‍ , ദേവിടോല്‍ എന്നിവയാണ്.

സിബ്സാഗറിലെ വിനോദസഞ്ചാരത്തെ കൂടുതല്‍ കൊഴുപ്പിക്കുന്ന ഒരുപാട് രമ്യഹര്‍മ്മ്യങ്ങളും ഇവിടെയുണ്ട്. തലാതല്‍ ഘര്‍ , കരേങ് ഘര്‍ , ഗര്‍ഗോന്‍ പാലസ് എന്നിവ അവയില്‍ എടുത്ത്പറയേണ്ടവയാണ്. ഒരു ഏഴ് നിലമാളികയുടെ ഏറ്റവും താഴത്തെ നിലകളാണ് തലാതല്‍ ഘര്‍ . രണ്ട് രഹസ്യ തുരങ്കങ്ങള്‍ ഈ ഭൂഗര്‍ഭ അറയില്‍ നിന്ന് പുറപ്പെടുന്നുണ്ട്. ഉപരിഭാഗത്തുള്ള നിലകളെയാണ് കരേങ് ഘര്‍ എന്ന് വിളിക്കുന്നത്. അഹോം രാജാക്കന്മാര്‍ക്ക് കാളപ്പോര് പോലുള്ള വിനോദങ്ങള്‍ കണ്ടാസ്വദിക്കാനായി പണിത ആംഫി തിയറ്റര്‍ എന്ന ഗോദ സഞ്ചാരികള്‍ കാണാതെ പോകാറില്ല. രംഗ് ഘര്‍ എന്നാണ് ഇതറിയപ്പെടുന്നത്. കമഴ്ത്തിവെച്ച വള്ളത്തിന്റെ ആകൃതിയിലാണ് ഇതിന്റെ മേല്‍ക്കൂര പണിതിട്ടുള്ളത്.

സിബ്സാഗറില്‍ എത്തുന്ന വിധം

സുഗമവും സുനിശ്ചിതവുമായ റോഡുകള്‍ ഉള്ളത്കൊണ്ട് സിബ്സാഗറിലേക്കുള്ള റോഡ്ഗതാഗതം തികച്ചും അനായാസമാണ്. പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സിമല്‍ഗുരിയിലാണ് സമീപസ്ഥമായ റെയില്‍വേസ്റ്റേഷന്‍ . സിബ്സാഗര്‍ പട്ടണത്തിന് സ്വന്തമായി ഒരു വിമാനത്താവളമില്ല. എങ്കിലും അത്ര ദൂരെയല്ലാതെ ജോര്‍ഹട്ട് പട്ടണത്തിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സിബ്സാഗറില്‍ നിന്ന് വെറും 55 കിലോമീറ്റര്‍ മാത്രം അകലെയാണിത്.

 

സിബ്സാഗര്‍ പ്രശസ്തമാക്കുന്നത്

സിബ്സാഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിബ്സാഗര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സിബ്സാഗര്‍

 • റോഡ് മാര്‍ഗം
  സിബ്സാഗറിലൂടെയാണ് ദേശീയപാത - 37 കടന്ന്പോകുന്നത്. ദിബ്രൂഗര്‍ വരെ അത് നീണ്ട്പോകുന്നുണ്ട്. തേയിലവ്യാപാരികള്‍ക്കും എണ്ണ കയറ്റിഅയക്കുന്ന കച്ചവടക്കാര്‍ക്കും ഒഴിവാക്കാനാവാത്ത ഗതാഗത മാര്‍ഗ്ഗം എന്ന നിലയില്‍ ഈ ദേശീയപാത സദാ തിരക്ക്പിടിച്ചതായിരിക്കും. ഈ മേഖല മൊത്തത്തിലും സംസ്ഥാനത്തിന്റെ ഇതര പട്ടണങ്ങളുമായും ഇപ്രകാരം സിബ്സാഗറിന് അടുത്തബന്ധമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  സിബ്സാഗര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 17.4 കിലോമീറ്റര്‍ അകലെയുള്ള സിമല്‍ഗുരിയിലാണ് സമീപസ്ഥമായ റെയില്‍വേ സ്റ്റേഷന്‍ . ഗുവാഹട്ടി - ദിബ്രുഘര്‍ പാതയില്‍ ആയതിനാല്‍ ഒരുപാട് ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ സ്റ്റേഷനില്‍ നിന്ന് ടാക്സികളും ബസ്സുകളും മുഖേന സിബ്സാഗര്‍ പട്ടണത്തിലേക്ക് നിഷ്പ്രയാസം എത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നഗരപരിധിക്കുള്ളില്‍ വിമാനത്താവളങ്ങള്‍ ഒന്നുമില്ലാത്ത സിബ്സാഗറിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം ജോര്‍ഹട്ടിലാണ്. സിബ്സാഗറില്‍ നിന്ന് 63.6 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ നിന്ന് ഗുവാഹട്ടി, കൊല്‍ക്കൊത്ത, സില്‍ചര്‍ എന്നീ നഗരങ്ങളിലേക്ക് തുടര്‍ച്ചയായി ഫ്ലൈറ്റുകളുണ്ട്. ഇടയ്ക്കുള്ള പ്രധാന നഗരങ്ങളില്‍ ലാന്റ് ചെയ്താണ് ഇവ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താറുള്ളത്. ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്ന് ടാക്സി ക്യാബുകള്‍ മുഖേന സന്ദര്‍ശകര്‍ക്ക് സിബ്സാഗറിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jan,Fri
Return On
28 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jan,Fri
Check Out
28 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jan,Fri
Return On
28 Jan,Sat